പി. അനിരുദ്ധൻ
ഓർമകൾ കുറിക്കുമ്പോൾ…
റിമംബറൻസ് തിംഗ്‌സ് പാസ്‌റ്റ് എന്നത് വിശ്വസാഹിത്യത്തിലെ പ്രഖ്യാതമായ ഒരു നോവലാണ്. ബോധധാരയുടെ സവിശേഷമായ ആഖ്യാനസൗന്ദര്യം അനുഭവിപ്പിക്കുന്ന ഒരു കൃതി. ലോകസാഹിത്യത്തെ രൂപപ്പെടുത്തിയ എക്കാലത്തെയും മികച്ച സൃഷ്ടികളുടെ ഗണത്തിലാണ് മാഴ്‌സെൽ പ്രൂസ്‌ത്തിന്റെ ഈ രചന സ്ഥാനം പിടിക്കുന്നത്. സാഹിത്യം വിശാലമായ അർഥത്തിൽ ഓർമകളുടെ വീണ്ടെടുപ്പാണ്. ഓർമകൾ, അത് ദേശത്തെക്കുറിച്ചാവാം അല്ലെങ്കിൽ ഒരു ദേശം ജീവിച്ച ജീവിതത്തെക്കുറിച്ചാവാം അതുമല്ലെങ്കിൽ ദേശം കടന്നുപോകാവുന്ന വരും നാളുകളെക്കുറിച്ചാവാം. യുദ്ധവും സമാധാനവും എന...