പി. പ്രകാശ്
പത്രഭാഷ അന്നും ഇന്നും
മലയാളഭാഷയ്ക്ക് അലകും പിടിയും നല്‍കുന്നതില്‍ നമ്മുടെ പത്രങ്ങല്‍ വിവിധ കാലങ്ങളിലായി നിര്‍വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ‘ പത്രഭാഷ’ എന്നൊരു പ്രയോഗം തന്നെ നിലവിലുണ്ട്. ഏറ്റവും ലളിതവും സാമാന്യവിദ്യാഭ്യാസം മാത്രമുള്ള വായനക്കാര്‍ക്ക് എളുപ്പം മനസിലാക്കുന്നതും നേരിട്ടു മനസിലേക്ക് കടന്നു ചെല്ലുന്നതുമായിരിക്കണം പത്രത്തില്‍ ഉപയോഗിക്കുന്ന ഭാഷ. ആദ്യകാല വര്‍ത്തമാന പത്രങ്ങളില്‍ പോലും സംസ്കൃതജഡിലമായ പണ്ഡിതഭാഷ ഉപയോഗിച്ചിരുന്നില്ല എന്നു കാണാം. പണ്ടത്തെ പത്രാധിപന്മാരും ഇഷ്ടപ്പെട്ടിരുന്നത് ശുദ്ധമലയാളമാണ്. എന്നാല്‍ ...