എൻ.എം. ഉണ്ണികൃഷ്‌ണൻ
കത്തുവണ്ടി
ആർക്കും യാതൊരു കാരണവും കണ്ടെത്താനാകാത്ത ഒരു രാവിലെയാണ് കത്തുവണ്ടി മലവളവിൽ ബ്രേക്ക്‌ഡൗണാകുന്നത്. മഞ്ഞുമൂടുന്ന രാവിലെകളിലൊന്നിൽ തന്നെ. രാവിലെ നേരം വെളുക്കും മുമ്പേ നഗരം വിട്ട ട്രാൻസ്‌പോർട്ട് ഓർഡിനറി ബസ്.... പതുക്കെ മലവളവ് കയറി, മഞ്ഞുവെളുപ്പിനെ വകഞ്ഞുമാറ്റി കയറിക്കൊണ്ടേ ഇരുന്നു. എട്ടാമത്തെ വളവിൽ വച്ചാണ്, കൃത്യമായി പറഞ്ഞാൽ ഒരു മഹീന്ദ്ര ജീപ്പ് മുന്നിൽ ഒരു ബസു വരുന്നുണ്ടെന്ന യാതൊരു ധാരണയുമില്ലാതെ വളച്ചെടുത്തപ്പോൾ മുതൽ എന്തോ ആക്‌സിലറേറ്ററിൽ എത്ര അമർത്തിച്ചവിട്ടിയിട്ടും ബസ് മുന്നോട്ടു പോകാതെ നി...