നൂറനാട് മോഹൻ
ഐക്യം
ഇപ്പുറത്തുകാരന്‍ കാര്‍ വാങ്ങിയപ്പോള്‍ അപ്പുറത്തുകാരന്‍ ബൈക്ക് വാങ്ങി. ഇപ്പുറത്തുകാരന്‍ പൂത്തിരി കത്തിച്ചപ്പോള്‍ അപ്പുറത്തുകാരന്‍ പടക്കം പൊട്ടിച്ചു. ഇപ്പുറത്തുകാരനു ലോട്ടറിയടിച്ചപ്പോള്‍ അപ്പുറത്തുകാരന്‍ വിഷമടിച്ചു. ഇപ്പുറത്തുകാരന്‍ ജീവിച്ചപ്പോള്‍ അപ്പുറത്തുകാരനുണ്ടായിരുന്നില്ല. Generated from archived content: story1_may27_14.html Author: nooranad_mohan
മുള്ള്
ചെടിയില്‍ ചിരിച്ചുനിന്നാടിയ റോസാപ്പൂവിനെ പിടിച്ചു മണത്തത് വാത്സല്യത്തോടെ. ചുണ്ടില്‍ മുള്ളുരഞ്ഞ് ചോര പൊടിഞ്ഞപ്പോള്‍ പ്രതികരിച്ചത് പുഞ്ചിരിയോടെ. റോസാപ്പൂ തറയില്‍ വീണു കിടന്ന് കുണ്ഠിതപ്പെട്ടു! Generated from archived content: story5_july2_13.html Author: nooranad_mohan
തൂമ്പയും തെങ്ങും
എവിടെയെൻ തെങ്ങിൻ മൂടേ നിൻ ചുവടുമാന്താനെൻ വായ്‌ത്തല കൊതിയൂറുന്നു. എവിടെയെൻ തൂമ്പാക്കൂട്ടേ നിൻ കിളകൊള്ളാതെന്നുടെ നാഭിച്ചുഴിയിൽ വേരുകൾ പടരുന്നു, മൺതരി തേങ്ങുന്നു. Generated from archived content: poem3_aug27_10.html Author: nooranad_mohan