പി. ഇന്ദുശേഖരൻ
ഔഷധഭക്ഷണം
‘ആഹാരം ഔഷധമാണ്, ഔഷധം ആഹാരവും’ പ്രാചീന ഗ്രീസിലെ ഭിഷഗ്വരനായിരുന്ന ഹിപ്പോക്രാറ്റിസ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഉത്തമഭക്ഷണം ഔഷധത്തിന്റെ പ്രയോജനംകൂടിച്ചെയ്യുന്ന ഒന്നായിരിക്കണമെന്നും ഔഷധങ്ങളായിട്ട് നാം കഴിക്കുന്ന പദാർത്‌ഥങ്ങൾ ശരീരത്തിന് ഒരു ദോഷവുംചെയ്യാതെ ഭക്ഷണംപോലെ പ്രയോജനപ്പെടുന്നതാകണമെന്നുമായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. ഏതായാലും ആഹാരവും ഔഷധവും തമ്മിലുളള ബന്ധത്തെക്കുറിച്ചും ഔഷധഗുണമുളള ഭക്ഷണത്തെക്കുറിച്ചുമൊക്കെ പണ്ടേ മനുഷ്യർ ചിന്തിച്ചിരുന്നു. പൊതുവേ ആരോഗ്യം പ്രദാനം ചെയ്യുന്നതും പാർശ്വഫലങ...
അടുക്കളയറിവുകൾ
പരിഷ്‌കൃതജീവിതത്തിന്റെ വേലിയേറ്റത്തിൽ നഷ്‌ടമായ അസംഖ്യം സംഗതികളിൽ പരമപ്രധാനമായൊന്നാണ് എണ്ണമില്ലാത്ത അടുക്കളയറിവുകൾ. ഒരുകാലത്ത് അടുക്കള ഗൃഹത്തിന്റെ മർമ്മപ്രധാനമായ ഭാഗമായിരുന്നു. ഒരുവീട്ടിൽനിന്ന് മറ്റൊരു വീട്ടിലേയ്‌ക്ക് മാറിത്താമസിക്കേണ്ടിവരുമ്പോൾ അടുക്കളയായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. “അടുക്കളമാറിയാൽ ആറുമാസം” എന്നാണ് ചൊല്ല്. ഒരു അടുക്കളയിൽനിന്ന് മറ്റൊരു അടുക്കളയിലേയ്‌ക്കു മാറിയാൽ അവിടെ വേണ്ടതൊക്കെ കൊണ്ടുവന്നുവച്ച് പാചകവൃത്തി ശരിയാക്കുന്നതിന് നല്ലപണിയും ഏറെ സമയവും വേണ്ടിവന്നി...