Home Authors Posts by പി.സുകുമാരൻ

പി.സുകുമാരൻ

0 POSTS 0 COMMENTS

ഭരണക്കാരോട്

കോര്‍പ്പറേറ്റുകള്‍ക്ക്ദാസ്യമൊരുക്കാന്‍വ്യഗ്രതകാട്ടുന്നവിനയാന്വതിരാംഭരണക്കാരെനാട്ടിലെപ്പട്ടിണി-പ്പാവങ്ങള്‍ തന്‍കണ്ണീരുപ്പില്‍വെന്തു നീറിടും നിങ്ങള്‍കാലത്തിന്‍തേരുരുളുമ്പോള്‍ Generated from archived content: poem3_jan27_14.html Author: p_sukumaran

കാത്തിരിപ്പ്

ഉണ്ടായിരുന്നേറെഇഷ്ടമെനിക്കെന്നാല്‍ഒന്നുമേ ചൊല്ലാതെനീ നടന്നകന്നു പോയ്നോക്കിക്കൊതിപ്പിച്ച്ചിരി തൂകിയുംനൊമ്പരങ്ങള്‍ നല്‍കിമിഴി നനച്ചുംഏതോ നിഗൂഢമാം ദിക്കിലേക്ക്എന്നെയുപേക്ഷിച്ചു നീ തനിച്ച്എങ്കിലുമെന്റെയീ പൂര്‍ണാശ്രമത്തില്‍ഞാന്‍ കാത്തിരിക്കുംനിന്റെ വരവിനായ് ഓമലാളേ... Generated from archived content: poem2_july22_13.html Author: p_sukumaran

മധുരനൊമ്പരം

ഓർക്കുന്നു സഖേ, പ്രണയമൊരു നൊമ്പരം കിനിയുന്ന മധുരമായിന്നും മനസ്സിൽ ജീവിതപ്പാച്ചിലിൽ ഏതോ നിമിഷത്തിൽ എവിടെയോ വച്ചുനാം വഴിപിരിഞ്ഞെങ്കിലും ഓർമ്മതൻ മേച്ചിൽപ്പുറങ്ങളിൽ ഒരു സാന്ത്വനത്തിൻ മൃദു സ്‌പർശമായ്‌ എന്നിൽ നീയെന്നുമുണ്ടായിരുന്നു. Generated from archived content: poem7_aug.html Author: p_sukumaran

കാവ്യരക്ഷ

വാക്കുകൾ; അർത്ഥസമ്പുഷ്‌ടമാം വാക്കുകൾ മാലയിലെന്നപോൽ കോർക്കുവാൻ ശീലിക്കണം വാക്കുകൾ; അർത്ഥരഹിതമാം വാക്കുകൾ കോറുന്ന മട്ടുമശ്ശീലവും മാറ്റണം കവിതയെ രക്ഷിക്കണം. Generated from archived content: poem2_april20_09.html Author: p_sukumaran

നാണം

വള്ളിനിക്കറുമിട്ട്‌ പണ്ട്‌ വണ്ടിക്ക്‌ കല്ലെറിഞ്ഞു അക്കാര്യമോർക്കുമ്പോൾ അയ്യോ നാണം തോന്നുന്നു അന്ന്‌ കല്ലെറിയിച്ചവർ വാങ്ങിത്തന്ന പൂട്ടും കടലേംതിന്നു അയ്യയ്യോ, ഓർക്കുമ്പോൾ നാണം തോന്നുന്നു! Generated from archived content: poem1_oct22_09.html Author: p_sukumaran

പ്രണയത്തിന്റെ അധരസിന്ദൂരം

ഒരു ക്ലാസ്‌ഫോർ ജീവനക്കാരനായ അയാൾ ഉയർന്ന ഉദ്യോഗമുള്ള ഒരുത്തിയെ വിവാഹം കഴിച്ചുപോയി എന്നതാണ്‌ അയാൾക്ക്‌ സംഭവിച്ച ദുര്യോഗം. പൂർവ്വകാല പ്രണയവിചാരങ്ങളിൽ നിന്നും മകളെ മോചിപ്പിക്കുവാൻ അവളുടെ അച്‌ഛന്‌ മറ്റ്‌ പോംവഴിയൊന്നുമില്ലായിരുന്നു. എന്നാൽ ഭാര്യ പഴയ കാമുകനുമായി കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നതും അയാളിൽ നിന്നും കൂടുതൽ അകലുന്നതും നോക്കി അയാൾ നിസ്സഹായനായി നിന്നു. മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച്‌ പൂർവ്വകാമുകനുമൊത്തുള്ള അവളുടെ ഒളിച്ചോട്ടത്തെ അനശ്വരപ്രണയമെന്ന്‌ വിശേഷിപ്പിക്കാൻ മലയാളമണ്ണിൽ ആളുണ്ടായല്ലോ എ...

നല്ല നടപ്പ്‌

അമിതമായി മദ്യപിച്ച്‌ റോഡിൽ കിടന്ന അപ്പനെ മക്കൾ ഒരു കട്ടിൽ കിടത്തി കൊണ്ടുപോകുകയാണ്‌. കട്ടിലിൽ കിടന്ന്‌ അപ്പൻ പറഞ്ഞു. “മത്തായി ഇന്നീം കുടിക്കും...ഇഷ്ടമ്പോലെ കുടിക്കും. കുടിക്ക മാത്രമല്ല ആണുങ്ങളെപ്പോലെ ഇങ്ങനെ വീട്ടിലേയ്‌ക്ക്‌ നടന്നുപോകേം ചെയ്യും”. Generated from archived content: story5_feb14_07.html Author: p_sukumaran

വിളവെടുപ്പ്‌

നിലമൊരുക്കാൻ ഞങ്ങൾ കട്ടയുടച്ചപ്പോൾ അവരാരുമില്ലായിരുന്നു. വിത്തെറിഞ്ഞപ്പോഴും നട്ടപ്പോഴും അവരാരുമില്ലായിരുന്നു. കൊയ്‌തുമെതിക്കാനും പാറ്റാനും കുത്താനും എല്ലാറ്റിനും ഞങ്ങൾ മാത്രം. വച്ചുവിളമ്പുന്ന നേരത്ത്‌ മൂക്കറ്റം തിന്നു കടന്നു, കാഴ്‌ചക്കാർ. പാവങ്ങൾ ഞങ്ങൾക്കോ ബാക്കി മാത്രം! Generated from archived content: poem_april11.html Author: p_sukumaran

തീർച്ചയായും വായിക്കുക