Home Authors Posts by എൻ.എം.നൂലേലി

എൻ.എം.നൂലേലി

5 POSTS 0 COMMENTS

കുട്ടന്റെ സങ്കടം

ചെമ്പിപ്പയ്യിൻ മുലനൊട്ടി കിടാവുതൂമധു നുണയുമ്പോൾ കുട്ടനു കരയാൻ തോന്നുന്നു “നിപ്പിളു” വഴുതിപ്പോവുന്നു. Generated from archived content: poem3_aug24_07.html Author: nm_nooleli

ജീവിതം 2004

പ്രേമം മൊട്ടിട്ടത്‌ കോളേജുകാന്റീനിൽവച്ച്‌. തുടർന്നത്‌ മൊബൈലിൽ. വിടർന്നത്‌ സീരിയലായി, സീരിയലിലെ കഥകൾ ചർച്ചചെയ്‌ത്‌. വിവാഹപ്പിറ്റേന്ന്‌ വിവാഹമോചനം! Generated from archived content: poem2_dec.html Author: nm_nooleli

സത്യം

സത്യമെന്നത്‌ നന്മയുടെ അങ്ങേയറ്റമായിരുന്നു. അതു പണ്ട്‌. ഇന്നത്‌ കൊളളരുതായ്‌മകൾ മൂടിവയ്‌ക്കാനുളള മറമാത്രം. കൈക്കൂലിക്കാരനും കരിഞ്ചന്തക്കാരനും കളളസാക്ഷി പറയുന്നവനും തന്നിലെ ചെന്നായിനെ മറയ്‌ക്കാൻ അതെടുത്തണിയുന്നു. ‘പഞ്ചതന്ത്ര’ത്തിലെ ആട്ടിൻകുട്ടിയെപ്പോലെ നിസ്സഹായരായി നമ്മളും! Generated from archived content: story10_sep.html Author: nm_nooleli

ഒരുമ

ഒരു വിരലിരു വിരൽ മൂവിരൽ നാൽവിരൽ ഐവിരൽ കൈയിലിവണ്ണം പലതുകൾ പലരുകൾ ചേർന്നീമണ്ണിൽ ഒരുമയോടെന്നും നില്‌പൂ ഓർക്കുക; കൈവിരലൊന്നിക്കുമ്പോൾ കൈയിലിരിപ്പതു ഭദ്രം! Generated from archived content: sept_poem36.html Author: nm_nooleli

സത്യം

സത്യമെന്നത്‌ ഒരു കാലത്ത്‌ നന്മയുടെ അങ്ങേയറ്റമായിരുന്നു. ഇന്നത്‌ ഏതു കൊളളരുതായ്‌മയെയും മൂടിവയ്‌ക്കാനുളള മറ മാത്രം. കൈക്കൂലിക്കാരനും കരിഞ്ചന്തക്കാരനും കളളസ്സാക്ഷി പറയുന്നവനും തന്നിലെ ചെന്നായെ മറയ്‌ക്കാൻ അതെടുത്തണിയുന്നു. പഞ്ചതന്ത്രത്തിലെ ആട്ടിൻകുട്ടിയെപ്പോലെ നിസ്സഹായരായി നമ്മളും! Generated from archived content: story6_june.html Author: nm_nooleli

തീർച്ചയായും വായിക്കുക