നിത്യൻ
പാലോറമാതയുടെ പൈക്കുട്ടി – ഒരനുശോചനക്കുറിപ്പ്...
പാലോറമാതയുടെ ആ പഴയ പൈക്കുട്ടിയുടെ ഇപ്പോഴത്തെ ഗതിയിലാണ് നാടിന്റെ ആശങ്ക. കാര്യങ്ങൾ വസ്തുനിഷ്‌ഠമായും ആത്മനിഷ്‌ഠമായും ഉൾക്കൊണ്ടുവേണം ബല്യബല്യ കാര്യങ്ങൾ അപഗ്രഥിക്കുവാൻ. വിവരമില്ലാത്തവർ ആചാര്യന്മാർ എഴുതിയ ഇതിഹാസ ഗ്രന്ഥങ്ങൾ പോയി മനസ്സിരുത്തി വായിക്കുക. നാട്ടിൽ കിട്ടിയില്ലെങ്കിൽ അതു പഠിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു റിസോർട്ട് അറ്റാച്ച്‌ഡ് കമ്മ്യൂണിസ്‌റ്റ് സർവകലാപശാലയുണ്ട് മൂന്നാറിൽ. വൈസ്‌ചാനസലറായി പ്രൊഫസർ സഖാവ് വെളിയും. പിന്നെ പ്രൊഫസർമാരുടെ ഒരു വൻനിരതന്നെയാണ് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ...
പാലോളിവിധിയും കോടതിയലക്‌ഷ്യവും
ജനാധിപത്യത്തിന്റെ രണ്ടു നെടുംതൂണുകളാണല്ലോ നിയമനിർമ്മാണസഭയും നീതിന്യായവ്യവസ്ഥയും. ഈ രണ്ടു തൂണിൻമേലുള്ള ഞാണിൻമേൽ കളിയാണ് ഭരണം. അതായത് കോടതി വിധിക്കും. വിധിയെ സർക്കാർ വധിക്കും. അതാണ് വിധി നടപ്പിലാക്കൽ. ആദിവാസിയുടെ കൈയ്യേറിയ ഭൂമി തിരികെ പിടിച്ചു കൊടുക്കണം എന്ന് വിധിക്കാൻ മാത്രം ചുരുങ്ങിയത് ഒരു പത്തു കുപ്പി മഷി സുപ്രീം കോടതി ചിലവാക്കിക്കാണും. ആന്റണി അന്തിമവിധി നടപ്പിലാക്കിയത് ഉടുതുണിക്കു മറുതുണിയില്ലാത്ത ആദിവാസിയെ അവന്റെ കാട്ടിൽ കയറി വെടിവെച്ചിട്ടിട്ടാണ്. നോട്ടുകെട്ടിന്റ കനത്തിനനുസരിച്ച...
ആസേതുഹിമാചലം നരനിൽ നിന്നും വാനരനിലേക്ക്
നരൻ പണിതതോ വാനരൻ പണിതതോ അതോ സ്വയം ഭൂവോ ആകട്ടെ സേതു അവിടെയുണ്ട്. ഉള്ളതുകൊണ്ടാണല്ലോ ഇടിച്ചു നിരത്തേണ്ട ആവശ്യം വന്നത്. നരനും വാനരനും കൈകോർത്ത ആദ്യത്തെ സംരംഭമാണ് രാമസേതു അഥവാ ആദംസ് ബ്രിഡ്‌ജ്. ആദം എന്നുണ്ടെങ്കിലും ബൈബിളിൽ ബ്രിഡ്‌ജെന്നൊരു പരാമർശമില്ലാത്തതുകൊണ്ട് തൽക്കാലം ആവഴി ചിന്തിക്കേണ്ടതില്ല. ഇനി ചുണാമി എന്ന് തമിഴനും സുനാമി എന്നു ബാക്കിയുള്ളവരും ലാളിച്ചുവിളിച്ച സംഗതി നക്കിയെടുത്ത ജീവിതങ്ങൾക്ക് രാമന്റെ ചരിത്രത്തോളം പഴക്കമില്ല. അയോദ്ധ്യാ അംശം കോസലദേശത്ത് ദശരഥൻ മകൻ ശ്രീരാമൻ എന്നയാളുടെ ജനനസർട...
