നിത്യത
മഴത്തുമ്പിലൂടെ….
മഴ തരുന്നത് കുളിർത്ത ഓർമ്മകളുടെ തിരിച്ചുവരവാണ്. സ്വപ്‌നങ്ങളെ വീണപോലെ മീട്ടി രാത്രിമഴയും മൗനസരോവരങ്ങൾ കീഴടക്കി ഓർമ്മകളെ ഒറ്റപ്പെടുത്തുന്ന പകൽമഴയും. വിരഹത്തിലേക്കെന്നപോലെ സന്ധ്യ പെയ്‌തിറങ്ങുമ്പോൾ പ്രണയത്തിന്റെ ചിതൽക്കൂട്ടിലേക്കാരാണ് ഒളിച്ചു നോക്കാത്തത്! മഴ പ്രണയമാണ്. അതിലുപരി പ്രണയത്തിന്റെ നിശ്ശബ്‌ദരാഗം അതിനറിയാം. ആ രാഗത്തിന്റെ തൊട്ടറിവാണ് അല്ലെങ്കിൽ എത്തിച്ചേരലാണ് മുനീറിന്റെ ഈ കവിതകൾ പറയുവാൻ ആഗ്രഹിക്കുന്നത്. പുഴയ്‌ക്കപ്പുറം കടക്കുമ്പോലെ മഴയ്‌ക്കപ്പുറം കടക്കണം. (മഴയ്‌ക്കപ്പുറം കടക്കു...