Home Authors Posts by നിതു പി വി

നിതു പി വി

0 POSTS 0 COMMENTS

നഷ്ടപ്രണയം

എന്റെ മനസ്സില്‍ ഒരു പിടി കനല്‍ കോരിയിട്ട്നീ നിന്റെ വഴിക്ക് തിരിച്ചുപോയി...ഇന്ന് ഞാന്‍ ഇരുന്നു നീറിക്കൊണ്ടിരിക്കുന്നുആ കനല്‍ കത്തിതീരാതെ മനസ്സില്‍ തന്നെ....ഇടയ്ക്ക് അതിന്റെ എരിച്ചില്‍ ശക്തമാക്കാന്‍ഇളം കാറ്റായി നീ വന്നുകൊണ്ടേയിരുന്നു...ഇതൊക്കെ എന്തിനായിരുന്നു...?ഒടുവില്‍ എന്നില്‍ നിന്ന് ഒക്കെയും തിരികെയെടുത്ത്‌തനിച്ചിവിടെ നിര്‍ത്തി നീ നടന്നകലുന്നു...ഞാനപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു.. Generated from archived content: poem1_jan12_13.html Author: nithu.p.v

പൂര്‍ത്തിയാവാത്ത ചിത്രങ്ങള്‍

ഒരു മുഴം കയറില്‍ അവനൊടുക്കിയത് പോലെ ഒന്നോ രണ്ടോ വരികളില്‍ എനിക്കവന്റെ ജീവിതം ഒതുക്കാന്‍ കഴിയുമോ ? ഇല്ല... കഴിയുന്നില്ല... ഒട്ടും ആലോചിക്കാതെ അവന്‍ കാണിച്ച മണ്ടത്തരം... രോഗിയായ അച്ഛന് തണലാവാന്‍ നില്ക്കാതെ, അദ്ദേഹത്തെ ഈ ലോകത്തില്‍ തനിച്ചാക്കി, ഹൃദയമില്ലാത്ത ഈ ലോകത്തോട് അവന്‍ വിട പറഞ്ഞു... കോളേജിന്റെ തിരക്ക് കുറഞ്ഞ ഇരുണ്ട ഇടനാഴികളില്‍ എവിടെയോ വച്ചാണ് ഞാന്‍ അവനെ കണ്ടുമുട്ടിയത്. ചിരിക്കാന്‍ പോലും മറന്നു പോയ ആ കുട്ടിയുടെ ഒരേയൊരു സുഹൃത്ത് ഞാനായിരുന്നില്ലേ... അവന്റെ ദുഃഖം ഒരിക്കലും കണ്ണുനീരായി പുറത്തുവന...

തീർച്ചയായും വായിക്കുക