എൻ.കെ. ശശിധരൻ
ഒൻപത്
പിന്നിലെ നിഴലിനു നീളം വച്ചു. കാലടികളുടെ ശബ്‌ദം കനത്തു. നിലവിളക്കിന്റെ തിരിനാളത്തിൽ ഒരു വടിവാൾ തിളങ്ങി. ഓർക്കാപ്പുറത്തു ശത്രുഘ്നൻ വെട്ടിത്തിരിഞ്ഞു. അയാളുടെ മുഖം വടിവാളിന്റെ മുന്ന്ലേക്കു നീണ്ടു. നാലു കണ്ണുകൾ കൂട്ടിമുട്ടി തീപ്പൊരി ചിതറി. പണ്ടത്തെ അതേ വടിവാൾ. പെരുമാളുടെ വടിവാൾ അല്ലേ?‘ പ്രഭു ശബ്‌ദിച്ചില്ല. ശത്രുഘ്‌നൻ തുടർന്നു. ’വിളക്കുകൾ കത്തിച്ചുവച്ചു ഞാൻ കാത്തിരുന്നത് നിങ്ങളെയല്ല. അനന്തപുരിയുടെ നിശ്വാസം പോലും നിയന്ത്രിക്കുന്ന സൂപ്പർ ക്രിമിനലിനെ. കരിമഠം പെരുമാൾ എന്ന ബാസ്‌റ്റഡിനെ. സാരമ...
എട്ട്
നിലവിളക്കുകളിൽ നിറതിരികളെരിഞ്ഞു. തൂക്കുവിളക്കുകൾ നറുനിലാവുപോലെ പുഞ്ചിരിച്ചു. കൈവിളക്കുകൾ തെളിഞ്ഞു. ഇരുട്ട് തെന്നിയകന്നു. സർപ്പക്കാവിലെ കൽവിളക്കിൽ എണ്ണപകർന്നുകൊണ്ടു ശത്രുഘ്‌നൻ പറഞ്ഞു. ‘വർഷങ്ങൾക്കു മുമ്പ് ഈ നാലുകെട്ട് എന്നും ഇങ്ങനെയായിരുന്നു. വിളക്കുകളെല്ലാം ഇതുപോലെ തെളിഞ്ഞു നിൽക്കും. മരങ്ങളെ തൊട്ടിലാട്ടാനെത്തുന്ന കുസൃതിക്കാറ്റ് വിളക്കുകൾ ഊതിയണയ്‌ക്കാനാവാതെ പിന്നോട്ടു തെന്നിമാറും... അനന്തൻ കൈവിളക്കിൽ നിന്നും ഒരു തിരിയെടുത്തു കൽവിളക്കു കത്തിച്ചു. ആരോടെന്നില്ലാതെ ശത്രുഘ്‌നൻ പറഞ്ഞു. ’ഈ ...
ഏഴ്
കൈമൾ അറിയാതെ പിടഞ്ഞെണീറ്റു. നിമിഷനേരത്തേക്ക് അയാളുടെ ശ്വാസഗതി നിലച്ചു. ശത്രുവിന്റെ ഈ വരവ് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ടാറ്റാ സിയെറാ കാർ നേരിൽ കണ്ടപ്പോൾ ഒരുൾക്കിടിലം. കാറിന്റെ ഡോർ തുറന്ന് ആദ്യമിറങ്ങിയത് അനന്തൻ. അയാളുടെ കൈയിൽ വലിയൊരു പുഷ്‌പചക്രം. തൊട്ടുപിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്നു. ശത്രുഘ്‌നനും ഇറങ്ങി. തുറന്നുകിടന്നിരുന്ന ഗെയ്‌റ്റിനുള്ളിലൂടെ അവർ അകത്തേക്കു വരുന്നത് ഭീതിയോടെ കൈമൾ കണ്ടു. കൈമൾ നാരായണക്കുറുപ്പിന്റെ മുന്നിലേക്കു ചെന്നു. അയാളും ശത്രുഘ്‌നനെ കണ്ടുകഴിഞ്ഞിരുന്നു. തെല...
