Home Authors Posts by നൗഷാദ്‌ പത്തനാപുരം

നൗഷാദ്‌ പത്തനാപുരം

0 POSTS 0 COMMENTS

ഉരുൾ

മുറ്റത്തെ ഊഞ്ഞാലിൽ മഴയെ ചില്ലാട്ടം പറത്തിയ വകയിൽ കാറ്റിനു കിട്ടി ചെങ്കുത്തിൻ മുളപ്പായ്‌ നിന്ന മേൽക്കൂര. മഴയ്‌ക്കാകെ എളുപ്പമായല്ലോ തലയില്ലാക്കൂരയിലെ വിലയില്ലാക്കുഞ്ഞുങ്ങളെ ഉരുളിൽ ഇരുത്തി ചില്ലാട്ടം പറഞ്ഞാലോ ഊഞ്ഞാലേ വേണ്ടല്ലോ... Generated from archived content: poem3_apr8_10.html Author: noushad_pathanapuram

ഫയർ എൻജിൻ

തീപിടിച്ചെന്നു കേട്ടാലാദ്യം സൈറൺ സ്ഥലത്തെത്തും. ചുവപ്പു പമ്പരം ചുറ്റുമുള്ള ഹൃദയങ്ങളിൽ തീ തുപ്പിച്ചുറ്റും അവസാന നിലവിളിയും അണഞ്ഞാൽ യുദ്ധസന്നദ്ധൻ ഫയർ എൻജിൻ! Generated from archived content: poem21_feb2_08.html Author: noushad_pathanapuram

ബ്യൂട്ടി പാർലർ

കയറുന്നതിനു മുൻപ്‌ അമ്മയ്‌ക്കു മകളെയും മകൾക്ക്‌ അമ്മയേയും തിരിച്ചറിയാമായിരുന്നു. ഇറങ്ങിക്കഴിഞ്ഞപ്പോൾ അമ്മ മകൾ പഠിക്കേണ്ട കോളജിൽ ചേർന്നു. അങ്ങനെയാണ്‌ മകൾ അമ്മയ്‌ക്കുള്ള പഠനം തുടങ്ങിയത്‌. Generated from archived content: poem8_july5_07.html Author: noushad_pathanapuram

തീർച്ചയായും വായിക്കുക