Home Authors Posts by പി. ജവഹരക്കുറുപ്പ്‌

പി. ജവഹരക്കുറുപ്പ്‌

Avatar
0 POSTS 0 COMMENTS

മരണപത്രം

ആശ നശിപ്പീല (തൊണ്ണൂറിലായി) ഞാ- നാശിച്ചതൊക്കെയും കിട്ടിയെന്നാകിലും മേശവലിപ്പിലെ വിൽപ്പത്രമെൻശ്വാസ- കോശം കരിഞ്ഞു വെണ്ണീറായിമാറിലും മോളുമെൻമോനും കുടുംബസ്വത്തെന്നപോൽ നാളേറെ നാട്‌ മുടിച്ചുവാണീടണം. Generated from archived content: poem5_may.html Author: p_javahara_kurup

നിഴലുകൾ

സമയതീരത്തിരുന്നു ഞാനെന്നുടെ സകല ചെയ്‌തിയും പാറ്റിപ്പെറുക്കവേ തെളിമയേറും നിഴലുകൾ മാതിരി തിരികെയെത്തുന്നു തപ്‌തസ്‌മരണകൾ ഇണപിരിയാത്ത നിശ്വാസവായുവും ഇതളഴിയാത്ത പൂർവ്വകർമ്മങ്ങളും ഇടയ്‌ക്കിടയ്‌ക്കു വിളിച്ചുണർത്തുന്നിതെൻ ഹൃദയതാളത്തുടിപ്പിനോടൊപ്പമായ്‌ അറിവതുണ്ടു ഞാൻ, ഞാൻ നട്ടുപോറ്റിയ നെറിവെഴാത്തതാം ചെയ്‌തിതൻ മുളളുകൾ കഴുകനെന്നപോൽ കൊത്തിവലിപ്പിതെൻ കരളിനുളളിലെ ജീവബിന്ദുക്കളെ. Generated from archived content: poem19_sep.html Author: p_javahara_kurup

തീർച്ചയായും വായിക്കുക