Home Authors Posts by ഓമന നാരായണൻ

ഓമന നാരായണൻ

0 POSTS 0 COMMENTS

ജാതകം

ഇനിയുമെന്‍ ജാതകപ്പനയോലയില്‍ദുരിതം നിറയും ശനിദശക്കാലമോ?മൃതിനാദമുതിരുന്ന- ദുരന്തങ്ങളിഴയുന്നദുഃസ്വപ്‌നമുറങ്ങുന്ന രാശിചക്രംതലയോലക്കുറിപ്പിലെ ലിഖിതങ്ങള്‍ക്കുമുന്നില്‍വെറുമൊരു ബലിമൃഗമായ്പകച്ചുനില്‍ക്കുന്നു ഞാന്‍. Generated from archived content: poem6_july22_13.html Author: omana_narayanan

സ്വപ്നങ്ങളേ വിട

ഹൃദയത്തുടിപ്പുകൾക്ക്‌ താളപ്പിഴ ചിതയിൽ കത്തിയമരുന്ന ആത്മാവ്‌ മറവിഭാവിച്ചാലും ശൂന്യതയിൽ ഒഴുകി നടക്കുന്ന മനസ്സ്‌ സിരകളിൽ തിരിനാളങ്ങളെരിയുന്നു മുറ്റത്തെ മരവിച്ചു നിൽക്കുന്ന കണിക്കൊന്നയിൽ പറന്നു തളർന്ന്‌ ചിറകൊതുക്കുന്ന രാക്കിളി മൗനിയായ്‌ ശോകമൂകമിരിക്കുന്നു നിർവികാരയായി വിടവാങ്ങുന്ന സായം സന്ധ്യകളിൽ വിസ്‌മൃതിയുടെ കാണാക്കയങ്ങളിലേക്ക്‌ ഊർന്നു വീഴുന്ന മനസ്സ്‌ നിശയുടെ യാമങ്ങളിൽ നിദ്രയെ പുൽകാനാവാതെ മനസ്സിൻ പടിവാതിൽക്കലെത്തുന്ന സ്വപ്നങ്ങളോട്‌ വിടപറയട്ടെ. Generated from arc...

തീർച്ചയായും വായിക്കുക