Home Authors Posts by ഒ.എൻ.വി. കുറുപ്പ്‌

ഒ.എൻ.വി. കുറുപ്പ്‌

10 POSTS 0 COMMENTS

മലയാളി മലയാളത്തിന്റെ ശത്രു

കേരളത്തില്‍ ജോലി നേടാന്‍ പത്താംതരം വരെയെങ്കിലും മലയാളം പഠിച്ചിരിക്കുകയോ അല്ലെങ്കില്‍ ഒരു യോഗ്യതാ പരീക്ഷ ജയിച്ചിരിക്കുകയോ വേണമെന്നു പിഎസ് സിയും അംഗീകരിച്ച വ്യവസ്ഥ ഇനിമേല്‍ വേണ്ട എന്ന വാര്‍ത്ത വായിച്ചപ്പോള്‍ മലയാളത്തിന്റെ ശത്രു മലയാളി തന്നെ എന്നാരോ പറഞ്ഞതിന് ഒരു തെളിവുകൂടിയായി. കേരളത്തിന്റെ വടക്കേ അറ്റത്ത് കന്നടയു തെക്കേ അറ്റത്ത് തമിഴും ന്യൂനപക്ഷ ഭാഷകളാണ്. വളരെ സൗഹാര്‍ദത്തിലാണ് അവിടത്തെ മലയാളികള്‍ ആ ന്യൂനപക്ഷങ്ങളുമായി കഴിയുന്നത്. കര്‍ണാടകത്തില്‍ കന്നടയ്ക്കുള്ള സ്ഥാനം, തമിഴ്‌നാട്ടില്‍ തമിഴിനുള്ള സ്...

പ്രതീക്ഷ

ഉണര്‍ന്നു ജാലകംതുറക്കുമ്പോളെന്നുംകണികാണാന്‍ മോഹം:ഒരു കീറാകാശം,ഒരൂ കതിര്‍വെട്ടംഅരികിലായ് നീയും Generated from archived content: poem1_sep5_13.html Author: onv

അതിഥിമൂല

കവിത ഒരു ജനതയുടെ ആത്മസുഗന്ധമാണ്‌. Generated from archived content: aug_essay1.html Author: onv

ദുഃഖിത മനസ്സുകൾക്ക്‌ ഉജ്ജീവനം

ശ്രീമതി ബിന്ദു ആർ. തമ്പി സ്വന്തം കവിതാസമാഹാരത്തിന്‌ ‘സഞ്ഞ്‌ജീവനി’ എന്ന്‌ നാമകരണം ചെയ്യുമ്പോൾതന്നെ ഒരു കാര്യം വ്യക്തമാണ്‌. കവിത ദുഃഖിത മനസ്സുകൾക്ക്‌ ഉജ്ജീവനമാകണം. അത്‌ കവിതയുടെ അലിഖിത ധർമ്മമാണ്‌. അത്‌ സ്വന്തം കവിതയിലൂടെ നിറവേറ്റുക എന്നത്‌ കവിയുടെ നിയോഗമാണ്‌. ആ നിയോഗം നിറവേറ്റുന്നതിന്‌ സന്നദ്ധമായൊരു കവിമനസ്സിന്റെ സ്‌പന്ദനം ഈ സമാഹാരത്തിലെ കവിതകൾക്കു പിന്നിൽ നിപുണശ്രോത്രങ്ങൾക്ക്‌ കേൾക്കാനാവൂ. ഇന്ന്‌ കവികൾ പോലും കൈവിട്ടുകളയുന്നതിന്‌ മടിക്കാത്ത വൃത്തവും താളവുമൊക്കെയുള്ള കവിതകളാണിവ. നമ്മുടെ കവിത,...

പ്രവാസിയുടെ ഗാനം

  അമ്പിളിക്കുഞ്ഞും മയക്കമായീ, മേലേ അന്തിമുകിലിന്റെ പൂമ്പട്ടു തൊട്ടിലിൽ അമ്പിളിക്കുഞ്ഞും മയക്കമായീ... നീരാഴി നീന്തിവരുന്ന കാറ്റേ! -യങ്ങു ദൂരെയെൻ മൺപുര കണ്ടുവോ നീ? മൺപുരയ്‌ക്കുള്ളിലെ തൊട്ടിലിൽ കൈവിര- ലുണ്ടെൻ മണിക്കുഞ്ഞുറക്കമായോ? അക്കുഞ്ഞിന്നച്ഛനെക്കാണാനുഴറുന്നൊ- രമ്മതൻ താരാട്ട്‌ കേട്ടുവോ നീ? മുറ്റത്തെത്തൈമാവിൽ രാക്കിളി തേങ്ങിയോ എത്തിയില്ലേ ഇണപ്പക്ഷിയിന്നും? മാവിലെപ്പൂത്തിരിത്തേനുരുകുന്നുവോ, ഈ മരുഭൂവിലെൻ പ്രാണൻ പോലെ? ചുട്ടുപൊള്ളും മണലാഴിയിലൂടെയൊ- രൊട്ടകം പോലെ ഞ...

