പി.ബൈജു പ്രകാശ്
സ്‌ത്രീകളുടെ വഴികാട്ടി?
“പുരുഷന്മാർ ശരീരം പ്രദർശിപ്പിക്കുന്നത് സ്‌ത്രീകൾക്ക് ഇഷ്‌ടമാണോ? അതറിയാൻ ഡിസംബർ ലക്കം ഉറപ്പുവരുത്തുക.” ഒരു സ്‌ത്രീ പ്രസിദ്ധീകരണത്തിന്റെ ടിവി പരസ്യമാണിത്. ഇങ്ങനെയൊരു പരസ്യം കൊടുക്കുവാനുളള ധൈര്യവും ചളുപ്പില്ലായ്‌മയും ആർക്കാണുളളതെന്ന് ചോദിക്കാൻ പെണ്ണൊരുത്തിയും കേരളത്തിലില്ല. സ്‌ത്രീകളുടെ സുഹൃത്തും വഴികാട്ടിയുമെന്ന് സ്വയം പ്രഖ്യാപിച്ച് ഇറങ്ങുന്ന ഈ ദ്വൈമാസിക തുറന്നു നോക്കിയാൽ പന്ത്രണ്ടുകാരിയ്‌ക്ക് മാത്രമല്ല തൊണ്ണൂറുകാരിക്കും ഒന്നു കുളിര് കോരും. സെക്‌സാണ് മലയാളിപ്പെണ്ണുങ്ങളുടെ പ്രധാനപ്രശ്‌നം എ...
എന്താണ് ന്യൂനപക്ഷത്തിന്റെ മാനദണ്‌ഡം?
ന്യൂനപക്ഷം ഭൂരിപക്ഷഐക്യം എന്നീ വാക്കുകളോട് പത്രക്കാർക്ക് എന്തു സ്‌നേഹമാണ് ഇപ്പോൾ? നാരായണപ്പണിക്കരും വെളളാപ്പളളിയും ചേർന്ന് പൊട്ടിക്കുന്ന ‘ഭൂരിപക്ഷഗർജനം’ സമകാലിക രാഷ്‌ട്രീയത്തെ ഒട്ടൊന്നുമല്ല ഉലച്ചിട്ടുളളത്. ‘കോൺഗ്രസ്’ എന്നുപറയുന്ന സാധനത്തെ ഏറെക്കുറെ ഒതുക്കിയ മട്ടായപ്പോൾ കമ്മ്യൂണിസ്‌റ്റുകാരും കേരളത്തിന്റെ ഏകാധിപതികളെന്ന മട്ടിൽ ഏറെ ആഹ്ലാദിച്ചതാണ്. അപ്പോഴല്ലേ ശ്രീരാമലക്ഷ്‌മണൻമാരെപ്പോലെ പണിക്കരും വെളളാപ്പളളിയും കുറിക്കുകൊളളുന്ന അമ്പുകളുമായി രംഗത്തുവന്നത്! ലോക്കൽ കമ്മിറ്റിയിലും ഏരിയാകമ്മിറ്റി...
തീക്കട്ടയിൽ ഉറുമ്പരിക്കുമോ?
ഐശ്വര്യറായിയും മോഹൻലാലും മീനയും ചില മോഡൽ താരങ്ങളുമൊക്കെ റോഡരുകിലെ വമ്പൻ പരസ്യബോർഡുകളിൽ നിറഞ്ഞുനില്‌ക്കുമ്പോൾ അതിനിടയിൽ ശ്രീനാരായണ ഗുരുവിനേയും കണ്ടുവരുമ്പോഴാണ് ചട്ടമ്പിസ്വാമികളുടെ മുഖപടമുളള ഗ്രാമം കൈയിൽ കിട്ടിയത്. വായിച്ചുനോക്കി. ആര് ആരുടെ ഗുരുവാണെന്ന കാര്യത്തിൽ വിവരമുളളവർക്ക് തർക്കമില്ല. എന്നാലും ചിലർക്കൊക്കെ ഒരു വിമ്മിട്ടം. ഈ വിഷയത്തിന്റെ പേരിൽ കൊച്ചുപിളേളരോട് വരെ ചൂടാവും. ചട്ടമ്പിസ്വാമികൾ തന്നെ പറഞ്ഞതുപോലെ ‘തീക്കട്ടയിൽ ഉറുമ്പരിക്കാൻ തുടങ്ങിയാലോ?“ അതൊക്കെയാണ് ഇപ്പോൾ നടക്കുന്നത്. ഒളിഞ്ഞു...
ഭക്തിവ്യവസായമോ യുക്തിവാദവ്യവസായമോ?
മാതാ അമൃതാനന്ദമയിക്കെതിരെ ഒരു പുസ്‌തകമെഴുതിയതിന് ശ്രീനി പട്ടത്താനം എന്ന എഴുത്തുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ നീക്കമുളളതായി ചില പത്രങ്ങളിലൂടെ വായിച്ചറിയുകയും അതിനെതിരെ ചില സാഹിത്യ സാംസ്‌കാരിക സംഘങ്ങൾ ശബ്‌ദമുയർത്തുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് പ്രസ്‌തുത പുസ്‌തകം ഒന്നു തുറന്നുനോക്കാൻ തീരുമാനിച്ചത്. കെ.എസ്.ഡേവിഡ്, തെങ്ങമം ബാലകൃഷ്‌ണൻ എന്നീ യുക്തിവാദികളുടെ ആശംസാപെരുമ്പറകൾക്ക് ശേഷം ഗ്രന്ഥകാരൻ ചില സത്യങ്ങൾ വെളിപ്പെടുത്തുന്നു. “ലൗകികജീവിതം ത്യജിച്ചവരെയാണ് സന്യാസികൾ എന്നുപറയുന്നത് (അതുതന്നെ ശുദ...