പി.മധു
പൂച്ചപ്പിടി
മേലേ നിന്നു കുലുങ്ങിത്തുളളി- പ്പാതിതുറന്നു ജനാലയിലൂടെ നീളും നഖമുനകോറിയിറങ്ങി, ചീറിമുരണ്ടു നടുക്കുകയാണി- ച്ചാരക്കണ്ണൻ പൂച്ച. അവന്റെ മീശത്തുമ്പിൽ നിന്നും ചുവന്നചോര തെറിപ്പതുകണ്ട് പതിവായ് ഞാനുണരുന്നു. ഇന്നു നടുങ്ങിയുണർന്നു ജനാല- ക്കണ്ണിൽക്കൂടിക്കാണുന്നു ഞാൻ, ചാരക്കണ്ണിനുതാഴെ, കൂർമ്പൻ ചോരപ്പല്ലിന്നിടയിൽ കുതറി- ച്ചേരും ചിങ്ങപ്പുലരി. താഴെയെറിഞ്ഞും, ചിതറിപ്പടരും ചോരമണത്തുമുരണ്ടും, താനേ വാലുവിറയ്‌ക്കെയിരച്ചുകുതിച്ചും, സൂചിനഖങ്ങളെഴുന്ന കരങ്ങളി- ലേതോ മരണത്താളമണച്ചും, ചാരക്കൺകളെരിച്ചവനങ്ങനെ ചാടിയു...
അസ്‌തി
എത്ര പൂ വീണു എത്ര കായകൾ പിഞ്ചിലേ ചീഞ്ഞടിഞ്ഞു? എന്നിട്ടുമിപ്പോവൽ കേറിപ്പടർന്നു വളർന്നുനീണ്ടിങ്ങനെ ഉളളിലെക്കയ്‌പ്പും കനികളാക്കാൻ ജന്മാങ്കുരംചേർത്തു വിത്തൊരുക്കാൻ എത്ര കഷ്‌ടങ്ങൾ നിറഞ്ഞതാണെങ്കിലും അസ്‌തിത്വമോഹം വരിക്കാൻ! എത്ര സഭകൾ പിരിഞ്ഞു? എത്ര കെണികളിൽ പെട്ടു? എത്ര പ്രതീക്ഷയുടഞ്ഞു? എങ്കിലുമീവഴി മുന്നോട്ടുപോകനാം പുത്രകളത്രമിത്രാദികളൊത്തുളള സത്യം പുണർന്നു രമിക്കാൻ; കാലാഹിനാ പ്രരിഗ്രസ്‌തമാം ലോകത്തിൽ ആലോലമാടിത്തിമിർക്കാൻ. Generated from archived content: p...
കറ
എന്തൊരു കട്ടിക്കറ യാണിതിൽ, ഈ വാക്കു ഞാൻ എങ്ങനെയലക്കീട്ടും വെളുപ്പു വരുന്നില്ല. ഏതൊരു ഡിറ്റർജന്റിൽ മുക്കും ഞാൻ മുത്തച്ഛന്റെ കീറി മങ്ങിയ വാക്കു വെളുപ്പിച്ചെടുക്കുവാൻ? കളിയാക്കുകയാണു ചങ്ങാതിമാരെല്ലാമീ കരയും വക്കും പിഞ്ഞി ച്ചേലറ്റ മൊഴി കാൺകെ. നിറങ്ങൾ പാടില്ലെന്നു കുട്ടികൾ; പഴകിയ മുറുക്കാൻ കറയുണ്ടോ മായുന്നു, മൗനം നല്ലൂ. Generated from archived content: poem5_may.html Author: p_madhu