ഓർമ്മകളിലെ സുഗന്ധം

സ്വാതന്ത്ര്യസമരസേനാനി, പുസ്‌തകപ്രസാധനരംഗത്തെ കുലപതി, എഴുത്തുകാർക്ക്‌ സ്വന്തം കാലിൽ നില്‌ക്കാൻ ആത്മധൈര്യം നല്‌കിയ മഹാനായ വ്യക്തി, നർമ്മബോധമുളള എഴുത്തുകാരൻ, കൃതിനിഷ്‌ഠ പാലിക്കുന്നതിൽ കണിശക്കാരൻ, ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ശില്‌പികളിലും പ്രമുഖൻ, മലയാളിയുടെ വായനശീലം വളർത്തിയ പ്രസാധകൻ, ഗാന്ധിയൻ മൂല്യങ്ങൾ കൈവിടാതെ മുറുകെപ്പിടിച്ചയാൾ-അങ്ങനെ ഡിസിയുടെ സങ്കീർണ്ണമായ വ്യക്തിത്വത്തിന്റെ വൈശിഷ്‌ട്യങ്ങൾ അനുസ്‌മരിക്കപ്പെട്ടു-സത്യത്തിൽനിന്ന്‌ അണുവും വ്യതിചലിക്കാത്ത അനുസ്‌മരണങ്ങളായിരുന്നു അവ. ഡിസിയെപ്പോലെ അത്രയേ...

സത്യസൗന്ദര്യങ്ങളുടെ കവിത

അരനൂറ്റാണ്ടുമുമ്പ്‌ കൈക്കുടന്നയിലൊരു മുത്തുച്ചിപ്പിയുമായി മലയാള കവിതയിലേക്ക്‌ കടന്നുവന്ന സുഗതകുമാരി എന്ന യുവകവയിത്രി അന്നുതന്നെ ലബ്‌ധപ്രതിഷ്‌ഠരായ കവികൾക്കൊപ്പം ശ്രദ്ധേയയായി. തുടർന്നെഴുതിയ ഓരോ കവിതയിലൂടെയും ഈ കവയിത്രി കാണെക്കാണെ പൊക്കം വയ്‌ക്കുന്നൊരു പൂമരംപോലെ വളരുകയായിരുന്നു; പക്ഷിക്കും പഥികനും മാത്രമല്ല, കാറ്റിനുപോലും വാത്സല്യം പകർന്നുനല്‌കുന്നൊരു തണൽമരമായി പരിണമിക്കുകയായിരുന്നു. ഈ മണ്ണിലെ പൂവും പുൽനാമ്പും മുതൽ പീഡിതമനുഷ്യർവരെയുൾക്കൊളളുന്ന ഒരു വിശാലസൗഭ്രാത്രത്തിനു നടുവിൽ സ്വയം ഇടംതേടുകയും അവ...

പറയാൻ പറ്റാത്തത്‌

സ്വന്തം മനസ്സിലേക്കു നോക്കി എഴുതുന്ന രമണിക്കുട്ടിയുടെ കഥകൾക്ക്‌ ആത്മാംശത്തിന്റെ സ്‌പർശമാണുളളത്‌. വ്യഥകൾക്ക്‌ ചാരുതപകരുന്ന പ്രകൃതിയും സഹജീവികളും ഈ കഥാകൃത്തിന്റെ ദൃശ്യപരിധിയ്‌ക്കുളളിലാണ്‌. ദൈനംദിന ജീവിതത്തിനിടയിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾക്ക്‌ സ്വജീവിതവുമായി ബന്ധമുണ്ടെന്ന്‌ വിശ്വസിക്കാൻ ശ്രമിക്കുന്ന സ്‌നേഹാന്വേഷിയായ ഒരു സ്‌ത്രീയുടെ വിഹ്വലതകളും വിലോലസ്വപ്‌നങ്ങളും നിറഞ്ഞ 13 കഥകൾ. പറയാൻ പറ്റാത്തത്‌, രമണിക്കുട്ടി, വില - 55.00, സെഡ്‌ ലൈബ്രറി Generated from archiv...

അപരാഹ്നപുഷ്‌പങ്ങളെപ്പറ്റി അല്‌പം ചിലത്‌

എന്റെ ആദ്യകാല വിദ്യാർത്ഥികളിലൊരാളായ കുളത്തൂർ കൃഷ്‌ണൻനായർ പഠിക്കുന്ന കാലത്തുതന്നെ കവിത എഴുതുമായിരുന്നു. അദ്ധ്യാപകരുടെയും സതീർത്ഥ്യരുടെയും പ്രോത്സാഹനവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ആനുകാലികങ്ങളിൽ ഇടയ്‌ക്കിടെ കൃഷ്‌ണൻനായരുടെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു എന്നുമോർക്കുന്നു. എന്നാൽ ഇത്രനാളും തന്റെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ഒരദ്ധ്യാപകനെന്ന നിലയിൽ ദീർഘകാലം കഴിഞ്ഞിരുന്ന അദ്ദേഹമിന്ന്‌ ഔദ്യോഗിക വൃത്തിയിൽനിന്ന്‌ വിരമിച്ചതിനുശേഷമാണ്‌ “അപരാഹ...

അതിഥിമൂല

നദീജലം വിൽക്കാനുളള നീക്കത്തിനെതിരെ ആദ്യം രംഗത്തിറങ്ങിയത്‌ എഴുത്തുകാരാണ്‌. കടൽപ്പക്ഷിക്ക്‌ കൊടുങ്കാറ്റിനെ തടയാനായില്ലെങ്കിലും അതുവരുമ്പോൾ അലറിക്കരഞ്ഞ്‌ ബഹളമുണ്ടാക്കാനാകും. നമ്മുടെ വാക്കുകൾ ജീവിതത്തിന്റെ വിശാലതീരത്തെ കടൽപ്പക്ഷികളാണ്‌. Generated from archived content: essay_april1.html Author: onv

തീർച്ചയായും വായിക്കുക