എൻ.കെ. ശശിധരൻ
ഇരുപത്തൊന്ന്
ക്ലീൻഹൗസിനെ വിറപ്പിച്ചുകൊണ്ടു രാജ്മോഹന്റെ മാരുതി ഇരമ്പലോടെ കടന്നുവന്നു. പിന്നെ മുരൾച്ചയോടെ ബ്രേക്കിട്ടു നിന്നു. ഡോർ തുറന്നു കൊടുങ്കാറ്റുപോലെ രാജ്മോഹൻ പുറത്തിറങ്ങി. പ്രൈവറ്റ് സെക്രട്ടറി പരശുരാമൻ രാജ്മോഹന്റെ മുന്നിലേക്കു വന്നു. ‘എന്താ സാർ?’ അയാളെ തീർത്തും അവഗണിച്ചുകൊണ്ടു രാജ്മോഹൻ ജനാർദ്ദനൻ തമ്പിയുടെ മുറിക്കുനേരേ നടന്നു. ഗൺമാൻ തോമസുകുട്ടി എതിരേ വന്നു. ‘ആരെയും അകത്തുവിടേണ്ടെന്നു സി.എം. പറഞ്ഞിട്ടുണ്ട്. രാജ്മോഹൻ അയാളെ പിന്നോട്ടു തള്ളിമാറ്റി വാതിലിനടുത്തെത്തി. പിന്നെ വാതിൽ തള്ളിത്തുറന്ന...
ഇരുപത്
ഒരു തമാശ കേട്ടതുപോലെ ശത്രുഘ്നൻ പൊട്ടിച്ചിരിച്ചു. രാജ്മോഹന്റെ മുഖം വലിഞ്ഞുമുറുകി. ചിരി നിർത്തി ശത്രുഘ്നൻ ചോദിച്ചു. ‘ഫോർ വാട്ട്?’ രാജ്മോഹൻ അയാളുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ പറഞ്ഞു. ‘ഈ നാട്ടിൽ നിന്നും കുറേ വി.ഐ.പികളെ സമർത്ഥമായി തുടച്ചു നീക്കിയതിന്, കെമളെ ഭീഷണിപ്പെടുത്തിയതിന്, പോലീസിനെ ഇത്രയും നാൾ കബളിപ്പിച്ചതിന്.’ ശത്രുഘ്നൻ ശാന്തനായി ചോദിച്ചു. ‘ഇതൊക്കെ നിങ്ങൾക്കു തെളിയിക്കാനാവുമോ മിസ്റ്റർ കമ്മീഷണർ?’ ‘ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്. നിങ്ങൾക്കെതിരേ ജീവനുള്ള ഒരു ശവം അതിനുവേണ്ടി...
രണ്ട്
രാമകൃഷ്ണ കൈമളുടെ ബംഗ്ലാവിനു മുന്നിൽ ഒരു കോണ്ടസ ഒഴുകി വന്നു നിന്നു. ഡോർ തുറന്ന് അഡ്വക്കേറ്റ് നാരായണക്കുറുപ്പ് ഇറങ്ങി. ഖദർ മുണ്ടും ഷർട്ടുമാണു വേഷം. നെറ്റിയിൽ ഒരു ചന്ദനക്കുറി. തടിച്ച ഫ്രെയിമുള്ള കണ്ണടയ്ക്കുളളിൽ കണ്ണുകൾ പലവട്ടം പേടിയോടെ പിടഞ്ഞു. കണ്ണട ഊരി പോക്കറ്റിലിട്ട് തോളിലെ ഷാൾകൊണ്ട് മുഖം അമർത്തിത്തുടച്ചു നാരായണക്കുറുപ്പ് ഗേറ്റ് വലിച്ചു തുറന്നു. പിന്നിൽ ഒരു അംബാസഡറിന്റെ ശബ്ദം കേട്ടു. അയാൾ ചെറുതായൊന്നു നടുങ്ങി. അംബാസിഡർ കോണ്ടസയുടെ പിന്നിൽ വന്നുനിന്നു. ഡി.വൈ.എസ്.പി. അച്യൂതൻകുട്...
