Home Authors Posts by പി.സുകുമാരൻ

പി.സുകുമാരൻ

0 POSTS 0 COMMENTS

പ്രാണവായു

മിസൈൽ ലക്ഷ്യം തെറ്റി പതിച്ചാണ്‌ എണ്ണക്കിണറുകൾക്ക്‌ തീ പിടിച്ചത്‌. അണയ്‌ക്കാൻ കഴിയാതെ അവ കത്തിക്കൊണ്ടേയിരുന്നു. പ്രസിഡന്റ്‌ ബുഷ്‌ ആകെ അസ്വസ്ഥനായി. കിണറുകൾ ഇങ്ങനെ കത്തിക്കൊണ്ടിരുന്നാൽ ഭൂമിയിലെ പ്രാണവായുവിന്റെ അളവുകുറയില്ലേ? വൈറ്റ്‌ ഹൗസിൽ നിന്നും ഉടൻ കല്‌പനയുണ്ടായി. “ഭൂമിയിലെ പാവങ്ങളെ മുഴുവൻ കൊന്നൊടുക്കിൻ... പ്രാണവായുവിന്റെ സന്തുലിതാവസ്ഥ പരിരക്ഷിക്കപ്പെടട്ടെ!” Generated from archived content: story6_may28.html Author: p-sukumaran

അനശ്വരപ്രണയം

കേവലം ഒരു നാട്ടുമ്പുറത്തുകാരനായ ഞാൻ ഒരു പട്ടണപ്പരിഷ്‌കാരിയെ കല്യാണം കഴിച്ചുപോയി എന്നതാണ്‌ എനിക്കു സംഭവിച്ച ദുര്യോഗം. പൂർവ്വകാലപ്രണയത്തിൽനിന്നും അവളെ എന്നിലൂടെ മോചിപ്പിക്കാൻ കഴിഞ്ഞു എന്ന്‌ അവളുടെ അച്‌ഛൻ സമാധാനിച്ചു. കാമുകനുമൊത്ത്‌ അവൾ എന്നിൽനിന്ന്‌ അകന്നകന്ന്‌ പോകുന്നത്‌ നോക്കിനിൽക്കുവാനേ എനിക്ക്‌ കഴിയുമായിരുന്നുളളൂ. അവളുടെ ഒളിച്ചോട്ടത്തെ അനശ്വരമായ പ്രണയമെന്നാണ്‌ ഒരു സാഹിത്യനിരൂപകൻ വിശേഷിപ്പിക്കുന്നത്‌. ഞാനാണോ നിരൂപകനാണോ സഹതാപമർഹിക്കുന്നത്‌ എന്ന്‌ വായനക്കാർ തീരുമാനിക്കുക. ...

ഇപ്പോൾ അതും ഓർക്കുന്നില്ല

വർഷങ്ങൾക്ക്‌ മുൻപായിരുന്നു. പുറത്ത്‌ കോരിച്ചൊരിയുന്ന മഴ. നല്ല തണുപ്പും. കാലവർഷമോ തുലാവർഷമോ ആയിരിക്കണം. കൂടയുണ്ടായിരുന്നെങ്കിലും മൂന്നുപേരും നനഞ്ഞിരുന്നു. അപ്പോൾ സമയം പകൽ പത്തുമണി. ഞങ്ങൾ മൂന്നുപേർക്കും മൂന്നിടത്താണ്‌ ഇരിപ്പിടം തരപ്പെട്ടത്‌. ഹാളിൽ നിറയെ ആളുകളായിരുന്നുവല്ലോ. അദ്ധ്യക്ഷനാരായിരുന്നു എന്ന്‌ ഇപ്പോൾ ഓർമ്മയില്ല. യോഗം ഉദ്‌ഘാടനം ചെയ്‌തത്‌ എം.എൻ.കുറുപ്പോ എരുമേലിയോ ആണ്‌. ഒന്നോർക്കുന്നു. സമഗ്രമായ ഒരു സാഹിത്യസംവാദം അവിടെ നടക്കുകയുണ്ടായി. ഗോതമ്പ്‌ മാലധരിച്ച്‌ ചന്ദ്രിക ഉണ്ടായിരുന്നു. തൊട്ടട...

അവസാനത്തെ വാക്കുകൾ

മുറത്തിലെ അരിയിൽ അങ്ങിങ്ങായി കണ്ട കല്ലും നെല്ലും തെരയുകയായിരുന്നു ഞാൻ. അപ്പുറത്ത്‌ ചായ്‌പ്പിനുളളിൽ വായിക്കുകയോ മറ്റോ ആണ്‌ മകൾ. അപ്പോഴാണ്‌ വാതിൽക്കൽ ആരോ മുട്ടിയത്‌. ആരെന്നറിയാതെ ഞാൻ വാതിൽ തുറന്നു. വല്ലാണ്ടായിപ്പോയി ഞാൻ. എന്തുചെയ്യണമെന്നറിയാതെ കുറച്ചിട ഒന്നിനും കഴിയാതെ ഞാൻ നിന്നു. ഒന്ന്‌ ഉരിയാടാൻ പോലും എനിക്ക്‌ കഴിഞ്ഞില്ല. അയാളും ആകെ അസ്വസ്ഥനാകുന്നത്‌ ഞാൻ തിരിച്ചറിഞ്ഞു. എന്റെ മകളുടെ ബാപ്പ. അവൾ കൈക്കുഞ്ഞായിരുന്നപ്പോൾ അയാളുടെ വീട്ടിൽ നിന്ന്‌ അവളേംകൊണ്ട്‌ രക്ഷപ്പെട്ടതാണ്‌ ഞാൻ. അയാളുടെ ഉമ്മ മണ്ണെണ്...

