പി.നാരായണക്കുറുപ്പ്
നാഗരിക സംഘർഷം
ദൽഹി സെക്രട്ടറിയേറ്റിലെ ഫയൽജോലി ചെയ്യുന്നതിലെ പൊരുത്തക്കേട്, പണ്ട് ഒ.വി. വിജയനോടു സൂചിപ്പിച്ചപ്പോ അദ്ദേഹം പറഞ്ഞു. “അതൊരു ഭാഗ്യമാണ്. പൊരുത്തക്കേടല്ല, വെല്ലുവിളിയാണ്; ഒന്നുമില്ലെങ്കിലും നിങ്ങളുടെ വെടിമരുന്ന് പാഴായി ചെലവാകാതെ കൈയിലിരിക്കുമല്ലോ - എനിക്കു നേരെ മറിച്ചാണ് അനുഭവം - എന്റെ വെടിമരുന്ന് പാഴായിപ്പോകുന്നു”. ഇതിൽ കുറച്ചു സത്യമുണ്ടെന്ന് പിന്നെ എനിക്കു മനസ്സിലായി. ദൽഹി എന്ന പേരിലും ആ നാഗരികതയെതുറന്നു കാട്ടുന്നതുമായി ഒട്ടേറെ ബിംബങ്ങൾ താനേ എന്റെ രചനയിൽ കടന്നുവന്നതാണ് 1965 കാലത്ത് ന...
ഭാവനാ മാധുര്യമുളള കവിതകൾ
ഈ നിലാവ് അന്തരംഗത്തിലെ ദീപനാളത്തിൽ നിന്നാണ്; ആകാശോന്മുഖമായി അതു പരക്കുന്നു. അതായത് ആകാശത്തു നിന്ന് ഭൂമിയിലേക്കു പരക്കുന്ന നിലാവല്ല. ഈ നിലാവ് കവിതയുടെ നിലാവാണ്. ആകാശനിലാവിൽനിന്ന് വ്യത്യസ്‌തമാണോ? അല്ല. തന്നെയുമല്ല രണ്ടും ഒന്നായിച്ചേരുന്ന വേളകളും ഈ കവിതയിൽ കാണാം. ഒരുപക്ഷേ ആ വേളകളാവാം ആലോചനാമൃതം, കവിതയുടെ സാഫല്യം. നിലാവ് പ്രതിനിധാനം ചെയ്യുന്നത് തീർച്ചയായും ജീവിതത്തിലെ പേലവവും സൗന്ദര്യാത്മകവും ആയ ഭാവങ്ങളെയാണ്, ഭാവാത്മക സ്വപ്‌നങ്ങളെയാണ്. ജീവിതത്തിന്റെ പ്രാഥമികവും യഥാർത്ഥവുമായ തലം ദുഃഖമ...