പി. പത്മധരന്‍
ആത്മാവിന്റെ പര്യടനങ്ങള്‍ (2)
പത്മരാജന്റെ 'പറന്നു പറന്നു പറന്ന്' എന്ന ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചത് വഞ്ചിയൂരിലുള്ള ഒരു വീട്ടിലായിരുന്നു. അന്തരിച്ച സുകുമാരി അമ്മയും മറ്റും അഭിനയിച്ച ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി ശ്രീ. കെ മധുവും, ശ്രീ. സുരേഷ് ഉണ്ണിത്താനും, ശ്രീ. പൂജപ്പുര രാധാകൃഷ്ണനും മറ്റുമായിരുന്നു എന്നാണെന്റെ ഓര്‍മ്മ. വൈകിട്ടാണ് ഞാന്‍ അവിടെ എത്തിയത്. ചിത്രത്തിന്റെ ഒരു സീന്‍ ഷൂട്ടു ചെയ്യുന്നതു മാത്രമേ എനിക്കു കാണുവാന്‍ സാധിച്ചുള്ളു. കെ. ആര്‍. വിജയ എന്ന നടിയുടെ അഭിനയ മികവ് ഞാന്‍ അന്നവിടെ വച്ചു കണ...
ആത്മാവിന്റെ പര്യടനങ്ങള്‍- ഭാഗം ഒന്ന്
(അന്തരിച്ച പ്രശസ്ത സംവിധായകന്‍ പി പത്മരാജന്റെ സഹോദരന്‍ പി. പത്മധരന്റെ ഓര്‍മ്മകള്‍) ഉച്ചയോടടുത്ത സമയം. കായല്‍പ്പരപ്പിലെവിടെയോ നിന്ന് ഒരു വിലാപഗാനം പോലെ പള്ളിമണികള്‍ മുഴങ്ങി. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത കൂടി. കാര്‍മേഘങ്ങള്‍ ആകാശത്ത് വടക്കു പടിഞ്ഞാറന്‍ കോണില്‍ ഒത്തു കൂടി മുരണ്ടു നിന്നു. നാളെ കര്‍ക്കിടകവാവാണ്. ആണ്ടിലൊരിക്കല്‍ പരേതാത്മാക്കള്‍ ഭൂമിയിലേക്കു വരുന്ന ദിവസം. മഴ കനക്കും. ബലിതര്‍പ്പണത്തിനുള്ള ദിവസമാണ്. എല്ലാ വര്‍ഷവും വാവുബലിക്ക് ഞാന്‍ തൃക്കുന്നപ്പുഴ കടപ്പുറത്തു പോകാറുണ്ട്. മണ്മറഞ്ഞു പോയ ഒര...