Home Authors Posts by നിത്യൻ

നിത്യൻ

0 POSTS 0 COMMENTS

വൻകിടകുത്തകബൂർഷ്വാ വിപ്ലവപ്രതിഭകൾ

തലയിൽ ഒരുപാടുണ്ടായിരുന്ന മാർക്സിന്‌ എക്കാലവും കിട്ടിയ അനുയായികളാകട്ടെ ഭൂരിഭാഗവും മന്ദബുദ്ധികളായിരുന്നു. അതുകൊണ്ട്‌ കുരുടൻ ആനയെകണ്ടതിലും ഒന്നുകൂടി ഭംഗിയായി ഇവിടുത്തെ മാടമ്പി സഖാക്കൾ മാർക്സിസം വ്യഖ്യാനിച്ച്‌ അർത്ഥം പറഞ്ഞുകൊടുത്തപ്പോഴും അനുയായികളുടെ എണ്ണം വർദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. മകരജ്യോതിക്ക്‌ ആളുകൂടുന്നതല്ലാതെ കുറയുന്നില്ലെന്നതാണ്‌ അതിന്റെ കാരണം. രണ്ടുമൊരു വിശ്വാസം. ഒന്ന്‌ അയ്യപ്പനിൽ മറ്റേത്‌ മാടമ്പിസഖാക്കളിൽ. ജീവിതത്തിൽ ഒരു ദിവസം പോലും ഒരു പണിയും ചെയ്യാതിരുന്ന രണ്ട്‌ ചെറുപ്പക്കാരാണ്‌ ലോകത്...

കേരളത്തിലെ കലാപശാലകൾ അഥവാ കശാപ്പുശാലകൾ

ഇന്ത്യയിലെ ആദ്യത്തെ നൂറു കലാശാലകളെടുത്താൽ അക്കാദമിക്‌ റാങ്കിങ്ങിൽ ഒരെണ്ണംപോലും കേരളത്തിൽ നിന്നുണ്ടാവുകയില്ല. ജനാധിപത്യ മര്യാദ പ്രകാരം നാറിയ റാങ്കിങ്ങ്‌ നമ്മൾ മാറ്റിവെക്കുക. റാഗിങ്ങിൽ മുന്തിയ ഒരു പത്തെണ്ണമെടുക്കുക. മുന്നിൽ നിന്നു നയിക്കുവാൻ കൂട്ടബലാൽസംഗം ഫെയിം എസ്‌.എം.ഇയും തൊട്ടുതാഴെ ഇന്നലത്തെ പ്രകൃതിവിരുദ്ധം ഫെയിം കാർഷിക കലാശാലയും കാണാതിരിക്കുകയില്ല. ഇനി റാഗിങ്ങിനെയും മാറ്റിവെക്കുക. വിവിധ കാമ്പസ്‌ തനതുകലാരൂപങ്ങളായ അടിച്ചുകൊല്ലൽ, എറിഞ്ഞുകൊല്ലൽ, വെട്ടിക്കൊല്ലൽ, കുത്തിക്കൊല്ലൽ ആദിയായവയിൽ മികച്ച ...

കിതക്കുന്ന പെണ്ണും കുതിക്കുന്ന വനിതയും

എപ്പോഴും സത്യമായിരിക്കും യുദ്ധത്തിലെയും കലാപത്തിലെയും ആദ്യത്തെ രക്തസാക്ഷി. രണ്ടാമത്തേത്‌ പെണ്ണും. സ്വാഭാവികമായും പിന്നെ മൂന്നാമത്തേത്‌ കുട്ടികളാകാതിരിക്കാൻ വേറെ വഴിയൊന്നുമില്ല. അത്‌ ബൈബിൾ കക്ഷത്തിൽ വച്ച്‌ നടത്തിയ കുരിശുയുദ്ധത്തിലായാലും ഖുറാന്റെ തണലിലെ ജിഹാദായാലും പെണ്ണിന്റെ ഗതി അധോഗതി. മതങ്ങളുടെ പതിനാറടിയന്തിരത്തിനു വേണ്ടി നടന്നത്ര യുദ്ധങ്ങൾ ഏതായാലും രാഷ്ര്ടീയത്തിനു വേണ്ടി നടന്നിട്ടില്ല. യുദ്ധത്തിൽ സ്ര്തീകളോട്‌ മാന്യമായി പെരുമാറും എന്നുപറഞ്ഞാൽ ഏറ്റവും ചുരുങ്ങിയത്‌ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്...

