Home Authors Posts by ഒ.വി. വിജയൻ

ഒ.വി. വിജയൻ

0 POSTS 0 COMMENTS

വിളി

ഓർമ്മയുടെ തുടക്കം ആ വിളിയുടെ തുടക്കവുമാണ്‌, “ബോധവ്രതാ!” അപ്പോഴൊക്കെയും താൻ മറുപടി പറഞ്ഞു, “ഇതാ ഞാൻ വരുന്നു!” “ബോധവ്രതാ!” അമ്മ വിളിച്ചു, അച്‌ഛൻ വിളിച്ചു, അദ്ധ്യാപകൻ വിളിച്ചു, കൂട്ടുകാർ വിളിച്ചു. അപ്പോഴൊക്കെയും താൻ പറഞ്ഞു, “ഞാനിതാ വരുന്നു! ഭാര്യ വിളിച്ചു, മകൻ വിളിച്ചു, മകൾ വിളിച്ചു, അവരുടെ മക്കൾ വിളിച്ചു. ആ വിളികളത്രയും ബോധവ്രതന്റെ അറിവ്‌ സ്ഥിരപ്പെടുത്തി, ഞാൻ! ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ അവസാനത്തെ ചിന്ത ഇതായിരുന്നു, ഇത്‌ ഞാനാണ്‌. രാത്രിയെ പകലും പകലിനെ രാത്രിയും പിന്നിട്ടു. അല...

ഇത്തിരി നേരമ്പോക്ക്‌ ഇത്തിരി ദർശനം…

കാർട്ടൂൺ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത്‌ ഇത്തിരി വളച്ചൊടിക്കലും തമാശയുമുളള ഒരു ചിത്രരൂപമാണ്‌. സാക്ഷരരെങ്കിലും കടലാസ്‌ മിതവ്യയം ചെയ്യാൻ നിർബന്ധിതരാവുന്ന നമുക്ക്‌ പരീക്ഷണങ്ങൾക്കായി പത്രത്തിന്റെ ഏടുകൾ ധാരാളിത്തത്തോടെ കൈകാര്യം ചെയ്യാൻ വയ്യ. പോരെങ്കിൽ വാർത്തകൾ അപഗ്രഥിക്കാൻ സ്‌ഥലം തേടുന്നതിനിടയിൽ ആ അപഗ്രഥനത്തിന്റെ അതിരുകൾ കടന്ന്‌ ബഹുദൂരം സഞ്ചരിക്കുക വിഷമവും. കാർട്ടൂണുകൾ ഇന്ന്‌ ഏറെക്കുറെ നിശ്‌ചിതവിഭാഗങ്ങളിൽപ്പെടുന്നു. മുൻപേജിലോ എഡിറ്റ്‌ പേജിലോ പ്രത്യക്ഷപ്പെടുന്ന, മുഖപ്രസംഗത്തെപ്പോലെയോ ശുദ്ധ...

യാത്ര

ബോധേശ്വരൻ തീവണ്ടിയാത്രകൾ ഇഷ്‌ടപ്പെട്ടു. തീവണ്ടിയാത്ര കാഴ്‌ചയാണ്‌. എന്നാൽ ഈ കാഴ്‌ചയ്‌ക്ക്‌ പരിമിതിയുണ്ടായിരുന്നു. തീവണ്ടി ജനാല അതിരിട്ട ദൃശ്യം. റെയിലിന്റെ തിരിവിൽ മറയുന്ന ദൂരം. വർഷങ്ങൾ ചെല്ലുംതോറും താൻ സഞ്ചരിച്ച തീവണ്ടികളുടെ നീളം ചുരുങ്ങുന്നത്‌ ബോധേശ്വരനറിഞ്ഞു. സഹയാത്രികളുടെ എണ്ണം കുറയുന്നത്‌. അങ്ങനെ അവസാനം, നീളം ചുരുങ്ങിച്ചുരുങ്ങി തീവണ്ടിക്ക്‌ ഒരു പെട്ടി മാത്രമായി. ആ പെട്ടിയിൽ ബോധേശ്വരൻ തനിച്ച്‌. തീവണ്ടി സഞ്ചരിക്കുകയല്ലെന്ന്‌ ബോധേശ്വരനറിഞ്ഞു. എന്നിട്ടും യാത്രയുടെ തീക്ഷ്‌ണമായ ആനന്ദം. ഇപ...

തീർച്ചയായും വായിക്കുക