ഔസേഫ് ചീറ്റക്കാട്
നാറാണത്തപ്പൻ
ഇടതുകാലിലെ മന്തുമായ്
കല്ലുരുട്ടിക്കല്ലുരുട്ടി നാറാണത്തപ്പൻ
ഒരുവിധം മലമുകളിലെത്തി.
അഞ്ചുനാളത്തെ അദ്ധ്വാനം തളർത്തിയ
നാറാണത്തപ്പൻ ഏറെ വിവശനായ്
നിലത്തിരുന്നു കിതച്ചു.
ആ കിതപ്പിന്റെ ആധിക്യത്തിൽ
ഇടതുകാലിലെ മന്ത്
വലതുകാലിലേക്ക് മാറ്റപ്പെട്ടു.
ചാടിയെണീറ്റ്
ഇരുകൈകളുമുയർത്തി
നാറാണത്തപ്പൻ പൊട്ടിച്ചിരിച്ചു.
നാറാണച്ചിരിക്കിടയിൽ
മലമുകളിലെ കല്ല് അതിവേഗം
ബഹുദൂരം താഴേയ്‌ക്കുരുണ്ടു.
ചെളിക്കുണ്ടിലേയ്‌ക്കാഴ്‌ന്നിറങ്ങിയ കല്ല്
ഒരുവിധം പുറത്തെടുത്തപ്പോഴേയ്‌ക്കും...