Home Authors Posts by പ്രൊഫ. നൂറനാട്‌ രവി

പ്രൊഫ. നൂറനാട്‌ രവി

0 POSTS 0 COMMENTS
1938 സെപ്‌റ്റംബർ മാസം 24-​‍ാം തീയതി നൂറനാട്‌ എന്ന ഗ്രാമത്തിൽ, ശ്രീ നാരായണന്റേയും, ശ്രീമതി മീനാക്ഷിയുടേയും മൂത്തപുത്രനായി ജനിച്ചു. നൂറനാട്‌ പടനിലം ഗവൺമെന്റ്‌ പ്രൈമറി സ്‌കൂളിലും, മാനേജ്‌മെന്റ്‌ ഹൈസ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്‌ തിരുവനന്തപുരം ഗവൺമെന്റ്‌ സംസ്‌കൃത കോളേജിൽ സംസ്‌കൃത സാഹിത്യം ഐച്ഛിക വിഷയമായി എടുത്ത്‌ ബിരുദവും, ബിരുദാനന്തരബിരുദവും പ്രശസ്‌തമായ നിലയിൽ പൂർത്തിയാക്കി. 1966 ഡിസംബർ മാസത്തിൽ പാലക്കാട്‌ വിക്‌ടോറിയ കോളജിൽ ജനറൽ സംസ്‌കൃതം ലക്‌ച്ചററായി. 1970 മുതൽ തിരുവനന്തപുരം സംസ്‌കൃത കോളേജിൽതന്നെ സംസ്‌കൃതം സാഹിത്യത്തിൽ ലക്‌ച്ചറർ, പ്രൊഫസർ, സാഹിത്യ വിഭാഗം അദ്ധ്യക്ഷൻ എന്നീ നിലകളിൽ അദ്ധ്യാപനം നടത്തിയശേഷം 1994 മാർച്ച്‌ 31-​‍ാം തീയതി ഉദ്യോഗത്തിൽനിന്നും വിരമിച്ചു. 1984-ൽ എൻ.ബി.എസ്‌ സിന്ദൂരപുഷ്‌പങ്ങൾ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്‌തു. എ.ഐ.ആർ., ദൂരദർശൻ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവയിൽ കവിതകൾ, ഗാനങ്ങൾ, സുഭാഷിതങ്ങൾ എന്നിവ പ്രകാശനം ചെയ്‌തുകൊണ്ടിരിക്കുന്നു. ഭാര്യഃ പി.സുലോചനാഭായി മക്കൾഃ അനൂജ, അജൻ. വിലാസം ടി.സി-26&753, ചെമ്പകനഗർ, ഹൗസ്‌ നമ്പർഃ 83, ഊട്ടുകുഴി, തിരുവനന്തപുരം - 1. Address: Phone: 0471 331898

‘ മണ്ണിന്റെ വേര്‌ ’

ഞാനിത്തമോനീലരാവും കുടിച്ചു- മെൻ നോവിൽ പനിച്ചു,മെൻ- നാവിൽ കൊടിത്തൂവ തേച്ചും; പിന്നെയെൻ തോന്ന്യാക്ഷരങ്ങൾ കുറിച്ചും- കുരച്ചും, മരിച്ചും,- ജനിച്ചെന്ന കുറ്റം ശിരസ്സിലേറ്റുന്നു. എന്റെ മണ്ണ്‌ - എന്റെയീ മണ്ണ്‌.... എന്റെയീ വേവുന്ന മണ്ണുണ്ണി തിന്നുന്നു! പൊളിക്കുന്നു വായവൻ നോക്കുന്നു ഞാനതിൽ- കാണുന്നതില്ലീ പ്രപഞ്ചവുമെന്നെയും! ഭൂതഗർഭത്തിന്നിരുണ്ടു വിളളുന്നതാം കാക്കവിളക്കിന്റെ നാക്കിൽ- കരിന്തിരിയായി നീറുന്നു ഞാൻ, നൂറുനൂറായിരം സൂര്യഗോളങ്ങളിൽ കത്തിനില്‌ക്കുന്നു ഞാ,- നെന്നിലെരിയുന്ന ഞാൻ! ഇരുളും, നിലാവും, ...

കാലം

പുകയുന്ന മഞ്ഞുനീർത്തുളളിയും, പിന്നെന്റെ- എരിയുന്ന കണ്ണുനീർത്തുളളിയും, മണ്ണിന്റെ- മുറിയുന്ന കരളിന്നിരുൾച്ചിന്തു പാട്ടുമായ്‌ പോകുന്ന ‘കാലമാം’ പാണനാരേ! നന്തുണിപ്പാട്ടിൻ വിതുമ്പലും, നാവേറു- ചിന്തുമീ മൂവന്തിമൂടും ശ്മശാനവും, ‘നീലസ്വപ്നം’ പൂക്കുമീവർത്തമാനവും,- നീ കണ്ടുഞ്ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ- മീ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ. ‘പാർത്ഥൻ’ വിതുമ്പുന്നു, ‘സാരഥി’ ചമ്മട്ടി- ദൂരത്തെറിഞ്ഞു ശപിക്കുന്നു നിന്നെയും. ‘പ്രണവ’മിരമ്പുന്ന ശംഖമുടച്ചവൻ, പിണിയാളുറയും ‘കടമ്പിൻ’ ചുവട്ടിലെ- ക്കാകോളമുണ്ണുവാൻ കാ...

തീർച്ചയായും വായിക്കുക