എൻ.എസ്. നിസാർ
ലോകം ലോകകപ്പിലേക്ക്
പന്തുകളിയുടെ പുൽമൈതാനത്തിലിനി പോരിശയാർന്ന പോരാട്ടങ്ങളുടെ കാലം. നാല് സംവൽസങ്ങളായി ലോകം സ്വരുക്കൂട്ടിവെച്ച കിനാവുകളിലേക്കിന്ന് പന്തുരുളുകയാണ്. അതിരുകൾ അലിഞ്ഞില്ലാതാവുന്ന ഈ ആവേശക്കാഴ്‌ചകളെ നെഞ്ചേറ്റു വാങ്ങാൻ ജർമനിയിലെ 12 പോരിടങ്ങൾ സുസജ്ജമായിക്കഴിഞ്ഞു. കാത്തിരിപ്പിന്റെ നാളുകളെണ്ണി ഈ ആമോദക്കാഴ്‌ചകൾക്ക് ആറ്റുനോറ്റിരുന്ന കോടാനുകോടി ജനങ്ങളുടെ ഹൃത്തടങ്ങളിലൂടെ ഒരുപാട് സ്വപ്‌നങ്ങൾ കൊരുത്തുവെച്ച ആ പന്ത് ഉൾപ്പുളകമായി ഒഴുകിയിറങ്ങും. വെളളിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 9.30ന് മ്യൂണിക്കിൽ ആതിഥേയരായ ജർ...