Home Authors Posts by നിത്യൻ

നിത്യൻ

0 POSTS 0 COMMENTS

മുഷ്‌റഫിന്റെ കണ്ണുതളളിച്ച കേരളമോഡൽ

ജനറൽ പർവേശ്‌ മുഷറഫ്‌ വീണ്ടും ഭാരതം സന്ദർശിച്ചു. ഇരുഭാഗത്തെയും മഹാരഥൻമാർ ഒരു മേശ അതിർത്തിയായി നിശ്ചയിച്ച്‌ അതിന്നപ്പുറവും ഇപ്പുറവും ഇരുന്ന്‌ ഭാവികാര്യങ്ങൾ കൂടിയാലോചിച്ചു. ഷുഗർപ്രഷർ ഭേദമന്യേ യഥേഷ്‌ടം അണ്ടിപ്പരിപ്പും ഷുഗറുളളവർ അതില്ലാത്ത പിണ്ണാക്കും ഉളളവർ അതുളള പിണ്ണാക്കും വിഷയത്തിന്റെ കാഠിന്യത്തിനനുസരിച്ച്‌ വെട്ടി. കാർഗിലിലെ വെടിവഴിപാടുപോലെ പ്ലാസ്‌റ്റിക്‌ കുപ്പികളും ബിസ്‌ക്കറ്റുകവറുകളും കൊണ്ട്‌ അതിർത്തി ശോഭിച്ചു. അതിരു മാത്രം കണ്ണിന്‌ കണ്ടുകൂടാത്ത ജനറൽ സംതൃപ്‌തനായി. ഒരു യുദ്ധം വിജയിച്ച സംതൃപ്‌തി ...

സുദർശന്റെ ഭാര്യ, ബൃന്ദയുടെ ലേഡി, പിന്നെ നിത്യന്റെ ...

പടിഞ്ഞാറ്‌ കണ്ണിന്‌ കണ്ടുകൂടാത്തവരും പടിഞ്ഞാറുമാത്രം നോക്കുന്നവരും കൂടി നടത്തുന്ന വിലാപയാത്രയാണല്ലോ കാലാകാലമായി സ്വതന്ത്രഭാരതത്തിലെ സാംസ്‌കാരിക പ്രവർത്തനം. കിഴക്കോട്ടു നോക്കുന്നവരും പടിഞ്ഞാറുനോക്കികളും കൂടി വലിച്ച രഥം സംസ്‌കാരത്തെ തെക്കോട്ടു നയിച്ചു. രാജാവ്‌ പോയി സായിപ്പ്‌ വന്നെങ്കിലും തിരുവായ്‌ക്കെതിർവായില്ല എന്ന ചൊല്ല്‌ മാത്രം മാഞ്ഞില്ല. സാമൂഹികമുന്നേറ്റത്തിൽ സ്‌ത്രീക്ക്‌ വഹിക്കുവാനുളള പങ്കിനെപ്പറ്റി ചർച്ച തുടങ്ങിയത്‌ ഇന്നോ ഇന്നലെയോ അല്ല. ഭാരതീയ സംസ്‌കാരത്തിന്റെ നാൾവഴികളിലൂടെ സഞ്ചരിച്ചാൽ ...

ലാലൂസ്‌ സ്‌പെഷ്‌ൽ വീരകൃത്യങ്ങൾ

ലാലു ബീഹാറിനെ റാബ്രിയുടെ ആലയിൽ കെട്ടി കറവ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. പാല്‌ മുഴുവനായും തീർന്ന്‌ അകിടിൽ നിന്നും ചോരപൊടിയുവാൻ തുടങ്ങിയെങ്കിലും കറവ അവസാനിക്കുന്ന ലക്ഷണം കണ്ടിരുന്നില്ല. ബി.ജെ.പിയുടെ മുസ്ലീം വോട്ടിലുളള കണ്ണിനെ മറികടക്കുവാൻ വേണ്ടി ലാലു നേരെ പാക്കിസ്ഥാനിൽ പോയി ജമാലിയെയും ഫസലൂർ റഹ്‌മാനെയും കെട്ടിപ്പിടിച്ച്‌ മതേതരത്വത്തിൽ മുങ്ങിക്കുളിച്ചു തിരിച്ച്‌ വണ്ടി കയറി. മുഷ്‌റഫ്‌ നല്ലൊരു സ്വഭാവസർട്ടിഫിക്കറ്റും എഴുതിക്കൊടുത്തു. ഇന്ത്യയിലെ മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരൻ നിലവിൽ സുർജിത്ത്...

