Home Authors Posts by പി. സലിംരാജ്‌

പി. സലിംരാജ്‌

0 POSTS 0 COMMENTS
വിലാസംഃ പി. സലിംരാജ്‌, തളിക്കുളം പി.ഒ., തൃശൂർ - 680 569.

പൂവേ പൊലി പൂവേ….

ചിങ്ങമാസസമത്വപ്പുലരി വന്നെത്തുന്നില്ല കർക്കടകത്തിന്റെ ദുർഘടരാത്രി തീരുന്നേയില്ല. അധിനിവേശക്കാലടി വെച്ചീ ഭൂമിയളക്കുന്നോർ മൂന്നാം ചുവടിൽ നമ്മുടെ നെറുക ചവിട്ടിയരയ്‌ക്കുമ്പോൾ. തുമ്പവസന്തം തായ്‌വേരോടെ നശിച്ചുണങ്ങുന്നു നന്മത്തനിമകൾ അഭയാർത്ഥികളായ്‌ എങ്ങോ പോവുന്നു പൂവിളി മൂളും ഇളംകണ്‌ഠങ്ങൾ കയറിൽ കുരുങ്ങുന്നു ആവണിവിണ്ണ്‌ നിലാവലയാൽ ശവവസ്‌ത്രം തുന്നുന്നു. കുരുതിച്ചോരയൊഴുക്കാൻ കൂട്ടക്കുരവ മുഴങ്ങുന്നു ഊഞ്ഞാലാടും സ്വപ്നങ്ങളുടെ ഹൃദയം മുറിയുന്നു ഉണ്ണികൾ തീർക്കും പൂക്കൂടകളിൽ കണ്ണീർ പുരളുന്നു പെണ്ണുങ്ങളുടെ ...

ഒരു രഹസ്യസന്ദേശം

പുകഞ്ഞു നീറുന്ന പാപത്തിൻ വിറകടുപ്പ്‌ ഞാനോമനേ... തിരികളേഴും തെളിയുന്ന നിലവിളക്കാകുന്നു നീ. കനലുകൾ കായ്‌ച്ച കാടുകൾ കാത്തിരിപ്പാണെന്നെയും കുരുതി പൂത്ത വൃക്ഷങ്ങളിൽ കൊടുങ്കാറ്റായി വീശുവാൻ. വിദൂരനക്ഷത്ര ദേശങ്ങൾ വിളിക്കുന്നുണ്ടെന്നെ ഗൂഢമായ്‌ അനന്തനീല വിഹായസ്സിൽ അലഞ്ഞു പാടിപ്പറക്കുവാൻ. ഇത്രനാളും സഹിച്ചു നാം എത്ര ദുഃസ്വപ്‌നനിദ്രകൾ ഓടിയെത്തുന്നു വേട്ടപ്പട്ടിയായ്‌ ഓർമ്മകൾ ഓരോ നിമിഷവും. കത്തുമീ ഉച്ചയിൽ കലി- കാലശാപങ്ങൾ പേറി നാം എത്തി ദിക്കുകളറ്റതാം ഏതേതോ മരുഭൂമിയിൽ. നിനക്ക്‌ തണൽ വിരിച്ചിട്ട മര...

തീർച്ചയായും വായിക്കുക