Home Authors Posts by പി.സലിംരാജ്‌

പി.സലിംരാജ്‌

0 POSTS 0 COMMENTS

അശോകൻ ചരുവിൽ രചിച്ച കഥകളിലെ വീട്‌

ഇതൊരു ചരിത്രരേഖ. തിരിച്ചെത്താത്ത ചെറുപ്പത്തെ, പ്രണയസമൃദ്ധമായ ഗ്രാമവഴികളെ, പാവങ്ങൾ ഏറ്റുപാടിയ പ്രത്യയശാസ്‌ത്രത്തെ, തലമുറകൾ ശേഷിപ്പിച്ച ചിഹ്നങ്ങളെ, കനോലി കനാലിന്റെ ഇരുകരകളിലെ ആത്മാവിൽ ധനികരായ പട്ടിണിക്കാരെ, വികാരത്തിന്റെ ആഴവും വാക്കിലെ അർത്ഥവും പ്രവൃത്തിയുടെ ശുദ്ധിയും കഷ്‌ടം വന്നതിനെ, നാടോടും നന്മയെ ദേശത്തനിമയിൽ പ്രാദേശികജനതയുടെ പ്രബുദ്ധതയെ അശോകൻ ചരുവിൽ ഭാഷയിലാക്കിയിരിക്കുന്നു ഈ സൂക്ഷ്‌മാനുഭവങ്ങളെ, കഥപറയും ശൈലിയിൽ, ഹൃദയമിടറും സ്വരത്തിൽ. കഥകളിലെ ഈ വീട്ടിൽ നിറയുന്നു ചോദ്യങ്ങളുടെ മുറികൾ!! പ്രസ...

അർത്ഥന

ഈശ്വരീ ഇച്ഛ തന്നവളേ കാമന കൊണ്ടെന്റെ കണ്ണുകൾ പൊട്ടിക്കരുതേ എനിക്ക്‌ വേണം വിമുക്തിയുടെ തിക്തവിരേചനം എനിക്ക്‌ തരൂ വിരക്തിയുടെ രുദ്രവീണ ദേവീ- ഇതാ എന്റെ ശരീരശയ്യ പിഴുതെടുക്കൂ പുലി നഖരത്താൽ എൻ പഞ്ചേന്ദ്രിയവസനം ആടിത്തിമിർക്കൂ മൃൺമയമേനിയിലാനന്ദനടനം ദിഗംബരീ- തീരാതൃഷ്‌ണകളെ തൃപ്‌തമാക്കുന്നവളേ വിഷയാസക്തിയുടെ നഗ്നവസ്‌ത്രമണിഞ്ഞ എന്നെ ശുദ്ധേ ശപിക്കരുതേ.... ശപിക്കരുതേ... Generated from archived content: sept_poem4.html Author: p_salimraj

ഒറ്റയ്‌ക്ക്‌

വായിച്ചുതളളുവാൻ കീറിപ്പറിഞ്ഞൊരു വാരികപോലുമില്ലാതെ കെട്ട സിഗരറ്റ്‌കുറ്റി കൊളുത്തുവാൻ തീപ്പെട്ടി കയ്യിലില്ലാതെ ഷേയ്‌വെടുക്കാൻ തുരുമ്പിച്ചതെങ്കിലും ബ്ലെയ്‌​‍്‌ഡ്‌ കണ്ടെടുക്കാതെ മുഷിവ്‌ മാറ്റുവാൻ കഴുതരാഗത്തിൽ മൂളിപ്പാട്ടൊന്നു പാടാതെ അതിഥികൾ വിരുന്നെത്തുമെന്നുളെളാരു മധുരപ്രതീക്ഷയില്ലാതെ അവളെ പുണർന്നുചുംബിയ്‌ക്കും, മനോഹരക്കനവ്‌ കൂടി കണ്ടിടാതെ. Generated from archived content: poem6_nov25_05.html Author: p_salimraj

തീർച്ചയായും വായിക്കുക