പി.വി. ഉഷ കുമ്പിടി
മുറിവേറ്റ ബന്ധങ്ങൾ
അമ്പലത്തിന്റെ ഇരുമ്പുഗേറ്റ് തുറന്ന് അവൾ വരുന്നതുകണ്ടപ്പോൾ ഹൃദയം വിറച്ചു. വാതിൽ തുറന്നുപിടിച്ച് പുറത്തുകടക്കാതെ അവൾ ഒരുനിമിഷം നിന്നു. പിന്നെ അമ്പലത്തിന് നേർക്ക് നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചു. ഒലിച്ചിറങ്ങിയ കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുമാറ്റി. ഒപ്പം വലതുകൈകൊണ്ട് മൂക്കു ചീറ്റി. പുറത്തേക്കിറങ്ങിയ അവൾ കണ്ണുകൾ ചിമ്മിയടച്ച് നോക്കിയത് അയാളുടെ മുഖത്തേക്ക്. അവളിൽ നിന്നു പുറപ്പെട്ട തേങ്ങൽച്ചീളുകൾ തന്നെപ്പൊതിയുന്നതായി അയാൾക്കു തോന്നി. അതോടൊപ്പം ഇനിയെങ്കിലും എന്നെയൊന്നു സ്‌നേഹിക്കൂ എന്ന നിശ്ശബ്‌ദ നി...