Home Authors Posts by ഒഴുകുപാറ സത്യൻ

ഒഴുകുപാറ സത്യൻ

0 POSTS 0 COMMENTS
തിരുവനന്തപുരം ആയൂർവ്വേദകോളേജിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ. ഇപ്പോൾ അണ്ടൂർക്കോണം ഗവ. ആയൂർവ്വേദഡിസ്പെൻസറിയിൽ ഫാർമസിസ്‌റ്റായി ജോലി നോക്കുന്നു. കേരള കൗമുദി വീക്കെൻഡ്‌ മാഗസിൻ, ഉണ്മ മാസിക, മനോരാജ്യം, കുലീന എന്നിവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടാതെ ഉണ്മ പബ്ലിക്കേഷന്റെ കാവ്യസപ്തകം എന്ന കവിതാസമാഹാരത്തിലും, യുവകലാസാഹിതിയുടെ കവിതാസമാഹാരത്തിലും കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭാര്യ ഃ ശ്രീലത (റീന) വിലാസം ഒഴുകുപാറ സത്യൻ വട്ടപ്പാറ പി.ഒ. തിരുവനന്തപുരം- 695028.

മിഠായി

പള്ളിക്കൂടത്തില്‍പോകുമ്പോഴുംമടങ്ങുമ്പോഴുംനോക്കി ചിരിക്കുന്ന മിഠായി പെട്ടിക്കടക്കണ്ണില്‍ഊളിയിടുന്നകുടവയറന് മിഠായി.നരച്ചകുപ്പിയില്തിളക്കമുള്ള കണ്ണിറുക്കംമിഠായി,നാവില് പിണഞ്ഞ്നുണയുമ്പോള്‍കൂട്ടുകാരികള്‍ക്ക്കൊതിക്കെറുവ്ഉച്ചക്ക്,അമ്മ തന്ന് വിടുന്നചോറിനും മീനിനുംതികെട്ടല്‍ മധുരംപുസ്തകക്കൂട്ടില്‍ കണ്ണ് തൂങ്ങിയിരിക്കുമ്പോള്‍മിഠായി മധുരമുള്ളവാക്കുകള്‍രാത്രിഅമ്മയോടൊപ്പംകിടക്കുമ്പോള്‍ഉപദേശംമിഠായികള്‍ വിഷമാണ്തിന്നരുത് ഉള്ളില്‍നാവിളക്കുന്ന ഒരു മിഠായിയുടെ മധുര നൊമ്പരം Genera...

മുടി

നിന്റെ,മുടിയിഴകളില്‍മുത്തമിട്ടൊളിച്ച്,മണം കൊണ്ടാകാശ-ചക്രം വരച്ച്,നാവിലൊപ്പിട്ട്നുണഞ്ഞ്, നുണഞ്ഞ്,പിന്നെ,ഇരവിലിടത്തൊരു,പകലില്‍,വിളമ്പിയചോറില്‍,ഛെ! മുടി.കാര്‍ക്കിച്ച് തുപ്പി.നിന്റെ,മിനുങ്ങും മുഖത്തെ,പിടയും മനസ്സിലൊ.നാക്കുടച്ച് നീവാക്കെറിഞ്ഞുമുടിഞ്ഞുപോകും. Generated from archived content: poem1_aug20_11.html Author: ozhukuparasatyan

മത്സ്യം

ഈ പുഴയിലൊരു, നിറമുളള മീനായ്‌, മുങ്ങിയും, പൊങ്ങിയും, നീന്തിക്കഴിയുന്നു ഞാൻ. നനഞ്ഞ ജീവിതവും, നനയാത്ത മോഹവും, നാറുന്ന ജന്മവുമാ- ണെന്റെ - ദുർവിധി. നിറമുളള വാക്കുകൾ, കോർത്തിട്ട ചൂണ്ടകൾ, കുരുക്കാനടുക്കുമ്പോൾ, തെന്നിമാറുന്നു ഞാൻ. കരുത്തുറ്റ കൈകൾ, വീശുന്ന വലകളിൽ, വീഴാതിരിക്കുവാൻ, വിറപൂണ്ടൊളിക്കുന്നു. മുകളിലേക്കൊന്നെ- നിക്കുയരുവാനാവില്ല, കൊറ്റികൾ തപസ്സാണ്‌, കരയിലുറങ്ങാതെ. തെന്നിമാറിയും, ചേറിലൊളിച്ചും, നാവില്ലാതെയുമീ- ജീവിതമെത്രനാൾ...? പുഴയൊരു കടലല്ല, കാലത്തിൻ കരുത്തല്ല, പുഴകലങ്ങിയാൽ, കരയി...