പത്തൊൻപത്
ഫോണെടുത്തയാൾ റിസീവർ ക്രാഡിലിൽ വയ്ക്കാതെ സ്റ്റാഡിൽ വച്ചു. കൈമൾ പേടിയോടെ പുറത്തേക്കു തുറിച്ചു നോക്കി അനക്കമറ്റു നിന്നു. ജനലിനടുത്ത് ഒരു രൂപം തെളിഞ്ഞു. കൈമൾ ഉൾക്കിടിലത്തോടെ കണ്ടു. ‘രാജ്മോഹൻ.’ ജനലഴികളിൽ മുഖം ചേർത്തുവച്ച് രാജ്മോഹൻ പറഞ്ഞു. ‘വാതിൽ തുറക്ക്’. കൈമൾ വാതിലിനടുത്തെത്തി ബോൾട്ടുനീക്കി. രാജ്മോഹൻ വാതിൽ തള്ളിത്തുറന്നു. കൈമൾ ദീനതയോടെ രാജ്മോഹനെ നോക്കി. രാജ്മോഹൻ അയാളെ ശ്രദ്ധിക്കാതെ അകത്തുകടന്ന് വാതിലിന്റെ ബോൾട്ടിട്ടു. കൈമൾ വിവശനായി കസേരയിലേക്കു വീണു. കൈമളുടെ മുഖത്തേക്കു തറച്ചുന...
പതിനെട്ട്
കുറുപ്പിന്റെ മരണം കഴിഞ്ഞ് ഒരു പകൽ കടന്നു പോയി. വീണ്ടും വിളറി വിറങ്ങലിച്ചു രാത്രിവന്നു. ഉറക്കംവരാതെ കിടക്കയിൽ തിരിഞ്ഞു മറിഞ്ഞും കിടന്നിരുന്ന കൈമൾക്ക് കണ്ണുകൾ ഒരുവട്ടമൊന്നു ചിമ്മാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. നിറഞ്ഞ നിശ്ശബ്ദത പിളർന്നുകൊണ്ടെന്നപോലെ അനന്തതയിലെവിടെയോനിന്ന് ഉണ്ണിത്തമ്പുരാന്റെ ദിഗന്തം പിളരുന്ന നിലവിളിവന്നു. കണ്ണുകൾക്കു മുന്നിൽ കരിങ്കല്ല് ഉയർത്തിപ്പിടിച്ചുകൊണ്ട് പൈശാചികമായി ചിരിക്കുന്ന ഒരവ്യക്തരൂപം. അയാൾ ഗർജ്ജിക്കുന്നു. ‘ബാലത്തമ്പുരാട്ടി കാത്തിരിക്കുന്നുണ്ട്. അങ്ങോട്ടു...
പതിനേഴ്
മങ്ങിയ വെളിച്ചത്തിൽ നിഴലുകൾ പിടഞ്ഞു. കോവളത്തെ ഇരുനിലകെട്ടിടത്തിനുള്ളിലിരുന്ന പെരുമാൾ പൈശാചികമായി ചിരിച്ചു. തമ്പി അസ്വസ്ഥനായി ചുറ്റും നോക്കി. പിന്നെ ശബ്ദം താഴ്ത്തിപ്പറഞ്ഞു. ‘ഒരുപാടു നേരം ഞാനിവിടെ ഇരുന്നുകൂടാ പെരുമാളെ. ആരെങ്കിലുമറിഞ്ഞാ ആ നിമിഷം മന്ത്രസഭ തെറിക്കും. ഒരിക്കൽകൂടി പറയട്ടെ ആ ഫോട്ടോ മാത്രമല്ല നെഗറ്റീവും നമുക്കുവേണം. രാജ്മോഹന്റെ പക്കൽ ഇപ്പോഴുള്ളത് തീപ്പൊരിയല്ല തീക്കട്ടതന്നെയാണ്. അവനാ ഫോട്ടോ ഏതെങ്കിലുമൊരു പത്രത്തിനു കൊടുത്താൽ.....’ പെരുമാൾ കസേരയിൽ നിന്നും എഴുന്നേറ്റു. തമ്പ...
പതിനഞ്ച്
രാമകൃഷ്ണക്കൈമൾ കറുപ്പിന്റെ ഭാവമാറ്റം കണ്ട് അമ്പരന്നുപോയി. അയാൾ സംഭ്രമത്തോടെ ചോദിച്ചു. ‘എന്താ... എന്താ കുറുപ്പേ?’ കുറുപ്പ് മിണ്ടിയില്ല. അയാളുടെ കൈയിലിരുന്ന കടലാസ് വിറയ്ക്കുന്നതു കൈമൾ കണ്ടു അയാൾ മുന്നോട്ടാഞ്ഞു കുറുപ്പിന്റെ കൈയ്യിൽ നിന്ന് കടലാസ് വാങ്ങി. അതിലെഴുതിയിരുന്നു. ‘നീതിയും നിയമവും കാൽക്കീഴിലിട്ടു ചവിട്ടിമെതിച്ചതിന് - കറുത്ത കുപ്പായത്തെ അവഹേളിച്ചതിന് ചോരപുരണ്ട വഴിത്താരയിൽ ശവങ്ങൾ കുന്നുകൂട്ടിയതിന് - ജീവൻ കൊണ്ടുള്ള കയ്യൊപ്പുപോലും ഒരു തുള്ളി ചോരയ്ക്കു പകരമാവില്ലെന്നറിയാം. എന്...
