പി. രഞ്ഞ്‌ജിത്‌കുമാർ
മന്ത്രവാദക്കളങ്ങൾ; മഹാസുദർശനചക്രം
വേട്ടയാടി ജീവിച്ച മനുഷ്യനുനേരെ പ്രകൃതിനടത്തുന്ന അവിചാരിതമായ ആക്രമണങ്ങളെ ചെറുക്കുവാനും അതിൽനിന്ന് മോചനം നേടുവാനും പ്രാചീന മനുഷ്യൻ കണ്ടുപിടിച്ച ഒരു വിദ്യയാണ് മന്ത്രവാദമെന്ന് ഫ്രെയ്‌സർ പറയുന്നു. പ്രാചീനമതങ്ങളെല്ലാം മന്ത്രവാദത്തെ ദേവപൂജയുടെ അനുഷ്‌ഠാനരൂപമായി കണ്ടിരുന്നു. ഭാരതത്തിലെ മന്ത്രവാദത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ ആദ്യസൂചനകൾ ഋഗ്വേദത്തിൽ തുടങ്ങുന്നുവെന്നു കാണാം. കേരളത്തിൽ, ബ്രാഹ്‌മണാധിപത്യം ആരംഭിക്കുന്നതിനു മുമ്പുതന്നെ മന്ത്രവാദം പ്രചരിച്ചിരുന്നുവെന്ന് സംഘകാലസാഹിത്യം തെളിവുനൽകുന്നു. ...