അമ്മയും മക്കളും കൂടി മാളിവുഡ്‌ വില്പനയ്‌ക്ക്‌ വെക്...

ഹോളിവുഡ്‌, ബോളിവുഡ്‌ എന്നൊക്കെപ്പോലെ താരപ്രഭയിൽ കണ്ണഞ്ചിപ്പിക്കുന്ന മലയാള സിനിമാ ലോകമാകുന്നു മാളിവുഡ്‌. അമ്മ, താരം എന്തു സുന്ദരമായ പദം. കുരങ്ങിന്റെ കൈയിലെ മുല്ലമാലപോലെ ഈ സുന്ദരമായ പദങ്ങൾ അലങ്കരിക്കുന്നവരാകട്ടെ കണികണ്ടാൽ കണ്ണ്‌ കഴുകേണ്ട ഗണത്തിൽപ്പെട്ടവരും. ഒരു പുസ്‌തകത്തിന്റെ പേര്‌ ഓർമ്മ വരികയാണ്‌. ഷെൽഡൻ ബി കോപ്പ്‌ എഴുതിയ “ഈഫ്‌ യു മീറ്റ്‌ ദി ബുദ്ധ ഓൺ ദി റോഡ്‌ കിൽ ഹിം.” റോഡിൽ കണ്ടാൽ ഇപ്പറഞ്ഞതിലും കനത്തത്‌ കിട്ടുമെന്നുളളതുകൊണ്ടാണോയെന്ന്‌ അറിയില്ല താരങ്ങൾ മാനത്തും, നിഴലായി കടലിലുമാണ്‌ സഞ്ചാരം. ...

ആരുമാരും മാറിനില്‌ക്കാതെ കടന്നുവരുന്നതിന്റെ പ്രത്യ...

ലോകടൂറിസം മാപ്പിൽതന്നെ കേരളത്തിന്‌ മാന്യമായൊരിടം നേടിക്കൊടുത്ത രണ്ടു സംഗതികളായിരുന്ന വഴിയോരത്തെ ഭൂതം-ഭാവി-വർത്തമാനം മൊത്തക്കച്ചവടവും ലോട്ടറിവില്‌പനയും. ലോകത്ത്‌ ഒരു സ്ഥലത്തും കാണാൻ പറ്റാത്ത നയനമനോഹരമായ കാഴ്‌ച. മാലോകരുടെ മൊത്തം ഭാവിയെക്കുറിച്ച്‌ യാതൊരുവിധ സംശയവുമില്ല. സ്വന്തം ഭൂതവും ഭാവിയും വർത്തമാനവും ഒരു ടെന്റിൽ പരസ്‌പരം കൂട്ടിമുട്ടാതെ ഇരിക്കുന്നതിൽ സങ്കടവുമില്ല. ഏതാണ്ട്‌ ഇന്ത്യൻ കറൻസിയിലുളളത്ര ഭാഷയിൽ കൈനോട്ടക്കാരൻ എന്നെഴുതിയ ഒരു ടെന്റാണ്‌ സർവ്വസ്വം. ആൾ ഒന്നാംതരം ബൂർഷ്വ. കാരണം സ്വന്തമായി പണി...

വക്കം സ്‌മാരക ബിയർ പാർലർ-വിളമ്പുന്നത്‌ പുരുഷോത്തമൻ...