പതിനാറ്
റിസീവർ ക്രാഡിലിലിട്ടു തിരിയുമ്പോൾ രാജ്മോഹൻ തൊട്ടു മുന്നിൽ ഇന്ദ്രപാലിന്റെ വിളറിയ മുഖം കണ്ടു ഗർജ്ജിക്കുന്നതുപോലെ രാജ്മോഹൻ പറഞ്ഞു. ‘അവനാ വിളിച്ചത്. ശത്രുഘ്നൻ. എത്ര കനത്ത പ്രൊട്ടക്ഷനുണ്ടെങ്കിലും കുറുപ്പിനെ അവസാനിപ്പിക്കുമെന്ന് അവൻ പറഞ്ഞു ഇന്ദ്രാ. ആ വെല്ലുവിളി അവഗണിച്ചുകൂടാ. മരണം എന്റെ കൈയകലത്തിലുണ്ടെന്ന് ആ ബാസ്റ്റഡ് താക്കീതും തന്നു. ഈ ബംഗ്ലാവു മുഴുവൻ കീഴ്മേൽ മറിച്ചിട്ടായാലും വേണ്ടില്ല മരണം എവിടെയാണു പതിയിരിക്കുന്നതെന്നു നമുക്കു കണ്ടെത്തിയേ തീരൂ.’ ആത്മവിശ്വാസത്തോടെ ഇന്ദ്രപാൽ പറഞ്ഞ...
പതിനാല്
ഡി.ജി.പി. അരവിന്ദ്ശർമ്മ രാജ്മോഹനെ നോക്കി രോഷത്തോടെ ചോദിച്ചു. ‘ഇപ്പോഴും ഈ സിറ്റിയുടെ കമ്മീഷണറാണെന്നു പറയാൻ നാണമില്ലേ മോഹൻ?’ രാജ്മോഹൻ മിണ്ടിയില്ല. അരവിന്ദ് ശർമ്മ ഇന്ദ്രപാലിനെയും രാജ്മോഹനെയും മാറി മാറി നോക്കി. ‘അച്ചുതൻകുട്ടിയുടെ മർഡർ പോലീസിനാകെ ചീത്തപ്പേരുണ്ടാക്കി. സമർത്ഥമായിട്ടാണ് കൊലയാളി അയാളെ വകവരുത്തിയത്. വിഷം ഇഞ്ചക്റ്റു ചെയ്താണ് അച്ചുതൻകുട്ടിയെ കൊലപ്പെടുത്തിയതെന്നറിയാൻ പോസറ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതുവരെ നമുക്കു കാത്തുനിൽക്കേണ്ടിവന്നു. ആകപ്പാടെ നാണക്കേടായി. ഏതായാലും ...
പതിമൂന്ന്
ക്ലീൻ ഹൗസിൽ ടെലിഫോൺ ശബ്ദിച്ചു. ജനാർദ്ദനൻ തമ്പിയും നാരായണക്കുറുപ്പും പരസ്പരം നോക്കി. കുറുപ്പിന്റെ കണ്ണുകൾ പേടികൊണ്ടു പിടയ്ക്കുന്നത് തമ്പി കണ്ടു. ഒരു നിമിഷംകൂടി ഫോണിലേയ്ക്കു തറച്ചുനോക്കിയിട്ട് തമ്പി റിസീവറെടുത്തു. അങ്ങേത്തലയ്ക്കൽ അസിസ്റ്റൻസ് കമ്മീഷണർ ഇന്ദ്രപാലായിരുന്നു. ഇന്ദ്രപാൽ പതറിയ ശബ്ദത്തിൽ പറഞ്ഞു. ‘സർ അച്ചുതൻകുട്ടി.’ ‘അച്ചുതൻകുട്ടി?’ ‘ഹി ഈസ് നോ മോർ.’ തമ്പിയുടെ കയ്യിലിരുന്നു് റിസീവർ വിറച്ചു. കുറുപ്പും കൈമളും പേടിയോടെ പിടഞ്ഞെണീറ്റു. റിസീവർ ക്രാഡിലിലിട്ട് തമ്പി മെല്ലെ...