എൻ.കെ. ശശിധരൻ
പതിനൊന്ന്
കാറിൽനിന്നിറങ്ങിയ രാജ്മോഹൻ ഒരു നിമിഷം നിശ്ചലനായി നിന്നു. പിന്നെ ഉറച്ച കാലടികളോടെ അകത്തേക്കു കടന്ന അയാൾ ആദ്യം കണ്ടത് റിവോൾവിംഗ് ചെയറിലിരുന്നു മെല്ലെ മെല്ലെ തിരിയുന്ന ജനാർദ്ദനൻ തമ്പിയെ. പിന്നെ കണ്ണുകളിൽ അപകടകരമായ തിളക്കവുമായി ക്രൂരമായി ചിരിച്ചുകൊണ്ടിരിക്കുന്ന അഡ്വക്കേറ്റ് നാരായണക്കുറുപ്പിനെ. ചടുലമായ ചലനത്തോടെ രാജ്മോഹൻ മുന്നോട്ടു വന്നു. തമ്പിയുടെ തൊട്ടു മുന്നിലെത്തി. അയാൾ അറ്റൻഷനായി തമ്പിയെ സല്യൂട്ടു ചെയ്തു. തമ്പി മെല്ലെ പറഞ്ഞു. ‘ഈ കുപ്പായം നിനക്കു നന്നായി ഇണങ്ങുന്നുണ്ട്.’ ‘സാറിനെപ...
പത്ത്
അച്ചുതൻകുട്ടിയുടെ പ്രഖ്യാപനം എല്ലാവരിലും അമ്പരപ്പുളവാക്കിയിരുന്നു. ശത്രുഘ്നനെ വെടിവച്ചുകൊല്ലുമെന്ന്. പെരുമാൾ അച്ചുതൻകുട്ടിയോടായി പറഞ്ഞു. ‘ഏതായാലും ഈ രാത്രി അങ്ങോട്ടു പോകേണ്ട. എന്തെങ്കിലുമൊന്നു പറയാനുള്ള മാനസികാവസ്ഥ ഇപ്പോൾ ശത്രുഘ്നനുണ്ടായി എന്നുവരില്ല. മാത്രമല്ല അവൻ ഇപ്പോൾ കാത്തിരിക്കുന്നത് മറ്റാരെയുമാവില്ല. കരിമഠം പെരുമാളെ. പ്രഭുവിന്റെ കൈ വെട്ടിയെടുത്ത അവനെ ഞാനൊരിക്കലും ജീവനോടെ ബാക്കിവയ്ക്കില്ലെന്ന് അവൻ മനസ്സിൽ കുറിച്ചിട്ടു കഴിഞ്ഞു. കുറുപ്പ് പറഞ്ഞത്. ’ശരിയാണ്. അച്ചുതൻകുട്ടി,...
ഒന്ന്
കാലം ഓരോർമ്മതെറ്റുപോലെ ബാക്കി വച്ച ആ നാലുകെട്ടിനു മുന്നിൽ ടാറ്റാ സീയെറ കാർ നിന്നു. മരച്ചില്ലകളെ തഴുകാനെത്തിയ ഇളംകാറ്റു മെല്ലെ ചൂളം വിളിച്ചു. കരിയിലകൾ വിറച്ചു. പല്ലുകൾക്കിടയിൽ സിഗററ്റു ഞെരിച്ചുകൊണ്ടു അയാൾ ഡോർ തുറന്നു പുറത്തിറങ്ങി. പിന്നാലെ അനന്തനും. മുടിയിഴകൾ പിന്നോട്ടു മാടിയൊതുക്കി അടക്കിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. ‘അനന്താ, താക്കോൽ’ താക്കോൽ കൈയിലേയ്ക്കിട്ടു കൊടുത്തപ്പോൾ അനന്തന്റെ മുഖം വിളറി. അതു ശ്രദ്ധിക്കാതെ അയാൾ മുന്നോട്ടു നടന്നു. പടിപ്പുര തള്ളിത്തുറന്നപ്പോൾ തുരുമ്പു പിടിച്ച വിജാഗി...
ഇത് അനന്തപുരി
വിഖ്യാത നോവലിസ്റ്റ് എൻ.കെ. ശശിധരന്റെ തികച്ചും ആക്ഷൻ സസ്പെൻസ് നോവൽ- ‘ഇത് അനന്തപുരി’ ഉടൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു. Generated from archived content: ananthapuri.html Author: nk_sasidharan