പി. കേശവദേവ്
ജീവിതസമരം
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ പി. കേശവദേവിന്റെ ജീവിതസമരം എന്ന കഥ വായിക്കുക. രണ്ടു പട്ടിക്കുട്ടികൾ! ഒന്നു കറുത്തതും ഒന്നു വെളുത്തതും. കറുത്തത് എന്നുവച്ചാൽ, മുഴുവൻ കറുപ്പല്ല. തലയും വാലും കറുപ്പാണ്. പള്ളയിലും കുറച്ചു കറുപ്പുണ്ട്. മറ്റേ കുട്ടി ശുദ്ധ വെള്ളയുമാണ്. ജനിച്ചിട്ട്, ഏഴെട്ടു ദിവസത്തിലധികമായ...