Home Authors Posts by നൂറനാട്‌ മോഹൻ

നൂറനാട്‌ മോഹൻ

0 POSTS 0 COMMENTS

സ്‌മാരകശിലകൾ

പയ്യാമ്പലത്തുറങ്ങുന്നോർ കണ്ടാനന്ദിക്കുന്നു കാനനം ഉറങ്ങാതോടുന്നോർ നാം ഉണ്ടാനന്ദിക്കുന്നു ജീവിതം. Generated from archived content: poem9_april15_08.html Author: nooranadu_mohan

ഓണസ്വകാര്യം

സാംസ്‌കാരിക മീറ്റിംഗുകളിൽ പ്രസംഗിക്കാൻ തുടങ്ങിയിട്ട്‌ ഇരുപതു വർഷമായി. വലിയ പ്രഭാഷകനായില്ലെന്നത്‌ സത്യം. പറഞ്ഞിട്ടുളളവയിൽ എന്തെങ്കിലുമൊന്ന്‌, കേട്ടിട്ടുളളവരിൽ ഒരാളുടെയെങ്കിലും മനസ്സിൽ ഇന്നുണ്ടാവുമോ? നാട്ടിൻപുറത്തെ സംഘടനകൾ ഓണമാവുമ്പോൾ ഉണരുന്നു. മേമ്പൊടിയായി സാംസ്‌കാരിക സമ്മേളനങ്ങൾ. മുമ്പൊക്കെ തിരുവോണനാളിൽ മാത്രം പന്ത്രണ്ട്‌ മീറ്റിംഗുകളിൽ പ്രസംഗിച്ചതായി ഓർക്കുന്നു. ഇന്നിപ്പോൾ അത്‌ കുറഞ്ഞുവരുന്നു. ആർക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ സമയമില്ലത്രെ. പ്രസംഗിക്കാൻ പോകുന്നതിലെ ആവേശവും ക്രമേണ തണുത്തു...

അയൽക്കാരൻ

അന്യന്റെ അതിർത്തി ലംഘിക്കുന്ന അയൽക്കാരാ, ക്രിസ്‌തുവിന്റെ വചനത്തെക്ക നീ ഒറ്റിക്കൊടുക്കുന്നുവല്ലോ! നാട്ടിൻപുറത്തിന്റെ കണ്ണുകളിൽ അസൂയയുടെ പീളകെട്ടുന്നത്‌ എന്റെ പറമ്പിലെ പാവം വാഴകൾ തിരിച്ചറിഞ്ഞില്ലല്ലോ! രാത്രിമറ രക്ഷാകവചമാക്കി, വിരിച്ചിലിലെത്തിയ ഭ്രൂണങ്ങളെ കത്തിയാഴ്‌ത്തി വീഴ്‌ത്തുമ്പോൾ എന്റെ തല നിലംപൂഴ്‌ന്നുവെന്ന്‌ നീ ആശ്വാസം കൊളളുന്നുവോ? (പുര വേകാത്തപ്പോഴും വാഴവെട്ടുന്നവൻ നാളെയെന്റെ കഴുത്തുവെട്ടാൻ കൊതിക്കാതിരിക്കുമോ?) നന്ദിയുടെയും സ്‌നേഹത്തിന്റെയും അർത്ഥം കെടുത്തിയവനേ, നിന്റെമേൽ രക്തയൊപ്പിടാൻ...

കച്ചവടത്തിന്റെ നാനാർത്ഥങ്ങൾ

ഞാനെന്റെ കണ്ണുകളിലൊരെണ്ണം വിറ്റത്‌ തരക്കേടില്ലാത്ത വിലയ്‌ക്കാണ്‌ വൃക്കകളിലൊന്ന്‌ കച്ചവടം നടത്തിയപ്പോഴും നഷ്‌ടമൊട്ടുമുണ്ടായില്ല, കേട്ടോ! ആവശ്യക്കാർക്കൊക്കെ ചോരയൂറ്റിക്കൊടുത്തപ്പോഴും കിട്ടി വിവിധ നിറമുളള നോട്ടുകൾ മസ്‌തിഷ്‌കം തീറെഴുതിയത്‌ വൻ തുകയ്‌ക്കാണ്‌. കച്ചവടം അവിടംകൊണ്ടവസാനിപ്പിക്കാൻ എന്നിലെ ആർത്തിപ്പണ്ടാരം അനുവദിച്ചില്ല. ഭാര്യയെയും ഋതുമതിയാകാത്ത മകളെയും കാശാക്കി എന്നത്‌ മറ്റൊരു നേട്ടം! വാർദ്ധക്യത്തിലെത്തിയ മാതാവിനെയും രോഗിണിയായ പെങ്ങളെയും വില്‌ക്കുമ്പോഴും എന്റെ മനസ്സ്‌ ലാഭക്കച്ചവടത്തിന്റെ...

ജീവിതം എന്നെ എന്തു പഠിപ്പിച്ചു?