ബുഷ് ദേവോ ഭവഃ
ഇന്ത്യയിലെ ഓഹരി സൂചികപോലെ ഒരു സംഗതി അമേരിക്കയിലുണ്ട്. അത് അവിടുത്തെ പ്രസിഡണ്ടിന്റെ അങ്ങാടി നിലവാരത്തെ സൂചിപ്പിക്കുന്ന സംഗതിയാണ്. പ്രസിഡണ്ടിന്റെ അങ്ങാടി നിലവാരം ഈയാഴ്‌ച രേഖപ്പെടുത്തിയത് 34 ശതമാനമാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിലവാരത്തകർച്ച. അതായത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തല്ലിപ്പൊളി പ്രസിഡന്റെന്ന ബഹുമതി. അപ്പോൾ എങ്ങിനെ ഇവിടം വരെയെത്തി എന്നൊരു ചോദ്യം സ്വാഭാവികം. അതിനുത്തരം പറയേണ്ടത് സീനിയർ ബുഷിന്റെ പോക്കറ്റാണ്. എടുത്തു പറയേണ്ട മറ്റു യോഗ്യതകളിലൊന്ന് വിയറ്റ്‌നാമിലെ പ...
സംഘപരിവാറിൽനിന്നും സിങ്ങ്‌പരിവാറിലേക്കുളള അധികാരക്...
പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും പ്ലാനിങ്ങ് കമ്മീഷൻ അദ്ധ്യക്ഷനും മൻമോഹൻസിങ്ങ് ആന്റ് ഉയിർതോഴൻ ചിദംബരം സാമി. പ്ലാനിങ്ങ് കമ്മീഷൻ ഉപാദ്ധ്യക്ഷൻ മോണ്ടേക് സിങ്ങ് അഹ്‌ലുവാലിയ. പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ എന്നാണല്ലോ. അതുകൊണ്ട് കിങ്ങ്‌മേക്കറായി സുർജിത് സിങ്ങ് സഖാവും. മൻമോഹൻസിങ്ങ് രാജ്യസഭയിലൂടെ മൊണ്ടേക് സിങ്ങ് നേരിട്ട് ഐ.എം.എഫിൽ നിന്നും. രണ്ടുപേരുടെയും പൂർവ്വാശ്രമ ജീവിതം ഐ.എം.എഫിൽ. ലെഫ്‌റ്റിന് റൈറ്റ് എന്നുതോന്നുന്നതിനെ തിരിഞ്ഞും മറിഞ്ഞും നോക്കാതെ പിന്തുണക്കുകയാണ് പതിവ്. കേരള സാ...
കാലിക്കൂത്ത് വീസിയുടെ സുകുമാരകലകൾ
വാർത്തഃ അപേക്ഷ ക്ഷണിക്കാതെയും അപേക്ഷ കൊടുക്കാതെയും സർവ്വകലാശാലയിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റ് തസ്‌തികയിൽ നിയമനം നടന്നു. നെറ്റ് പാസാവാത്തവരെ ലക്‌ചറർമാരായി നിയമിച്ചു. ഹെവി ഡ്യൂട്ടി ഡ്രൈവർ തസ്‌തികയിൽ ഉദ്യോഗാർത്ഥികളെ ഫോണിൽ വിളിച്ചറിയിച്ച് പരീക്ഷ. ലാസ്‌റ്റ് ഗ്രേഡ് നിയമനത്തിന് രണ്ടുമുതൽ മൂന്നുലക്ഷം വരെ. നിയമനം ഇങ്ങനെ കലാപരമായി നടത്താൻ ഒരു കലാശാലക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. നാട്ടിൽ പ്രചാരത്തിലുളള സുകുമാരകലകളിലെല്ലാം വിദഗ്‌ദ്ധരായ എത്രയോ മഹാരഥൻമാർ വിചാരിച്ചിട്ടും ഇങ്ങിനെയൊരു നിലവാരത്തിലേക്ക് സർവ്...
ഒരു തലയോട്ടിയും രണ്ടെല്ലുകളും മാത്രം മതിയോ?
വാർത്തഃ സിഗരറ്റുപാക്കറ്റിനുമീതെ അപകടത്തിന്റെ അടയാളമായ ഒരു തലയോട്ടിയും രണ്ടെല്ലുകളും മുദ്രണം ചെയ്യണമെന്ന് സർക്കാർ. നിത്യന് പണ്ടേ വലിയ വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഉളളതിലൊരാഗ്രഹം എന്നെങ്കിലും ഒരു പേക്കറ്റ് വിൽസ് ഒന്നായി വാങ്ങണമെന്നതാണ്. അതിന്റെ ലേശം ചുവടെ നില്‌ക്കുന്ന മറ്റൊരാഗ്രഹം വേലക്കാരനായി ഒരു സായിപ്പിനെ നിയമിക്കണമെന്നതും. വേറൊന്നിനുമല്ല. കൊളളിത്തണ്ടും കടിച്ചുപിടിച്ച് ദൈവത്തിന്റെ വികൃതികളിലെ അൽഫോൺസച്ചനെപോലെ ധരണിയിൽ നിത്യൻ നടകൊളളുമ്പോൾ ഒരു കൈയ്യിൽ തലയോട്ടിയും മറുകൈയ്യിൽ ആഷ്‌ട്രേയുമെടുത്ത...