ഗ്രഹണി പിടിച്ച കേരളത്തിനെ ജിമ്മിലയച്ചാൽ നന്നാവും എന്നൊരഭിപ്രായം പണ്ട്‌ കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നു. പ്രവാചകൻ റജീനയെ ഇങ്ങോട്ടയച്ച്‌ അത്‌ കുളംതോണ്ടി. കുറുന്തോട്ടിക്ക്‌ വാതമെന്നപോലെ താമസിയാതെ ജിമ്മിന്‌ ക്ഷയം പിടിച്ചു. പുരുഷോത്തമനുടെ മുൻഗാമി പുതിയ മുദ്രാവാക്യമുയർത്തി-കേരളത്തെ രക്ഷിക്കുവാൻ കുടിയനെ വിളിക്കൂ. മദ്യപാനീം ദേവോ ഭവഃ എന്നെഴുതിവച്ചില്ലെന്നുമാത്രം. വക്കമാണെങ്കിൽ വെറും പുരുഷോത്തമൻ മാത്രമല്ല യഥാർത്ഥ കോൺഗ്രസുകാരനാണെന്നും കൂടി തെളിയിച്ചിരിക്കുന്നു. ജിമ്മുകൊണ്ട്‌ തടി നന്നാവില്ലെന്നുറപ്പായ ...

നീതു, ബിൻസിയ, ആൽഫ, പ്രീത – പെണ്ണോ പിശാചോ

കാമുകിയും മാതാവുമൊഴിച്ചുളള ഭാരതസ്‌ത്രീകൾ ചുരുങ്ങിയത്‌ കേരളസ്‌ത്രീകളെങ്കിലും നമ്മുടെ സഹോദരിമാരാണെന്നാണ്‌ ഈയുളളവൻ ഇന്നോളം ധരിച്ചിരുന്നത്‌. സത്യമായും വിശ്വസിച്ചിരുന്നത്‌. അതിനൊരല്പം മാറ്റം വരുത്തുവാൻ നിർബന്ധിതനായ വിവരം വ്യസനസമേതം മാലോകരെ അറിയിച്ചുകൊളളുന്നു. ഭാരതദേശത്തെ കോടിക്കണക്കിന്‌ തെരുവുവേശ്യകളടക്കമുളള നിത്യസഹോദരിമാരിൽ നിന്നും മുകളിലത്തെ നാലു പേരുകൾ വെട്ടിമാറ്റുവാൻ നിർബന്ധിതനായിരിക്കുകയാണ്‌. മനുഷ്യൻ ഒന്നുകിൽ ആണാകണം. അല്ലെങ്കിൽ പെണ്ണാകണം. ആണുംപെണ്ണും കെട്ട വിഭാഗത്തിൽപ്പെട്ട ഈ നാലെണ്ണം എസ്‌.എ...

കേരളം ഭ്രാന്താലയമെന്ന്‌ വിവേകാനന്ദൻ പറഞ്ഞുവോ?

കേരളസംസ്ഥാന രൂപീകരണം നടന്നത്‌ 1956-ലാണ്‌. കേരളം ഭ്രാന്താലയമെന്ന്‌ പ്രസ്‌താവന നടത്തിയെന്ന്‌ ചരിത്രകാരൻമാർ പറയുന്ന വിവേകാനന്ദസ്വാമി സമാധിയായത്‌ 1902ലാണ്‌. അപ്പോൾ ഈ പ്രസ്‌താവന വന്നത്‌ 1902ന്‌ മുൻപായിരിക്കും. അതായത്‌ കേരളം എന്ന സംസ്ഥാനം നിലവിൽ വരുന്നതിന്‌ മുൻപ്‌. മലബാർ അന്ന്‌ മദിരാശിയുടെ ഭാഗം. ഇവിടെ അതിന്‌ രണ്ട്‌ ദശാബ്‌ദങ്ങൾക്ക്‌ ശേഷം നടന്ന മലബാർ കലാപം (1921) എന്തേ കേരള കലാപം എന്നറിയപ്പെടാതെ പോയത്‌. വീണ്ടും ഒന്നരദശകങ്ങൾക്ക്‌ ശേഷം വന്ന തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം (1936) എന്തേ കേരള ക്ഷേത്രപ്ര...

തീർച്ചയായും വായിക്കുക