പന്ത്രണ്ട്
സൺഗ്ലാസിനുള്ളിൽ ശത്രുഘ്‌നന്റെ കണ്ണുകൾ വട്ടമൊന്നു പിടഞ്ഞു. രാജ്‌മോഹൻ അയാളുടെ മുഖത്തു നിന്നു കണ്ണുകളെടുത്തില്ല. ശത്രുഘ്‌നൻ കണ്ണുകൾകൊണ്ടു രാജ്‌മോഹനെ അടിമുടിയുഴിഞ്ഞു. പിന്നെ പല്ലുകൾക്കിടയിലിട്ടു സിഗരറ്റ് ഞെരിച്ചുകൊണ്ടു നേർത്ത ശബ്‌ദത്തിൽ അയാൾ തിരക്കി. ‘ചോദ്യം? എനിക്കു മനസ്സിലായില്ല മിസ്‌റ്റർ കമ്മീഷണർ. വാട്ട് ഡൂ മീൻ?’ രാജ്‌മോഹൻ പൊട്ടിത്തെറിച്ചു. ‘ഉരുണ്ടുകളിക്കണ്ട. എല്ലാമറിഞ്ഞിട്ടാണു ഞാൻ വന്നിരിക്കുന്നത്.’ ശത്രുഘ്‌നൻ അടക്കിച്ചിരിച്ചു. ‘മതിയായ തെളിവുകളില്ലാതെ ഒരു വി.ഐ.പി.യെ കസ്‌റ്റഡിയിലെടു...
ആറ്
ബേബിച്ചായന്റെ കണ്ണുകൾ പേടികൊണ്ടു പിടച്ചു. റീത്തിന്റെ ചിത്രമുള്ള കടലാസ് കൈയിലിരുന്നു വിറച്ചു. അതിലെ ചുവന്ന അക്ഷരങ്ങളിലേക്ക് അയാൾ വേവലാതിയോടെ നോക്കി. ‘ജീവിതത്തിനും മരണത്തിനുമി്ടക്കു കുറെ നിമിഷങ്ങൾ.... പ്രാർത്ഥിക്കാനല്ല. കഴിഞ്ഞതെല്ലാം ഓർക്കാൻ..... ഓർത്തു നടുങ്ങിത്തെറിക്കാൻ...... ചോരയൊഴുക്കി കുമ്പസാരിക്കാൻ.... ഗോദവർമ്മതമ്പുരാന്റെ ആത്‌മാവിനു മോക്ഷം കൊടുക്കാൻ. ബേബിച്ചായൻ വിവശനായി സീറ്റിലേക്കു ചാഞ്ഞു. അയാളുടെ മുഖത്തു വിയർപ്പു പൊടിഞ്ഞു. കണ്ണുകളിൽ ഇരുട്ടുകയറി. കൺമുന്നിൽ കാലം പേടിയോടെ പിന്...
അഞ്ച്
ഡി.ജി.പി. അരവിന്ദ് ശർമ്മയുടെ ഓഫീസനു മുന്നിൽ പോലീസ് കമ്മീഷണർ രാജ്‌മോഹന്റെ മാരുതി ബ്രേക്കിട്ടുനിന്നു. ഡോർ തുറന്നു രാജ്‌മോഹൻ ഇറങ്ങി. വരാന്തയിലുണ്ടായിരുന്ന പാറാവുകാരൻ പെട്ടെന്ന് അറ്റൻഷനായി. ഹാഫ്‌ഡോർ തള്ളിത്തുറന്ന് അകത്തു കടന്ന രാജ്‌മോഹനെ കണ്ടപാടെ അരവിന്ദ് ശർമ്മ പൊട്ടിത്തെറിച്ചു. ‘നിങ്ങൾ സിറ്റി പോലീസ് കമ്മീഷണറോ അതോ ആരാച്ചരോ?’ അറ്റൻഷനായി നിന്നുകൊണ്ടു രാജ്‌മോഹൻ പറഞ്ഞു. ‘കമ്മീഷണറാണ് സാർ.’ അരവിന്ദ് ശർമ്മയുടെ മുഖം ചുവന്നു. ‘എനിക്കങ്ങനെ തോന്നുന്നില്ല മിസ്‌റ്റർ രാജ്‌മോഹൻ. കാക്കിയുടെ പിൻബലമ...
നാല്
‘ഭാർഗ്ഗവ രാമാ നേതാവേ, ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ....’ കാതടപ്പിക്കുന്ന മുദ്രവാക്യങ്ങളുയർന്നു. എയർപോർട്ടിൽ വച്ചു തന്നെ ഭാർഗ്ഗവരാമനെ പത്രക്കാർ വളഞ്ഞു. ഫ്‌ളാഷുകൾ പലവട്ടം മിന്നി. ചുണ്ടിലെ വാടാത്ത ചിരി ക്യാമറകൾ ഒപ്പിയെടുത്തു. എല്ലാവരോടുമായി തൊഴുകൈകളോടെ ഭാർഗ്ഗരാമൻ പറഞ്ഞു. ‘ ഇപ്പോൾ ഒരു ഇന്റർവ്യൂ തരാനുള്ള മൂഡിലല്ല ഞാൻ എല്ലാം വിശദമായി പിന്നീടു പറയാം. ഒരു പത്രപ്രവർത്തകൻ തിരക്കി. ’പാർട്ടിയിലെ ഗ്രൂപ്പു വഴക്കുകൾ.....‘ ഭാർഗ്ഗവരാമൻ ചിരിച്ചു. ’പാർട്ടിയിൽ അതിനു ഗ്രൂപ്പുകളൊന്നുമില്ലല്ലോ? പി...
