Home Authors Posts by നൗഷാദ്‌ പത്തനാപുരം

നൗഷാദ്‌ പത്തനാപുരം

0 POSTS 0 COMMENTS

കടലറിവിലെ കവിത

കണ്ണീരിൽ നനഞ്ഞ്‌ വിശപ്പിൽ നിറയുന്നവരുടെ കവിതയിൽ കടൽ ഉപ്പുരുചിക്കുന്ന ബിംബം കണ്ണുകൾ കവിൾ കവിഞ്ഞൊഴുകുന്നതുകൊണ്ട്‌ ദാഹമില്ലാതായവരുടെ ഹൃദയകവാടങ്ങളിലാണ്‌ വാക്കിൻ തന്മാത്രകൾ വേലിയേറ്റമാകുന്നത്‌. കാഴ്‌ചയുടെ പുനർജ്ജനിയാകേണ്ട വാക്കുകൾ മുറിച്ച്‌ വടുക്കളുളള വരികളെ വൃത്തക്കൂട്ടിൽ തളച്ച്‌ ബഹുമതിയുടെ വലയിലാകുന്നവർ ചെകിള പൂക്കാത്ത മീൻപോലെ ജലവിതാനത്തിൽ ശ്വസന താളം മറന്ന്‌ തിരക്കാറ്റുതേടുന്നു. ഭൂമിയിലെ സങ്കടങ്ങളുടെ ജലരൂപമായ കടലിൽ കാഞ്ഞിരനേരുകൾകത്തുന്ന വാക്കിന്റെ സൂര്യൻ മുങ്ങിമരിക്കുമ്പോൾ ആർത്തിയുടെ വൻകര വിളിച്ച...

ആംബുലൻസിലെ ചൂണ്ട

ആംബുലൻസിന്‌ അളക്കാനുളളത്‌ ആയുസ്സിന്റെ നീളമാണ്‌. ആക്‌സിലേറ്ററിന്റെ ചലനനിയമത്തിലാണ്‌ ഹൃദയമിടിപ്പുകൾ നിർണ്ണയിക്കപ്പെടുന്നത്‌. ചൂണ്ടയിൽ നിന്നും മത്സ്യങ്ങൾ വിശപ്പുമാറ്റുന്നത്‌ ജീവൻ പകരം നൽകിയാണ്‌. സ്രഷ്‌ടാവ്‌ ചൂണ്ടക്കാരൻ ഇരയിട്ടു ഇര പിടിക്കുന്നു. ഏദനിൽ നാഗമായിരുന്നു ചൂണ്ട കൊത്തിയത്‌ നാരിയും മരണം വിശക്കുന്നവന്‌ ആംബുലൻസിൽ തന്നെയുണ്ട്‌ അന്നമുളള ചൂണ്ട അവസാനത്തെ അത്താഴം Generated from archived content: poem16-feb.html Author: nowshad-pathanapuram

വേനൽപുഴയെ ഉറക്കുന്നവിധം

വേനലിൽ വെന്തപകൽ പകുത്ത്‌ ഭക്ഷിക്കുമ്പോഴായിരുന്നു പുഴയുടെ വസ്‌ത്രങ്ങൾ കരിഞ്ഞു പോയത്‌ നട്ടുച്ചയിൽ കരിമേഘം വിരുന്നുകൊണ്ടുവന്ന സന്ധ്യ പുഴയെ നോക്കിനിന്നുപോയി നേരം വെളുത്തപ്പോൾ വെള്ളവസ്‌ത്രം പുതച്ച്‌ പുഴയെ നോക്കി നിന്നുപോയി നേരം വെളുത്തപ്പോൾ വെള്ളവസ്‌ത്രം പുതച്ച്‌ പുഴ ഉറങ്ങുകയായിരുന്നു Generated from archived content: poem15_jan29_07.html Author: nowshad-pathanapuram

തീർച്ചയായും വായിക്കുക