ഒ.പി. ജോസഫ്
ചങ്ങമ്പുഴയെ ഓർക്കുമ്പോൾ
ഇക്കഴിഞ്ഞ ജൂൺ 11-ാം തീയതിയായിരുന്നല്ലോ ചങ്ങമ്പുഴയുടെ 60-ാം ചരമദിനം. കേരളീയർ വേണ്ടപോലെ ഈ ചരമദിനാചരണത്തിനായി മുന്നോട്ടുവരിക ഉണ്ടായില്ല എന്നാണ് തോന്നുന്നത്. നമ്മൾ കാണുന്ന സങ്കല്പ ലോകമല്ല ഈ ഉലകം. ബിസിനസ്സും വ്യവസായവും വളർന്നുകൊണ്ടിരിക്കുകയാണല്ലോ. “പോയെങ്കിൽ പോകട്ടെ പൊയ്‌പോയ നാളുകൾ, പോരും കരഞ്ഞത്...” എന്ന് ആശ്വസിക്കുകയാവും അവർ. 1927 -ൽ, ആലുവാ സെന്റ്‌മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ചങ്ങമ്പുഴ 1928 -ൽ ഇടപ്പിള്ളി ഗവൺമെന്റ് സ്‌ക്കൂളിലേക്കു മാറി. പിന്നീട് എറണാകുളം എസ്സ്. ആർ....