നിശാഗന്ധി
കുയിലിൻ വിമർശന നാദം
കാക്ക തൻ കൂട്ടിൽ പിറന്ന നിന്നെ പോറ്റി വളർത്തിയതു കാക്കമ്മ. കാക്കമ്മ നിനക്കു പറഞ്ഞു തന്ന ആദ്യ അക്ഷരങ്ങൾ കേട്ടു നീ വളർന്നു. ഇന്നു നീ വളർന്നു വലുതായപ്പോൾ നിൻ മണിനാദം ഉലകം അറിഞ്ഞു. ഇന്നോ നീ മറക്കുന്നു എൻ വാത്സല്യത്തിൻ ഓളങ്ങളെയെല്ലാം ഇന്നോ നീ വെറുക്കുന്നു എൻ ആദ്യ അക്ഷരങ്ങളെയെല്ലാം ഇന്നു നിൻ അഹങ്കാര തിമ്മർപ്പിൽ മറന്നിടാതെ ഈ പാവം പോറ്റമ്മയായ അക്ഷര ഗുരുവിനെ ഒരു നാളും........... Generated from archived content: poem2_mar22_10.html Author: nishagandhi