എൻ.പി.എ. റസാക്ക്, എം.കെ. സോമൻ
ദഫ്മുട്ടും കുത്തിറാത്തീബും റാത്തീബും
ദഫ്മുട്ട് ഃ മദീനയിൽ ഇസ്ലാംമതവിശ്വാസത്തിന് മുൻപുതന്നെ ദഫ്മുട്ട് പ്രചാരത്തിലുണ്ടായിരുന്നു. ഇസ്ലാംമതത്തിന്റെ പ്രചാരത്തോടു കൂടി മുഹമ്മദ്നബിയേയും മറ്റും പുകഴ്ത്തികൊണ്ട് അവർ പാടിക്കളിക്കാൻതുടങ്ങി. ഒരു പെരുന്നാൾദിനത്തിൽ രണ്ടു പെൺകുട്ടികൾ നബിയുടെ അടുത്തിരുന്ന് ദഫ്മുട്ടിപാടിയിരുന്നു. പിന്നീട് മതാനുഷ്ഠാന കർമ്മങ്ങളുമായി ദഫ്മുട്ട് ലക്ഷദ്വീപിലും മറ്റുംകൂടുതൽ പ്രചാരംസിദ്ധിച്ചു. മലയയിൽ നിന്നോ ലക്ഷദ്വീപിലോ ആണ് ദഫ്മുട്ട് കേരളത്തിൽ എത്തിയത്. മറ്റു മതസ്ഥർക്കിടയിൽ ക്ഷേത്രകലകൾ പ്രചരിച്ചുവന്ന...