തുലാം പത്ത്‌

ഒരു വട്ടംകൂടി തുലാം പത്തു വന്നെന്റെ ഗ്രാമത്തെ കണ്ടു മടങ്ങിപ്പോയി. സി.പി. തൻ ചോറ്റുട്ടാളവും നാട്ടിലെ മാടമ്പിമാരുടെ ഗുണ്ടകളും ഒത്തുചേർന്നന്നു കടിച്ചു കീറി ഗ്രാമങ്ങളെ വേട്ട നായ്‌ക്കളെപ്പോൽ വെടിയുണ്ട പാഞ്ഞുപോൽ ഹൃദയത്തിലൂടന്നു പാവങ്ങൾ മണ്ണിൽ പിടഞ്ഞു വീണു. ഇടിവെട്ടിപ്പെയ്‌തു തുലാവർഷ മേഘങ്ങൾ നാട്ടിൻ പുറത്തേറെച്ചോര ചീന്തി. കണ്ണുകളിൽ നൂറു നന്മകൾ പൂക്കുന്ന നല്ലൊരു നാളെ തൻ സ്വപ്‌നവുമായി ഹൃദയത്തിൽനിന്നും പിഴുതെടുത്തു കൈക്കുമ്പിളിൽ കരുതിയ പൂക്കളുമായ്‌ ബലിമണ്ഡപം ചുറ്റി പൂവുകൾ നേദിച്ച്‌ ഗ്രാമമാ സ്‌മരണകൾ ധന്...

പക്ഷം

പത്രം നടത്തുവോർ മുതലാളിമാർ അവരുടെ നിഷ്‌പക്ഷപക്ഷം സമ്പന്നവർഗ്ഗത്തിൻ പക്ഷം പത്രത്തിനായി വാർത്ത ചമയ്‌ക്കുവോർ കോളമെഴുതുവോർ കാർട്ടൂൺ വരയ്‌ക്കുവോർ എല്ലാം കൂലിക്കുപണിചെയ്യും കൂട്ടർ മുതലാളിമാരുടെ പത്രങ്ങൾ വായിച്ചു കോൾമയിർകൊളളുവോർ ഓർക്കുക; നാമീമണ്ണിൽ കേവലം നിസ്വർ മറന്നുപോകുന്നെപ്പോഴും നാം നാമൊന്നാണെന്നൊരു സത്യം. Generated from archived content: poem5-feb.html Author: p-sukumaran

വാഗ്‌ദത്തഭൂമി

ഉടുതുണിക്കൊരുമുഴം മറുതുണിയില്ലാത്തോർ ഒരു നേരമെങ്കിലും അന്നമുണ്ണാത്തവർ അക്ഷരമുറ്റത്തു കാലൊന്നുകുത്തുവാൻ ഭാഗ്യമെഴാത്തവർ ഇനിയെത്രകാലമവർ കാത്തിരുന്നീടണം ആ വാഗ്‌ദത്തഭൂമി കരഗതമാകുവാൻ? Generated from archived content: poem17_apr.html Author: p-sukumaran

കർഷകൻ

മനസ്സിലെന്നും ഒരു കൊച്ചുകർഷകനുണ്ടായിരുന്നതുകൊണ്ടാവാം രണ്ടു കുരുമുളക്‌ വളളികൾ വീട്ടുമുറ്റത്ത്‌ നട്ടു പരിപാലിക്കാൻ തോന്നിയത്‌. അവനിറയെ കുരുമുളക്‌ വിളഞ്ഞുപഴുത്തു. അവ വിറ്റപ്പോൾ 200&- രൂപാ കിലോയ്‌ക്കു ലഭിച്ചു. ഒരു വരുമാനം കൂടിയാവുമല്ലോയെന്നോർത്ത്‌ വീട്ടിന്റെ ചുറ്റുവട്ടത്തൊക്കെയും വളളികളിട്ടു. അവയൊക്കെ നന്നായി വിടർന്നു പന്തലിച്ചു. ഏറെ വിളവുമുണ്ടായി. തൂക്കിവിറ്റപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി. കിലോയ്‌ക്ക്‌ 45 രൂപാ. ഒരു ജോലിയുണ്ടായിരുന്നത്‌ കൊണ്ട്‌ ആത്മഹത്യ ചെയ്യേണ്ടിവന്നില്ല. ...

തീർച്ചയായും വായിക്കുക