നൂറനാട് ഹനീഫ്
ചെല്ലക്കിളി ചെമ്മാനക്കിളി- അധ്യായം 12
വാസുമുതലാളിയും കുടുംബവും പോലീസ് കസ്റ്റഡിയില്‍ ! പത്രത്തില്‍ മുഴുത്ത വണ്ടുകളുടെ വലുപ്പത്തില്‍ വാര്‍ത്ത !!! കല്യാണി ഞെട്ടി!! ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പിടി കൂടിയത് സരസ്വതിയേയും മകനെയും പിന്നീടു വിട്ടു എന്നു തുടര്ന്നു വായിച്ചപ്പോള്‍ തെല്ലാശ്വാസം തോന്നി. ബംഗ്ലാവിന്റെ മുമ്പില്‍ തടിച്ചു കൂടിയ ഇടപാടുകാര്‍ ഗേറ്റ് തല്ലിത്തകര്‍ത്തു അകത്തു കടന്നു . പോലീസ് ഉടന്‍ പാഞ്ഞെത്തിയതിനാല്‍ മുറികള്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഔട്ട് ഹൗസിലും ഷെഡിലുമൊക്കെ വെപ്പും കുടിയും തുട...
ചെല്ലക്കിളി ചെമ്മാനക്കിളി- അധ്യായം 11
പതിവുപോലെ മണിക്കുട്ടന്‍ നടന്നാണ് സ്കൂളിലേക്കു പോയത്. വൈകുന്നേരംവീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ഭാരം.വികാരങ്ങള്‍ക്കു വിങ്ങല്‍.... അതു വീണ്ടും വീണ്ടും ഓര്‍മ്മയുടെ കിളീവാതിലിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍കണ്‍തടങ്ങളില്‍ നനവ്... സുനിമോന്‍! പ്രിയപ്പെട്ട കൂട്ട്!! അവന്റെ അച്ഛന്‍ ഒരിക്കലല്ല രണ്ടു തവണ നിരോധന ഉത്തരവു നല്‍കി. താനുമായികൂട്ടുകൂടരുതെന്ന് കൂടെ നടക്കരുതെന്ന് മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍അനുസരിച്ചു. അന്നു തോന്നിയ നിയന്ത്രണമില്ലാത്ത നിനവുകള്‍.... മാസങ്ങള്‍ പലതു കഴിഞ്ഞു. സുനിമ...
ചെല്ലക്കിളി ചെമ്മാനക്കിളി- അധ്യായം 10
പരമുവേട്ടന്റെ മൂന്നു കടകളിലും തെരക്കു കൂടി. അതനുസരിച്ച് സൂഷ്മതയും കൂടി. പലചരക്കു കട ക്ഷീണം തീര്‍ത്തെന്നു മാത്രമല്ല, ചില പുതിയ മുന്നേറ്റങ്ങള്‍ കൂടി നടത്തി. ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ പറയുന്ന സമയത്ത് വീട്ടിലെത്തിച്ചു കൊടുക്കും. വളരെ കുറഞ്ഞ ചെലവില്‍, ആവശ്യപ്പെട്ടാല്‍ ചില്ലറക്കച്ചവടക്കാര്‍ക്ക് അവരുടെ കടകളിലും ചരക്കുകള്‍ എത്തിക്കും. തന്റെ കടയില്‍ യഥാര്‍ഥ വിലയില്‍ കൂടുതല്‍ വാങ്ങിയെന്നു തോന്നിയാല്‍ പരാതിപ്പെടാം. ഉടന്‍ പരിഹാരം! പരാതിയുമായി വരുന്ന ആളിന്റെ യാത്രാച്ചെലവും കൊടുക്കും. കച്ചവടം അടിക്കടി വളര്...
ചെല്ലക്കിളി ചെമ്മാനക്കിളി- 9
പരമുവേട്ടന്റെ കച്ചവടം പിന്നെയും പിന്നെയും വളര്‍ന്നു. കവലയുടെ കണ്ണായ ഭാഗത്ത് സ്വന്തമായി നാലു സെന്റ് സ്ഥലം വാങ്ങി. അവിടെ മൂന്നു മുറികളുള്ള ഒരു കട പണിയിച്ചു. ഒരു മുറിയില്‍ പലചരക്ക്, മൊത്തമായും ചില്ലറയായും വില്‍പ്പന. ഒരു മുറിയില്‍ ഒറ്റനോട്ടത്തില്‍ ആരും ഇഷ്ടപ്പെട്ടു പോകുന്ന തെരഞ്ഞെടുത്ത തുണിത്തരങ്ങള്‍.. ഒരു മുറിയില്‍ സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നോട്ടുബുക്കുകള്‍, പേനകള്‍, ഗൈഡുകള്‍, ഇന്‍ട്രുമെന്റ് ബോക്‌സുകള്‍ മുതലായവ... എല്ലാം മിതമായ വിലയ്ക്ക്.. മൂന്നു കടകളിലും തന്നോടൊപ്പം തൊഴിലെടുത്ത...
