നിതിന്‍ ജേകബ് തോമസ്
റിട്ടേണ്‍ ടിക്കറ്റ്
വളരെ നേരം മുമ്പ് തന്നെ വന്നു നിറഞ്ഞ ഇരുട്ടിന്‍റെ സഹാചാരിയെന്നോണം നിശബ്ദതയുടെ തീക്ഷ്ണതയും കൂടി വന്നു. കുറച്ചകലെ കത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ട്യൂബ് ലൈറ്റിനു കീഴെ ഇരിക്കുന്ന ചുമട്ടു തൊഴിലാളികളെയൊഴിച്ചാല്‍ ഏകാന്തതയും. എവിടെ നിന്നോ അകന്നു പോകുന്നവരും എങ്ങോട്ടോ എത്തിച്ചേരുന്നവരും നിറഞ്ഞ ഒരു തീവണ്ടി നിര്‍ത്താതെ കടന്നു പോയി. അല്ലെങ്കിലും വളരെക്കുറച്ച് വണ്ടികള്‍ മാത്രമേ ആ സ്റ്റേഷനില്‍ നിര്‍ത്തുക പതിവുള്ളൂ. ഏതോ ഗുഡ്സ് ട്രെയിന്‍ വരാനാണെന്ന് തോന്നുന്നു, ഈ വൈകിയ നേരത്തും ആ ചുമട്ടുകാര്‍ കാത്തിരിക്കുന്...