പരമമായ സ്വാതന്ത്ര്യം – ഒരു സർദാർജി ഫലിതം

ആരെപ്പറ്റി പറഞ്ഞാലും ഞാൻ സഹിക്കും എന്നാൽ പോളണ്ടിനെപ്പറ്റി പറഞ്ഞാലുണ്ടല്ലോ... എന്ന ശ്രീനിവാസന്റെ ഡയലോഗുപോലല്ലേ സർദാർജി വച്ചുകാച്ചിക്കൊടുത്തത്‌. ബുഷ്‌ ഇരിക്കാൻ പറഞ്ഞാൽ മുട്ടുകാലിലിഴയുന്ന എത്രയോ പ്രതിഭകൾ ലോകത്തുണ്ട്‌. അവരിൽ അദ്വിതീയമായ സ്ഥാനത്തിഴയാൻ സർവ്വഥായോഗ്യനാണ്‌ ലോകബാങ്കിന്റെ പണ്ടത്തെ കാര്യസ്സൻ. മൊത്തത്തിൽ രാജ്യം തന്നെ ഒരു സർദാർജി ഫലിതമായി ഒടുങ്ങുന്നതിന്റെ ശുഭലക്ഷണമാണ്‌. ഇഷ്ടമില്ലെങ്കിൽ കഷ്ടപ്പെട്ട്‌ നിൽക്കണ്ട വിട്ടോ - പ്രധാനമന്ത്രിയായ ശേഷം സ്വന്തമിഷ്ടപ്രകാരം സിങ്ങ്‌ ഉച്ചരിച്ച നാലേ നാലു വാ...

പാഠം ഒന്ന്‌ ഃ ഒരു കൂലി പ്രസംഗകനും കൂലി നടനും

ചിന്തയുടെ ഉച്ചസ്ഥായിയിലിരിക്കുമ്പോൾ തന്നെ വിജയൻമാഷ്‌ മംഗളം പാടിയവസാനിപ്പിച്ചു. അവസാനം പാടിയത്‌ ജനകീയ ചാരാസൂത്രണം ആട്ടക്കഥയിലെ കോടതി കാണ്ഡമായിരുന്നു. പരിഷത്തിലെ പാപ്പൂട്ടിയും കൂട്ടരും പാഠത്തിലെ ലേഖനത്തിന്റെ പേരിൽ മാനനഷ്ടത്തിനു കേസുകൊടുത്തു. ജന്മനാ ഇല്ലാത്തവർക്ക്‌ അതു പിന്നീട്‌ നഷ്ടപ്പെട്ടു എന്നു പറയുന്നത്‌ ശരിയല്ലാത്തതുകൊണ്ട്‌ കോടതി തള്ളി. ലേഖനത്തിൽ പറഞ്ഞതാകട്ടെ എണ്ണപ്പെട്ട വിപ്ലവകാരികളെല്ലാം ചാരപ്പണിയാണ്‌ എടുക്കുന്നതെന്നും. വിജയൻമാഷ്‌ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ചെയ്തു. മാഷു പറഞ്ഞത്‌ തെളിവുകളു...

കേരളോത്സവം നീണാൾ വാഴട്ടെ

കേരളത്തിന്‌ ആഘോഷിക്കാൻ ഒരുപാട്‌ നേട്ടങ്ങളുളളതുകൊണ്ട്‌ വൃത്തിയായി ആഘോഷിക്കുകയാണ്‌ വേണ്ടത്‌. ഇക്കാര്യത്തിൽ രണ്ടഭിപ്രായത്തിന്‌ സ്‌കോപ്പില്ല. അഭിപ്രായവ്യത്യാസമേതുമില്ലാതെ സർവ്വരും സോദരത്വേന സഹകരിക്കുന്ന ഒരേയൊരു മാതൃകാപരിപാടിയാണ്‌ ഉത്സവം. അതുവഴി വരുന്ന നാലുമുക്കാലും. അമ്മയെത്തല്ലിയാലും രണ്ടുന്യായമുണ്ടാവുന്ന നാട്ടിലും ഈയൊരു കാര്യത്തിൽ തികഞ്ഞ യോജിപ്പാണ്‌ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും. പരിപാടിയുടെ രൂപരേഖ സർക്കാർ അടിച്ചുകൈയ്യിൽ കൊടുത്തു കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ്‌ പരിപാടിയുടെ പോക്ക്‌. നിലവിൽ ...

ജനാധിപത്യത്തിന്റെ അനന്തസാദ്ധ്യതകൾ

ഏകാധിപത്യവും ജനാധിപത്യവും തമ്മിൽ അല്ലറചില്ലറ വ്യത്യാസങ്ങളുണ്ട്‌. പലരും കരുതിയിരിക്കുന്നതുപോലെ സംഗതി ഒന്നല്ല. ഏകാധിപത്യമാവുമ്പോൾ ഓപ്‌ഷനില്ല-ചെകുത്താൻ മാത്രം. ജനാധിപത്യമാവുമ്പോൾ രണ്ടോപ്‌ഷനുണ്ടാവും-ചെകുത്താനും കടലും. ആർക്ക്‌ വോട്ടുചെയ്യണമെന്ന്‌ ജനാധിപത്യപരമായി വോട്ടർമാർക്ക്‌ തീരുമാനിക്കാം. ജനത്തിന്റെ ബാദ്ധ്യത അതോടുകൂടി അവസാനിക്കുന്നു. ബാക്കിയുളളതൊക്കെ അവരങ്ങോട്ട്‌ തീരുമാനിച്ചുകൊളളും. സ്വന്തം ശമ്പളവും പെൻഷനും വരെ. ഇൻഫർമേഷൻ ടെക്‌നോളജിയുടെ ആവിർഭാവത്തോടെ മാഞ്ഞുപോയത്‌ ലോകത്തിന്റെ അതിരുകളാണെന്ന കാര്യത...