കുഞ്ഞാടിന്റെ കുമ്പസാരം

ഞാൻ കുഞ്ഞാട്‌ ഭയന്നു വിറച്ചിട്ടി- കുമ്പസാരക്കൂട്ടിൽ നില്‌ക്കുന്നു. എന്റെ പിന്നാലെ വരുന്നവർ, എന്റെ കണ്ണുകൾ- ചൂഴ്‌ന്നെടുക്കും. അത്‌ ജ്വലിക്കുകയില്ലെന്ന്‌- അവർ അറിയുന്നില്ല. എന്റെ കുഞ്ഞുമുലകൾ കടിച്ചുപറിക്കും എന്റെ വേദന അവർ അറിയുന്നില്ല. എന്റെ തുടുത്ത മാംസം അറുത്തെടുക്കും എന്റെ പ്രാണന്റെ വില- അവർ അറിയുന്നില്ല. എന്റെ ചോരയവർ വറുത്തു തിന്നും. എന്നിട്ടവർ കുമ്പസാരിക്കും പ്രഭോ! അഭയം നല്‌കിയെന്റെ ആയുസ്സുനീട്ടാതെ, ഭയം മാറാനൊരു വഴി പറഞ്ഞീടുക. Generated from archi...

ഓടക്കുഴൽ

പാഴ്‌മുളം തണ്ടിലായി- രുന്നെൻ ജീവിതം. പാഴ്‌മുള്ളു നിറഞ്ഞതായി- രുന്നെൻ ഹൃദയം. മൃദുലമാക്കി നീയെന്നെയി- പാരിതിൽ സംഗീതമാക്കി. ഗാനകലയുടെ ചുണ്ടുകളി- ലൊരു സ്വരഗംഗയാക്കി. ഓരോ പുലരിയുമെന്നിലു- ണരുമ്പോളോർക്കുന്നു ഈ മുളംതണ്ടിനെയാ- രോടക്കുഴലാക്കിയോനാരുനീ. നിസ്വനൊ, നിരാശ്രയനൊ- ത്തരുമാകട്ടെ നിൻ, മടിത്തട്ടിലുറങ്ങണമെനിക്കാ- ചുണ്ടിലൊരു സ്വരമാകണം. Generated from archived content: poem1_aug6_07.html Author: ozhukuparasatyan

നമ്മൾ

ഒരു നേരത്തെ അന്നത്തിന്‌- നിന്റെ വാതിലിൽ മുട്ടിയപ്പോൾ എന്നെ ആട്ടിയിറക്കിയോൻ എന്റെ വിശന്നൊട്ടിയ വയറിൽ- കൊഴുത്ത കാൽകൊണ്ട്‌ ചവിട്ടിയോൻ. വലിയ ജാതിത്തേരിലിരുന്ന്‌- ചെറിയ ജാതിയെ തൊഴിച്ചോൻ, ദേഹം മറയ്‌ക്കാനല്പം- വസ്‌ത്രമിരന്നപ്പോൾ, ചാട്ടവാറെൻ നഗ്നതയിൽ- പതിപ്പിച്ചോൻ തല ചായ്‌ക്കാനിടമില്ലാതെ- ഞാൻ തണുത്തു വിറച്ചപ്പോൾ, മണിമാളികയിലൊന്നുമറിയാതെ- പുതച്ചു മൂടിയുറങ്ങിയോൻ ഇന്ന്‌, നീയെന്നെ-അറിയുന്നു നീയും, ഞാനും- ഒന്നിച്ചുറങ്ങുന്നു. അന്നത്തിനായ്‌, ഒന്നിച്ചിരക്കുന്നു. ഭൂചലനരേഖയിൽ- നമ്മൾ ഒരുമയോടെ നീങ്ങുന്നു. ...

തീർച്ചയായും വായിക്കുക