ചെല്ലക്കിളി ചെമ്മാനക്കിളി- 8
വൈകിട്ടു വിട്ടപ്പോള്‍ സുനിമോന്‍ സ്‌കൂള്‍ ബസിനടുത്തു ചെന്നു ഡ്രൈവറോട് പറഞ്ഞു. 'ഇനി എന്നും എനിക്കു എക്‌സ്ട്രാ ക്ലാസൊണ്ട്. അതു കഴിഞ്ഞു നടന്നു വന്നോളാം.. രാവിലെ ബസില്‍ വരാം..' ബസ് പോയിക്കഴിഞ്ഞപ്പോള്‍ മണിക്കുട്ടന്‍ കാത്തുനില്‍ക്കാമെന്നു പറഞ്ഞ ഭാഗത്തേയ്ക്കവന്‍ നടന്നു. കൂട്ടുകാര്‍ ആരെങ്കിലും അറിഞ്ഞാല്‍ അച്ഛന്റെ കാതിലെത്തിക്കില്ലേ എന്നു സുനിമോന്‍ ഭയന്നു. സാരമില്ല. പണ്ടത്തേപ്പോലെല്ലല്ലോ ഇപ്പോള്‍ അച്ഛന്‍. ഇതൊക്കെ ആലോചിക്കാന്‍ സമയമെവിടെ? ചിട്ടിയിലും വിസാക്കച്ചവടത്തിലും ബ്ലേഡു കമ്പനിയിലുമാണ് ശ്രദ്ധയെല്ലാം...
ചെല്ലക്കിളി ചെമ്മാനക്കിളി- 7
അടുത്ത കൂട്ടുകാരായ മണിക്കുട്ടനും സുനിമോനും കീരിയും പാമ്പും പോലെ ശത്രുക്കളായോ എന്നു കുട്ടികള്‍ പരസ്പരം ചോദിച്ചു. തമ്മില്‍ അടികൂടുന്നില്ല. ചീത്തപറയുന്നില്ല. എന്നാലും ക്ലാസില്‍ മണിക്കുട്ടന്റെ അടുത്തുള്ള ഇരിപ്പ് സുനിമോന്‍ മാറ്റി. വളരെ അകലത്താണ് ഇപ്പോള്‍ ഇരിക്കുന്നത്. മുഖത്തോടു മുഖം നോക്കിയിട്ടു വേണ്ടേ എന്തെങ്കിലും സംസാരിക്കുന്നത്.. ഒന്നു ചിരിക്കുന്നത്.. തോളില്‍ കൈയിട്ടു നടന്നവര്‍. ഒരുമിച്ചു കളിച്ചവര്‍.. ഒരേ പാത്രത്തില്‍ ഉണ്ടവര്‍! 'മണിക്കുട്ടാ... നീ സുനിമോനുമായി വഴക്കിട്ടോ..?' ഒരു കൂട്ടുകാരന്‍ ചോദിച...
ചെല്ലക്കിളി ചെമ്മാനക്കിളി- അധ്യായം ആറ്
സുനിമോന്‍ എന്നും അതിരാവിലെ ഉണരുന്നതാണല്ലോ. രാത്രി പഠിച്ചതും എഴുതിവച്ചതും ഒന്നു ഓടിച്ചുനോക്കും. പക്ഷെ. ആറു മണി കഴിഞ്ഞിട്ടും ഇന്നു കിടന്നുറങ്ങുന്നതെന്ത്? സരസ്വതി മകനെ തട്ടി ഉണര്‍ത്തി. അവന്റെ മുഖം എന്നത്തെയും പോലെ പ്രസന്നമല്ലായിരുന്നു. എന്തുപറ്റി, വല്ല അസുഖവും.... നെറ്റിയിലൂടെ വിരലോടിച്ച ശേഷം ചോദിച്ചു.' തലവേദന ഉണ്ടോ മോനേ..' ഇല്ല എന്നര്‍ഥത്തില്‍ അവന്‍ തലയാട്ടി. അവന്റെ ഉന്മേഷമെല്ലാം എവിടെപ്പോയി?.. ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുറ്റത്ത് ഒരു കാല്‍പെരുമാറ്റം... ഭര്‍ത്താവ് ഓടിച്ചെന്ന് കാറിന്റെ ഡോര്‍ തുറന്...
