Home Authors Posts by നൗഷി

നൗഷി

0 POSTS 0 COMMENTS

മഴയോർമ്മപ്പുസ്തകം

തുലാമഴപ്പെയ്ത്തു പോലാർത്തുവന്നൊരാതുടിക്കുമോർമ്മകൾ മഴയായി പൊഴിയവേതുരുമ്പെഴുത്താണി തുടച്ചെടുത്തിന്നു ഞാൻതുമ്പമലരെഴും ഓർമ്മകൾ കോറുവാൻ തുടിച്ചിടുന്നിതാ മനമിന്നുമോർമ്മതൻതുലാമഴപ്പെയ്ത്തിലിറയത്തു നിൽക്കുവാൻതുള്ളികൾ കുളിരായി പെയ്തിറങ്ങീടവെതുള്ളുന്ന നീർമഴത്തുള്ളിയായ് മാറുവാൻ.. കുട മടക്കിടാൻ മഴയിൽ നടഞ്ഞിടാൻകറുത്ത മാനത്തു മഴവില്ല് കണ്ടിടാൻകതിന തോൽക്കുമാരിടിനാദമുയരവേകതകിൻ മറവിലെക്കോടിയൊളിച്ചിടാൻ ഇടക്ക് വീശുന്ന കാറ്റിന്റെ കുസൃതിയാൽഇറയത്തിറ്റുന്ന തുള്ളികൾ പുൽകവെഇമയിണക്കോണിൽ നാണം വിടർത്തുമാ-റിരുദളങ്ങളിൽ ചുബനം...

പ്രവാസമിത് പ്രയാസം

ചില്ലയിലിലകളിൽ താളമുതിർക്കുംമഴയേ, മഴയഴകെചിന്തയിലാകെയും നാടും വീടുംവയലുകളും മാത്രം.മരതകത്തോപ്പിൽ രാഗമുതിർക്കുംകുയിലേ കരിയഴകേമനമിതിൽ ഇന്നും കുളിരായ് നിൽപത്നിന്നമൃതൊലി മാത്രംമാരിക്കാറിൻ കാമുകനാകുംമയിലേ നിറയഴകേമാനമിരുണ്ടാൽ കാണാൻ മോഹംനിൻ ചുവടുകൾ മാത്രം..ഇറയത്തിറ്റും മഴതൻ തുള്ളിയിൻതാളം പാട്ടഴകേ...ഇന്നും കുളിരായ് പുൽകാൻ കൊതിനിൻതാമരനൂൽ മാത്രംഉരുകും മണലിതിൽ പൊരിയും വെയിലിൽപ്രവാസി ജന്മങ്ങൾഉള്ളം കുളിരാൻ ഇന്നും ഓർപ്പതുനാടിൻ സ്മൃതി മാത്രം.ജീവിതത്തോണിയിൽ തനിയേ പോകുംപൊന്നേ പെണ്ണഴകേജീവനിതിവിടെ ഇനിയും കഴിവത്നിൻ...

തീർച്ചയായും വായിക്കുക