നിത്യ സജീഷ്
അമ്മയ്ക്കിഷ്ട്ടം
അമ്മ മാത്രം അവകാശിയായിരുന്ന അടുക്കളയിലെ
ചെറിയ താളപിഴകളിലായിരുന്നു തുടക്കം.
എരിവിന് കണക്കില്ലാത്ത ഉപ്പും
മധുരിക്കേണ്ട ചായയിൽ പുളിയും മാറി വന്നപ്പോൾ
അമ്മ ജീവിതത്തിലാദ്യമായി ഞങ്ങളെ കളിപ്പിക്കുകയാണെന്നോർത്തു..
പക്ഷെ, പതിവായി എന്നെ അമ്മയെന്നും ഇളയ അനുജനെ അച്ഛനെന്നും വിളിക്കാൻ തുടങ്ങിയപ്പോൾ,
ഉമ്മറകോലായിൽ അച്ഛന്റെ മുൻപിലൊരിക്കലും വന്നിരിക്കാത്ത അമ്മ
കൈരണ്ടും കെട്ടി ചാരു കസേരയിൽ നിവർന്ന് കിടക്കാൻ തുടങ്ങിയപ്പോൾ,
അന്നോളം കണ്ടിട്ടില്ലാത്ത പുതിയൊരമ്മ ഞങ്ങളെ വീർപ്പു മുട്ടിക്കാൻ തുടങ്ങിയപ്പോഴാ...