മൂന്ന്
തണുത്ത കാറ്റ് ചീറിയടിച്ചു. കടൽ ഇരമ്പി. ഇരുട്ടു തെന്നിനീങ്ങാൻ തുടങ്ങിയിരുന്നു. കോവളത്തുള്ള ഒരു നിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കൈകൾ ചേർത്തു ഞെരിച്ച് കരിമഠം പെരുമാൾ നിന്നു. കരിമഠം പെരുമാൾ അനന്തപുരിയിലെ കോളനികളെല്ലാം നിയന്ത്രിക്കുന്നതു പെരുമാളാണ്. അവിടെ അയാൾ തിരുവായ്‌ക്കെതിർവായില്ലാതെ ഭരണം നടത്തുന്നു. വിട്ടുവീഴ്‌ചയില്ലാത്ത കാട്ടുനീതിയിലൂടെ. കഴുത്തറ്റം നീട്ടിവളർത്തിയ മുടി മുട്ടറ്റം ഇറങ്ങിക്കിടക്കുന്ന ജൂബ്ബ. തിളങ്ങുന്ന സ്വർണ്ണക്കരയുള്ള മുണ്ട്. കൈയിലൊരു റാഡോ വാച്ച്. കഴുത്തിൽ ...
ഇരുപത്തിമൂന്ന്
ശത്രുഘ്‌നൻ മുന്നോട്ടടുത്തു. രവീന്ദ്രവർമ്മയുടെ ഇരുതോളുകളിലും ശക്തിയായി പിടിച്ചുലച്ചുകൊണ്ടു തീപിടിച്ച ശബ്‌ദത്തിൽ അയാൾ പറഞ്ഞു. ‘പറയരുത്. ഞാൻ ഉണ്ണിത്തമ്പുരാനല്ലെന്ന് പറയരുത്. ഗോദവർമ്മത്തമ്പുരാനും സുധർമ്മതമ്പുരാട്ടിയും എന്റെ ആരുമായിരുന്നില്ലെന്നു പറയരുത്.’ വർമ്മാജി ദൈന്യതയോടെ ശത്രുഘ്‌നനെ നോക്കി. ‘പറയരുത് വർമ്മാജി. പറഞ്ഞാൽ എന്റെ അച്‌ഛനമ്മമാരുടെ ആത്‌മാവ് വർമ്മാജിക്ക് ഒരിക്കലും മാപ്പുതരില്ല.’ ജീവിതത്തിലാദ്യമായി ശത്രുഘ്‌നന്റെ മനസ്സിടറി. ഒന്നും മനസ്സിലാവാതെ അനന്തൻ ശത്രുഘ്‌നനെയും വർമ്മാജിയ...
ഇരുപത്തിരണ്ട്
‘ജനാർദ്ദനൻ ത&?304.ി വെടിയേറ്റു മരിച്ചു. നാടു ഭരിച്ചിരുന്നത് അധോലോക നായകൻ. ത&?304.ിയുടെ രാളസലീലകൾ ഒരു തുടർക്കഥ. ചോരകൊ&?350.ു രാഷ്‌ട്രീയം കളിച്ച ഒരു പിശാചിന്റെ പതനം. പെൺവാണിഭത്തിലും ത&?304.ിക്കു പങ്ക്. ത&?304.ിയുടെ മരണം ഒരാഘോഷം.’ പത്രങ്ങളായ പത്രങ്ങൾ മുഴുവനും ജനാർദ്ദനൻ ത&?304.ിക്ക് ആദരാഞ്ഞ്‌ജലികളർപ്പിച്ചത് ഇത്തരം വാർത്തകളിലൂടെയായിരുന്നു. മാധ്യമങ്ങൾ പരസ്‌പരം മൽസരിച്ചു. ത&?304.ിയുടെ ഇമേജ് ചീട്ടുകൊട്ടാരം പോലെ തകർത്തെറിഞ്ഞു. സെക്രട്ടേറിയറ്റിൽ വെറു...