പി.എ. ബാബു
മകൾ
സ്വപ്‌നത്തിന്റെ തൊട്ടിലിൽ അവളുറങ്ങുന്നു. രൗദ്രജീവിതമുഖങ്ങളിൽ നിന്നും എനിക്ക് അഭയസ്ഥാനം. ആഗ്രഹത്തിന്റെ വിടർകണ്ണുമായ് അവളുടെ ആവശ്യങ്ങൾ, എന്റെ നിരാലംബജന്മത്തിന്റെ വൈക്കോൽ തുരുമ്പ്. ജീവിതാസക്തിയുടെ പീഢകളിൽനിന്ന് ക്ഷണികമായൊരു ഒളിച്ചോട്ടം -അവൾക്കരികിലേയ്‌ക്ക്. പുൽപ്പായിൽ അവളുടെ സ്വച്ഛനിദ്ര കുറ്റബോധത്തിന്റെ കണ്ണുനീരിലൊരുമ്മ. ആർത്തലച്ചുയരുന്ന ദുരിതത്തിരമാലകൾ ഇവിടെയെത്തുകയില്ല. അവളുടെ ബാല്യനൈർമ്മല്യത്തിൽ ഞാൻ സുരക്ഷിതനാവുന്നു. Generated from archived content...