സമാന്തര പത്രപ്രവർത്തനം ആരുടെയും മുഖംമിനുക്കലല്ല; മറിച്ച്‌ മുഖംമൂടി വലിച്ചുകീറലാണ്‌. സ്വന്തം പാപ്പരത്തം ആരെയും അസൂയാലുവും പരദൂഷകനുമാക്കും. അസഹിഷ്‌ണുത മനസ്സിന്‌ ശാന്തിയും സമാധാനവും നല്‌കില്ല. ധനം വാങ്ങാതെയും ജാതി നോക്കാതെയും ആചാരങ്ങൾ പാലിക്കാതെയും ജീവിതപങ്കാളിയെ സ്വന്തമാക്കിയതിലുളള മനസ്സുഖം ഏറെയാണ്‌. ജാതിയും മതവും രാഷ്‌ട്രീയവും സൗഹൃദത്തിന്‌ മാനദണ്ഡമാക്കുന്നിടത്ത്‌ യഥാർത്ഥ ഭൂരിപക്ഷത്തെ കണ്ടെത്താൻ കഴിയുന്നു. സഹജീവിയുടെ നേട്ടവും കോട്ടവും ഒരേ വികാരത്തോടെ ഉൾക്കൊളളാൻ കഴിയണം. നേടുന്നവനെ ശത്രുവായി...

സൈമൺ ബ്രിട്ടോ ഃ സൗഹൃദത്തിന്റെ മഹാസമുദ്രം

“സൈമൺ ബ്രിട്ടോ ആണ്‌...” മൊബൈൽ ഫോണിന്റെ അങ്ങേതലയ്‌ക്കൽ നിന്നും ഒരു സൗഹൃദസ്വരം. കൗതുകം തോന്നി. വളരെ യാദൃശ്ചികം! മഹാരാജാസ്‌ കോളേജിലെ വിദ്യാർത്ഥി രാഷ്‌ട്രീയം ഏല്പിച്ച പരിക്കുമായി ജീവിക്കുന്ന രക്തസാക്ഷി. എതിരാളികളുടെ കത്തിമുനയിൽ ഒരു ജീവിതത്തിന്റെ പാതി എരിഞ്ഞടങ്ങിയതിന്റെ ഞെട്ടിക്കുന്ന ആൾരൂപം. അരയ്‌ക്കുകീഴെ ചലനമറ്റുപോയെങ്കിലും സൈമൺ ബ്രിട്ടോ മനസ്സുകൊണ്ടിന്നും കരുത്തനാണ്‌. വിധിയെക്കുറിച്ചൊന്നും പഴിക്കാനോ പരിതപിക്കാനോ നേരമില; രാഷ്‌ട്രീയ സാംസ്‌കാരിക പ്രവർത്തക, നിയമസഭാ സാമാജികൻ, എഴുത്തുകാരൻ, പ്രസംഗകൻ......

അനുഭവങ്ങൾ

ഭിക്ഷക്കാരന്‌ ഇരുപത്തഞ്ചുപൈസയുടെ നാണയത്തുട്ട്‌ എടുത്തുകൊടുത്തത്‌ ചെറിയമകനാണ്‌. പുറത്ത്‌ ആക്രോശംകേട്ട്‌ ജനാലയിലൂടെ നോക്കി. “കൊണ്ടുപോ...” എന്ന്‌ അയാൾ ആംഗ്യംകാട്ടി ദേഷ്യപ്പെട്ട്‌ ഇറങ്ങിപ്പോകുന്നു. * * * * * * * * * * * * * * * * * * * * * * * * * * * * * * * * കോളജ്‌ ലൈബ്രേറിയനായ സുഹൃത്ത്‌ പറയുകയാണ്‌ഃ “യു.ജി.സി. സ്‌കെയിൽ വന്നപ്പോൾ കോളജ്‌ അദ്ധ്യാപകരുടെ ശമ്പളം പതിനയ്യായിരമായി. അവരുടെ പെരുമാറ്റത്തിലും പെട്ടെന്ന്‌ വ്യത്യാസംവന്നു; ഒരു മസിലുപിടുത്തം. പിന്നെത്തൊട്ട്‌ അവർ ചിന്ത...

ആഘോഷിക്കാൻ നമുക്കെന്തവകാശം?

ഞവരക്കുന്നുമലയുടെയും കുറത്തികാട്ടുമലയുടെയും ഉച്ചിയിലും ഓരങ്ങളിലും ഇപ്പോഴും തെറ്റിപ്പൂവും മുക്കൂറ്റിപ്പൂവും കൊങ്ങിണിപ്പൂവും തുമ്പപ്പൂവുമൊക്കെ കാറ്റിൽ തലയാട്ടി നില്‌പുണ്ടാവുമോ? മൊടയാറയ്‌ക്കലെ വയൽവരമ്പുകളിൽ കാക്കാത്തിപ്പൂവും കൈതപ്പൂവുമുണ്ടാകുമോ? പത്തുനാളും അത്തപ്പൂക്കളത്തിൽ ചാർത്താൻ പൂപറിച്ചു നടന്ന ആ കുട്ടിക്കാലം ഇനിയൊരിക്കലും തിരികെ വരില്ലല്ലോ! മുറ്റത്തെ മരത്തിൽ കയറി കുരങ്ങുകളിക്കുകയും, മഴയത്തും വെയിലത്തും ഇറങ്ങിനടക്കുകയും ചെളിവാരിയുരുട്ടുകയും ചെയ്യുന്ന മകനെയും മകളെയും ശാസിക്കാൻ മനസ്സുവരുന്നില്ല....

തീർച്ചയായും വായിക്കുക