അധ്യായം അഞ്ച്
തുള്ളിച്ചാടി പുഞ്ചിരിക്കുന്ന മുഖവുമായി മുറിയിലേക്കു കയറിവന്ന സുനി മോനോട് സരസ്വതി ചോദിച്ചു. 'എന്താ മോനേ ഇന്നിത്ര സന്തോഷം! ക്ലാസ് പരീക്ഷയ്ക്കു ഫസ്റ്റ് കിട്ടിയോ..' അവന്‍ പറഞ്ഞു- ' മാര്‍ക്ക് നാളെ അറിയത്തൊള്ളമ്മച്ചീ..' ' പിന്നെ? എന്തൊ തക്കതായ കാര്യോണ്ടല്ലോ. പറ' ' കേട്ടോമ്മേ ' അവന്‍ അമ്മച്ചിയുടെ ഓരം ചേര്‍ന്നു നിന്നു പറഞ്ഞു. 'ഞാനും മണിക്കുട്ടനും കൂടെ ഇന്ന് ഒന്നിച്ചിരുന്നാ ഉണ്ടെ..?' ' അതെന്താ?' സരസ്വതിയുടെ മുഖം ചുളിഞ്ഞു. കെട്ട്യോനറിഞ്ഞാല്‍.. വിഷമം ഉള്ളില്‍ ഒളിച്ചുവച്ചു ചോദിച്ചു:' അവന്‍ കൊണ്ടുവന്ന ചോറോ...
അധ്യായം നാല്
വൈകീട്ട് സ്കൂളില്‍ നിന്നും വീട്ടിലെത്തിയപ്പോള്‍ മണിക്കൂട്ടന്‍ നടന്ന കാര്യങ്ങളെല്ലാം അമ്മച്ചിയോടു പറഞ്ഞു. കല്യാണി എല്ലാം മൂളിക്കേട്ടു. മാംസം വറ്റിയ കവിള്‍ത്തടങ്ങളിലെ നനവ് എല്ലിച്ച വിരലുകളാല്‍ തുടച്ചപ്പോള്‍ ഒരു ചിത്രം മനസ്സില്‍ തെളിഞ്ഞു വാസുവും പരമുവും! അവര്‍ ഇണപിരിയാത്ത ചങ്ങാതിമാര്‍. കുടിപ്പള്ളിക്കൂടം മുതല്‍ ഒന്നിച്ചു പഠിച്ചവര്‍. ഒരിക്കല്‍ പോലും തമ്മില്‍ പിണങ്ങുകയോ ശണ്ഠ കൂടുകയോ ചെയ്യാത്തവര്‍. ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു രണ്ടു പേര്‍ക്കും കൂടി. കല്യാണി. അവള്‍ക്ക് ഏറെ ഇഷ്ടം പരമുവിനെ ആയിരുന്...
അധ്യായം മൂന്ന്
സ്കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ അണിനിരന്നു. പ്രാര്‍ത്ഥനയും പ്രതിഞ്ജയും കഴിഞ്ഞ് ഹെഡ്മാസ്റ്റര്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു. ''സാറെ.... ഒരു കുട്ടി വീണു '' ഓടുകയും ചാടുകയും ചെയ്യാതെ വീഴുന്നതെങ്ങനെയെന്നു വിസ്മയിച്ചു നിന്നപ്പോള്‍ ഒരദ്ധ്യാപകന്‍ ഓടിയെത്തി ആ കുട്ടിയെ പിടിച്ചെഴുന്നേല്പ്പിച്ചു താങ്ങി നടത്തി വരാന്തയില്‍ ഇരുത്തി. അതിനു സഹായിച്ച കുട്ടികള്‍ ചുറ്റിനും നിന്നതിനാല്‍ വീണ കുട്ടിയുടെ മുഖം മറഞ്ഞു... അസംബ്ലി കഴിഞ്ഞു കുട്ടികള്‍ ക്ലാസ്സിലേക്കു 'ക്യൂ' തെറ്റിക്കാതെ നീങ്ങി. വീണ കുട്ടിയു...