Home Authors Posts by ഓരനെല്ലൂർ ബാബു

ഓരനെല്ലൂർ ബാബു

0 POSTS 0 COMMENTS

വാക്ക്‌

വിഷുപ്പക്ഷി ഉണരുംമുൻപ്‌ എനിക്കൊരു വാക്കിലുണരണം വാക്കാഴത്തിലിരുന്നാരോ തൊടുക്കും അമ്പേറ്റെന്നുളളം ജ്വലിക്കണം ഈ ദീപം കെടുകിലും ദീപ്‌തമായിത്തീരുന്ന വാക്കിൽ ഞാനമരണം എനിക്കാ വാക്കിന്റെയകം പൂകണം. Generated from archived content: poem6_mar10_08.html Author: oranellur_babu

ഏകലവ്യൻ

ധനുസ്സ്‌ നൽകിയിട്ടും പെരുവിരൽതന്നെ വേണമെന്ന്‌ ഗുരു. ധനുസ്സല്ല വിശപ്പാണ്‌ പ്രശ്‌നമെന്ന തിരിച്ചറിവിൽ ഏകലവ്യൻ ഒടുവിൽ പെരുവിരൽ ദ്രോണർക്കു തീറെഴുതി. Generated from archived content: poem5_nov25_05.html Author: oranellur_babu

കാവൽക്കാരൻ

പ്രതീക്ഷയുടെ എണ്ണ പകർന്ന്‌ വിളക്കുമരത്തിൽ അയാൾ നിശ്ശബ്‌ദമായി. പിന്നെ യാനപാത്രത്തിൽ ഓർമ്മ നിറച്ചു അനാഥത്വമടക്കിയ പേടകം ആണി തറച്ച്‌ തിരയ്‌ക്ക്‌ ഉഴിഞ്ഞു തിര കാവൽക്കാരനായി കരയിൽ നങ്കൂരമിട്ടു. Generated from archived content: poem5_jan.html Author: oranellur_babu

നിഷേധി

മഷിപുരളാത്ത എന്റെ സമ്മതപത്രത്തിൽ നിങ്ങൾ ജനാധിപത്യം വച്ചുവിളമ്പി കല്ലുരുട്ടി പൊട്ടിച്ചിരിക്കാതെപോയ എന്നെ നിങ്ങൾ ഭ്രാന്തനെന്ന്‌ വിളിച്ചു. പിന്നെ നിങ്ങളുടെ ദൈവത്തിന്റെ പങ്കുപറ്റാതെപോയ എന്നെ നിങ്ങൾ നിഷേധി എന്ന്‌ പേരിട്ടു. Generated from archived content: poem18_sep.html Author: oranellur_babu

നഷ്‌ടശിശിരം

ഹൃദയനീഡത്തിൽ അസ്ഥി കൊത്തി കൂടു കൂട്ടിയ കിളി കഴിഞ്ഞ ശിശിരസന്ധ്യയിൽ എങ്ങോ പറന്നുപോയി. വസന്തം ചേക്കാറാൻ വന്നപ്പോൾ മനസ്സിലെവിടെയോ കൊഴിഞ്ഞ തൂവലിന്റെ നനുസ്‌പർശം. തളിരിടാതെ ഒരു പൂവിടാതെ വസന്തവും യാത്രയായി പിന്നെ, ഗ്രീഷ്‌മം ഹൃദയത്തെ തടവറയാക്കി. അവിടെ ഞാൻ ശിശിരസന്ധ്യകൾ കണ്ടുറങ്ങി. Generated from archived content: poem8_aug.html Author: oranellur_babu

തീർച്ചയായും വായിക്കുക