മഹാത്മജിയും 41 കോൺഗ്രസുകാരും
ഒരു ജനുവരി 30 കൂടി കഴിഞ്ഞുപോയി. 1948-ലെ ആയൊരു നാളിലാണ് നാഥുറാം ഗോഡ്‌സേ മഹാത്മജിയെ ഒറ്റത്തവണ വധിച്ചത്. എന്തുകൊണ്ട് ഒറ്റത്തവണ എന്നെഴുതുന്നുവെന്ന് ആർക്കെങ്കിലും തോന്നിയേക്കാം. തീർച്ചയായും കോൺഗ്രസുകാർ മഹാത്മജിയെ അന്നുതൊട്ടിന്നോളം നിത്യേന മൂന്നുനേരവും കൊല്ലുന്നതുകൊണ്ടല്ല. ജൂലിയസ് സീസർ എന്ന ഷെയ്‌ക്‌സ്‌പീരിയൻ നാടകത്തിൽ അപകടസാദ്ധ്യതയെപ്പറ്റി മുന്നറിയിപ്പു കൊടുത്തയാളോട് സീസർ പറഞ്ഞത് Cowards die many times before their death എന്നായിരുന്നു. അതായത് ഒരു ധീരന് മരണഭയമില്ലെന്നർത്ഥം. അതുകൊണ്ടു മരണം ഒരിക...
നിത്യന്റെ പാന
വിപ്ലവാചരണം ആചാര്യൻ തുണചെയ്‌തീടുക മുടങ്ങാതെലാൽസലാം നാവിൻമേലെപ്പോഴുംപിരിയാതെയിരിക്കേണം നമ്മുടെസൃഗാലജൻമം സഫലമാക്കീടുവാൻ കല്ലേറുലീല ഇന്നോളമെന്തെന്നറിഞ്ഞീലകല്ലിനു ഭൂതലേ തെല്ലോളമില്ല ക്ഷാമംകെയെസ്സാർടീസിതൻ ഭാവിയും ഭാസുരംഓടിയോടിക്കൊണ്ടിരിക്കും ആനവണ്ടികളെല്ലാമേഒറ്റയേറിന് കട്ടപ്പുറത്തേറ്റിനിർത്തുന്നതും വിപ്ലവംതോട്ടിൽകുളിക്കും പിളേളരുകണ്ടൊരുനീർക്കോലിതൻ മെയ്‌കണക്കെ ബസ്സുകൾഹായബദ്ധത്താൽ ബസ്സേറിയ ബൂർഷ്വാസിയെനടുറോഡിലിറക്കി നടത്തിക്കുന്നതും വിപ്ലവംശിലായുഗമെന്തെന്ന് കേട്ടറിയാത്തോർകൊണ്ടറിഞ്ഞീടുന്നു മറക്കാതൊരിക്...
ചരിത്രപരമായ മണ്ടത്തരങ്ങളും ചരിത്രത്തിലെ ഒരു ശരിയും...
മുഹമ്മദ് അലി ജിന്ന മതേതരവാദിയായിരുന്നു. സംഘപരിവാരാചാര്യൻ അദ്വാനി ഇപ്പോൾ പറഞ്ഞ സത്യത്തിന് സമാനമായ ഒരു സത്യം കേട്ടിട്ട് കാലം കുറച്ചായി. സാക്ഷാൽ ഇ.എം.ആചാര്യന്റെ വകയായിട്ടായിരുന്നു ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം. ശ്രീനാരായണഗുരുവും ശിഷ്യൻമാരും രാജാവിന്റെ പാദസേവകരായിരുന്നു. കാരണം കുമാരനാശാൻ രാസാവിൽ നിന്നും പട്ടും വളയും വാങ്ങിയിട്ടുണ്ട്. നമ്മൾ സഖാക്കൾക്കും സംഘപരിവാരങ്ങൾക്കും ഒരു പൊതുസ്വഭാവമുണ്ട്. നാവുവളക്കുന്നതിനുമുൻപേ ഒരജണ്ട മനസ്സിലുണ്ടാകും. അതിനാണ് ഫാസിസ്‌റ്റ് സ്വഭാവം എന്ന് സംസ്‌കൃതത്തിൽ പ...