പി വിജയകുമാരി
യാത്ര
വിദ്യാലയത്തില്‍ മണി മുഴങ്ങി കുട്ടികള്‍ തുമ്പികളേപ്പോലെ ക്ലാസ്സ് മുറികളില്‍ നിന്നും പുറത്തേക്കു പാറിപ്പറന്നു. അഞ്ചാം ക്ലാസ്സുകാരി നമിത ഓര്‍ത്തു.അടുത്ത പിരീഡ് ഡ്രോയിംഗാണു കളര്‍പെന്‍സിലില്ല അമ്മ നല്‍കിയ രൂപയുമായി അവള്‍ സ്കൂളിനു മുന്നിലെ കടയിലേക്കു ഓടിപ്പോയി. അവിടെ നിന്നും മിഠായി നുണഞ്ഞുകൊണ്ട് കുട്ടികള്‍ ഇറങ്ങുന്നു വീണ്ടും മണിയൊച്ച.കുട്ടികള്‍ റോക്കറ്റുകളായി ക്ലാസ്മുറികളിലേക്കു. നമിത അപ്പോള്‍ കടക്കുള്ളിലായിരുന്നു കളര്‍പെന്‍സില്‍ വാങ്ങിക്കഴിഞ്ഞിട്ട്യും അവള്‍ വിരല്‍ കടിച്ചു കൊണ്ടവിടെ നിന്നു. '' കുട്ട...