ഒ.എം.ഗണേഷ്
പ്രപഞ്ചത്തിന്റെ ഭാഷ
നിന്റെ ചരണങ്ങളിലേറെയൊടുങ്ങി നിന്റെ വേലികളിലേറെയൊതുങ്ങി ആ പരശുനേത്രങ്ങളിലിനിയും മൂർച്ച അവ മുമ്പോട്ടാണയനമെപ്പോഴും. ജാഗ്രത! നിന്റെ ദുരകളെ വിഴുങ്ങാനവരി- നിയും വരും; ഭംഗുരങ്ങളവയ്‌ക്കുയിർദായകം (നീ ദിനേന തണലുകളെത്ര വെട്ടി,നീരൊഴുക്കി- ന്നിള വേരുകൾ ഛേദിച്ചൊടുങ്ങാത്ത നിന്നാശാ- മേടയിലാർത്തിപ്പിശാചിൻ നിത്യവാസം നിന്റെ യന്ത്രക്കൈകളീറൻ ബ്‌ഭുവനത്തിൻ മേനി ചീന്താനറിയുന്നവമാത്ര;മരികെ ശുഷ്‌കമൊരു ദാരുശാഖയിലൊരു പണിതീരാ കിളിക്കൂടു വേവുന്നു) സഹനച്ചിപ്പിയിലീ മേദിനി കാലത്തിൻ പൂട്ടിട്ട- യശ്രുവനുതാപമോൽ കരയെ പുണരുമ...