നിശാന്ത് കെ
വഴിയരികിലെ ഖബറിടങ്ങൾ …
ഓഫീസിൽ നിന്നും മടങ്ങിയെത്തുമ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നു.
പതിവുള്ള ചായയുമായി എത്തിയപ്പോൾ കിടക്കുകയായിരുന്നു .
ചായ കുടിക്കുന്നില്ലേ ..
അവിടെ വച്ചേക്ക്
എന്തുപറ്റി ..തലവേദന വല്ലതും ?
ഇല്ല .
ഹൃസ്വമായ മറുപടികൾ സംസാരം നീട്ടാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.വർഷങ്ങൾ ഒരുപാടായില്ലേ കാണാൻ തുടങ്ങിയിട്ട് . ഓഫീസിലെ ഏതെങ്കിലും ആയിരിക്കും .ഒന്നും തന്നോട് പറയുന്ന ശീലം പണ്ടേ ഇല്ലല്ലോ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ വിമല ചിന്തിച്ചു
------ ----
മൈലാഞ്ചി ചെടികളാണ് മുഴുവനും .അതിനിടയ...
മാതള നാരങ്ങകൾ
"ഉൻ പേരെന്നാ ..."
"മല്ലിക"
"ഇന്നേക്ക് സ്കൂൾ പോവാ വേണ്ടാമാ ..?"
അറിയാവുന്ന തമിഴിൽ ഒപ്പിച്ചു
"ഇതുക്കപ്പുറം താൻ സാർ പോക മുടിയും "
അവളുടെ കൂടയിൽ മാതള നാരങ്ങകൾ ആയിരുന്നു.ആവശ്യമില്ലെങ്കിലും രണ്ടെണ്ണം വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല
"എവ്വളവ് ആച്.."
"പത്തു രൂപ സർ.."
"മല്ലികവുടെ വീട് എങ്കെ ?"
"ദോ അങ്കെ .." അവൾ കുന്നിൻ ചെരുവിലേക്ക് കൈ ചൂണ്ടി
"അങ്കെ ആരെല്ലാം ഇരിക്കെ ..?" മലയാളവും തമിഴും കൂടി കലർന്ന് വരുന്നു
"അമ്മ ,അക്ക ,ചിന്ന ..എല്ലാരും ഇരിക്ക് ,അമ്മ വേലപാക്ക പോയിരിക്കെ"
"അപ...