ഒ.പി. സുരേഷ്
ധനികജീവിതം
ലാഭങ്ങളിൽ
വസന്തം പോലെ തളിർക്കും
നഷ്ടങ്ങളോ,
അസഹ്യവേദനയുടെ ശിശിരശൂന്യത
പഴുതുകളേയില്ല,
മറ്റ് ഋതുക്കളുടെ ആശ്ലേഷങ്ങൾക്ക്
എത്ര ദരിദ്രം ധനിക ജീവിതം“.
Generated from archived content: poem9_sep3_07.html Author: op_suresh