ഓരനെല്ലൂർ ബാബു
തിരു ആറാട്ട്
ഒരിക്കൽ തെളിനീർ തടത്തിൽ തിരുആറാടിയ ഭഗവാൻ ഇന്ന്- കൈക്കുമ്പിൾ ജലത്തിൽ മൂർച്ഛിക്കുന്ന ഉറവയുടെ നിറമിഴി ഒരിക്കൽ- കത്തുന്ന വേനലിൽ സൂര്യദാഹം തീർത്ത അക്ഷയ ജീവനപാത്രം ഇന്ന്- ഒരുടഞ്ഞ മൺപാത്രം. Generated from archived content: poem7_feb17_07.html Author: ooranellur_babu
വിഹിതം
തറവാട് പകുത്തപ്പോൾ എനിക്ക് സർവേക്കല്ല് അമ്മ-പെങ്ങളുടെ കണ്ണീരു വീണ ഉമ്മറപ്പടി നിങ്ങൾക്ക്. അച്ഛനുറങ്ങുന്ന തെക്കിനി ഇനി അമ്മക്ക്. തെരുവിൽ നിങ്ങളുടെ നക്ഷത്ര ബംഗ്ലാവ് പെങ്ങൾക്ക്. ഒടുവിൽ അമ്മയോടൊപ്പം പെങ്ങളുറങ്ങിയപ്പോൾ ഞാൻ സർവേക്കല്ലിനുമപ്പുറം Generated from archived content: poem5_aug6_05.html Author: ooranellur_babu
പത്രിക
കല്ലരുട്ടി- പൊട്ടിച്ചിരിക്കാതെപോയ എന്നെ നിങ്ങൾ ഭ്രാന്തനെന്ന് വിളിച്ചു നിങ്ങളുടെ ദൈവത്തിന്റെ പങ്ക് പറ്റാതെപോയ എന്നെ നിങ്ങൾ നിഷേധി എന്നധിക്ഷേപിച്ചു. മഷി പടരാത്ത പത്രികയിലേക്ക് നിങ്ങൾ എനിക്ക് ജനാധിപത്യം വച്ചുവിളമ്പി ഒടുവിൽ ധവളപത്രത്തിൽ നിങ്ങൾ എനിക്ക് ശ്രാദ്ധമൂട്ടി. Generated from archived content: poem2_aug31_06.html Author: ooranellur_babu
അമ്മ
ഞാനാദ്യം രുചിച്ച ഭക്ഷണവും വസിച്ച വീടും ആദ്യാവസാനം വായിച്ച; പുസ്‌തകവുമാണ് അമ്മ. അങ്ങനെ- അമ്മയെന്ന സമസ്യ അമ്മയായി തന്നെ നിറഞ്ഞു അമ്മയുടെ- നെഞ്ചുചൂഴ്‌ന്ന ഊർജ്ജം സിരയിലിപ്പോഴും അമ്മയുടെ ഉറക്കുപാട്ട് കനൽ ചിന്തയിലിപ്പോഴും കൺവെട്ടമെന്നിൽ നെയ്‌വിളക്കായിപ്പോഴും ഇന്ന്- അമ്മയോരോർമ്മയായി ഈ കുളിർ മണ്ണിലിപ്പോഴും Generated from archived content: poem1_mar21.html Author: ooranellur_babu
വൃക്ഷം
വൃക്ഷം നിലത്ത് ചുവടുറപ്പിച്ചതുകൊണ്ട് കാറ്റിലുലഞ്ഞ് കൊടും കാറ്റിൽ കട പുഴകുന്നു മനുഷ്യൻ നിലത്ത് ചുവടുറപ്പിക്കാത്തതിനാൽ കാറ്റിനു മുമ്പേ കട പുഴകുന്നു Generated from archived content: poem10_dece27_05.html Author: ooranellur_babu