സമ്പൂർണ്ണവിപ്ലവം അഥവാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌

സകല തിൻമകളുടെയും പ്രസവവാർഡാണ്‌ കോൺഗ്രസ്സെങ്കിൽ അവിടം പത്തുപെറ്റ്‌ ധന്യമാക്കിയ മഹതികളായിരുന്നു പരിശുദ്ധപിതാവും പുത്രനും. തിൻമയുടെ ഒരൊറ്റ സന്തതിയും ഓപ്പറേഷനിൽ ചത്തുപോയ കേസില്ലാതെ സേവനം പൂർത്തിയാക്കിയ പേരുകേട്ട സർജൻമാരായിരുന്നു ഉമ്മനും തൊമ്മനും തൊട്ടുളള ആദർശവാദികൾ. അച്ചുതാനന്ദൻ പണ്ടു പറഞ്ഞ കളളനും കഞ്ഞിവെച്ച ഗണത്തിൽ പെട്ടവരും. ഇനി സ്വന്തമായൊരു ആശുപത്രിതന്നെ സ്ഥാപിച്ച്‌ മെച്ചപ്പെട്ട സേവനം കാഴ്‌ചവെക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌ പിതാവും പൈതലും. സി.പി.എമ്മിനെ മറ്റു പാർട്ടികളിൽ നിന്നും വ്യത്...

ദേവസ്വമെന്ന വെളളാനയും പരിശുദ്ധ മതേതരവെളിപാടുകളും

വഹ്നിസന്തപ്‌തലോഹസ്ഥാം ബുബുന്ദിനാ ക്ഷണഭംഗുരം മർത്തൃജൻമം. ചുട്ടുപഴുത്ത ഇരുമ്പിൻമേൽ പതിച്ച ജലകണികകൾ പോലെ മർത്തൃജൻമം നൈമിഷികമാണ്‌. നിത്യനല്ല ഭഗവാൻ പറഞ്ഞിട്ടുളളതങ്ങിനെയാണ്‌. അതിനുശേഷം പറഞ്ഞത്‌ വായിച്ചിട്ടില്ലെങ്കിലും വലിയ കുഴപ്പമില്ല. വായന തുടരുന്നതിലും നല്ലത്‌ ആ സമയം ദേവസ്വം ബോർഡിലേക്കോ മറ്റോ ആഴത്തിലിറങ്ങി സേവിക്കുകയാണ്‌. മഹാലക്ഷ്‌മീസേവ നടത്തുകയാണ്‌. ജീവിതത്തിന്റെ നൈമിഷികത ഭഗവാനെക്കാളും അസ്സലായി മനസ്സിലാക്കിയവരാണ്‌ ദേവസ്വം മേമ്പ്രൻമാർ. ഭഗവാൻ പറഞ്ഞത്‌ ജീവിതത്തിൽ പകർത്തി ഭഗവാനുതന്നെ മാതൃക കാണിച്...

മറിയം വാഴും പീഡനാലയം അഥവാ നഴ്‌സിംഗ്‌ കോളേജ്‌

മാറോടണച്ച്‌ പരിപാലിക്കുക എന്നൊരർത്ഥം നഴ്‌സിംഗ്‌ എന്ന പദത്തിനുണ്ട്‌. ബലാൽസംഗം അതിന്റെ പരിധിയിൽ പെടുന്ന മഹദ്‌കൃത്യമായതുകൊണ്ടാവാം നിഷ്‌ഠൂരമായി പിച്ചിച്ചീന്തപ്പെട്ട ഇളം മേനിയെ പുറംകാൽ കൊണ്ട്‌ തൊഴിച്ച്‌ ഒരു സംഘം കാമവെറിയൻമാരായ തന്റെ പ്രിയശിഷ്യൻമാരെ മറിയം (പ്രിൻസിപ്പലെന്നു വിളിക്കാൻ നിത്യന്റെ സംസ്‌കാരം അനുവദിക്കുന്നില്ല) സുരക്ഷിതമായി മാറോടച്ചുപിടിച്ചത്‌. ഇതുവരെ പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്‌ സ്‌കൂൾ ഓഫ്‌ മെഡിക്കൽ സയൻസ്‌ എന്ന ഈ പീഢനാലയത്തിന്റെ ഭരണം നിർവ്വഹിച്ചിരുന്നത്‌ സാഡിസ്‌റ്റ...

തീർച്ചയായും വായിക്കുക